ക്യൂ നില്‍ക്കേണ്ട: എല്ലാ ആധാര്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഈ കേന്ദ്രം

ക്യൂ നില്‍ക്കേണ്ട: എല്ലാ ആധാര്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഈ കേന്ദ്രം

 കോവിഡ് കാലത്ത് സുരക്ഷിതമായി തിരക്കില്ലാതെ ആധാർസേവനങ്ങൾക്ക് ഒരു കേന്ദ്രം. പാസ്പോർട്ട് എടുക്കുന്നതുപോലെ മുൻകൂട്ടി തീയതിയും സമയവും നിശ്ചയിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി വാങ്ങി ആധാർ എടുക്കാം. ആധാർകാർഡ് സേവനങ്ങൾക്കുമാത്രമായി പാലാരിവട്ടത്താണ് ആധാർ സേവാ കേന്ദ്രം. യുഐഡിഎഐ നേരിട്ട് കേരളത്തിൽ നടത്തുന്ന ഏക ആധാർ സേവാകേന്ദ്രമാണിത്.


ആധാർ എൻറോൾമെന്റ്, പേര്, വിലാസം, ലിംഗം, ജനനതീയതി, മൊബൈൽ നമ്പർ, ഇ–-മെയിൽ വിലാസം എന്നിവയുടെ തിരുത്തൽ, ആധാറിലെ ബയോമെട്രിക് വിവരപരിഷ്കരണം, ആധാർ പ്രിന്റിങ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. പുതിയ എൻറോൾമെന്റും കുട്ടികളുടെ മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റും സൗജന്യമാണ്.

»നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ പെട്ടെന്ന് തീരുന്നുവോ? കാരണങ്ങൾ ഇതാണ

 മറ്റ് സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള സർവീസ് ചാർജ് ഈടാക്കും. അക്ഷയകേന്ദ്രങ്ങളിൽ പരിഹരിക്കപ്പെടാത്ത തിരുത്തലുകളും യുഐഡിഎഐയുടെ നേരിട്ടുള്ള കേന്ദ്രമായതിനാൽ ഇവിടെ സാധ്യമാണ്. പേരും ജനനതീയതിയും ഒന്നിലധികം തവണ തിരുത്തലുകൾ ആവശ്യമായി വരുന്നത്, റദ്ദായിപോയ ആധാർ പുനസ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമായതുകൊണ്ട് മറ്റു ജില്ലകളിൽനിന്നുപോലും ഇവിടേക്ക് ആളുകൾ എത്തിതുടങ്ങിയിട്ടുണ്ട്.

ഓൺലൈൻ ബുക്കിങ് വഴിയാണ് സേവനങ്ങൾ. https://appointments.uidai.gov.in/bookappointment.aspx അല്ലെങ്കിൽ https://ask1.uidai.gov.in എന്നീ വിലാസങ്ങൾ വഴി ഓൺലൈനായി സമയം തെരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ഇവിടെ എത്തിയാൽ അരമണിക്കൂറിനകം തിരിച്ചുപോകാം. മുൻകൂട്ടിബുക്ക് ചെയ്യാൻ കഴിയാത്ത അത്യാവശ്യക്കാർക്കായി പ്രത്യേക കൗണ്ടറുമുണ്ട്. ഇവിടെയും തിരക്കില്ലാത്തവിധം സേവനം നൽകാനുള്ള സൗകര്യമുണ്ട്. 30 പേർക്ക് ഒരേസമയം കാത്തിരിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്. ദേശീയ അവധിദിവസങ്ങൾ ഒഴികെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ സേവനങ്ങൾ ലഭ്യമാകും.

മാർച്ച് 11ന് സേവാകേന്ദ്രം ആരംഭിച്ചെങ്കിലും കോവിഡ് ലോക്ഡൗൺ ആയതുകൊണ്ടും ബയോമെട്രിക് സൗകര്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാലും മെയ് 26നാണ് പ്രവർത്തനം പുനരാരംഭിക്കാനായത്. തുടക്കമായിട്ടും ദിവസം 90 ഓളം പേർ ഇവിടത്തെ സേവനം ഉപയോഗിക്കുന്നുണ്ടെന്നും ദിവസേന ഇരുനൂറ്റമ്പതോളംപേർക്ക് പുതിയ ആധാർ എടുക്കാനും പുതുക്കാനുമുള്ള സൗകര്യം കേന്ദ്രത്തിലുണ്ടെന്നും സേവാകേന്ദ്രം മാനേജർ വി എസ് ജിജി പറഞ്ഞു.

»ആധാർ കാർഡ്,വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയിലെ അഡ്രസ് മാറ്റാൻ എന്ത് ചെയ്യണം?


Post a Comment

أحدث أقدم

 



Advertisements