10 അല്ലെങ്കിൽ +2 കഴിഞ്ഞവർക്ക് പരീക്ഷയും, ഫീസും നൽകാതെ ജോലിയിൽ പ്രവേശിക്കാം job vacancy

10 അല്ലെങ്കിൽ +2 കഴിഞ്ഞവർക്ക് പരീക്ഷയും, ഫീസും നൽകാതെ ജോലിയിൽ പ്രവേശിക്കാം job vacancy

ഇന്നത്തെ ജോലി അറിയിപ്പുകൾ ഇതാണ്
പരീക്ഷയും, ഫീസും നൽകാതെ ജോലിയിൽ പ്രവേശിക്കാം
ഡെസേർട് മെഡിസിൻ റിസർച്ച് സെന്റര് (DMRC) റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 21 ഒഴിവുകളിലേക്ക് ഫീൽഡ് വർക്കർ, ടെക്‌നിഷ്യൻ III, എം.ടി.എസ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 21 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 2 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 15,800 രൂപയാണ്. 25 വയസ്സാണ് പരമാവധി പ്രായപരിധി . ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്‌കൂളിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ഫീൽഡ് വർക്കർ തസ്തികയിൽ 16 ഒഴിവുകളാണ് ഉള്ളത് . 18,000 രൂപയാണ് പ്രതിമാസ ശമ്പളം. 30 വയസ്സാണ് പരമാവധി പ്രായപരിധി. സയൻസ് വിഷയത്തിൽ +2 പാസ്സായവർക്കും മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ കോഴ്സിൽ ഡിപ്ലോമ ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

ടെക്‌നിഷ്യൻ III തസ്തികയിൽ 3 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 18,000 രൂപയാണ്. 30 വയസ്സാണ് പരമാവധി പ്രായപരിധി സയൻസ് വിഷയത്തിൽ +2 പാസ്സായവർക്കും മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ കോഴ്സിൽ ഡിപ്ലോമ ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

താല്പര്യമുള്ളവരും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം സെപ്റ്റംബർ 21 മുൻപായി niirncdjodhpur@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപ്പ്ലിക്കേഷനും ആവശ്യമുള്ള രേഖകളും അയച്ച് കൊടുക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക്
ഓൺലൈനായി അപേക്ഷിക്കാംലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്

Post a Comment

Previous Post Next Post

Advertisements