ഫോൺ ഹാങ് ആകുന്നോ? കാരണങ്ങൾ ഇതാ

ഫോൺ ഹാങ് ആകുന്നോ? കാരണങ്ങൾ ഇതാ

മിക്ക സ്മാർട്ട് ഫോൺ ഉപഭോക്താക്കളും നേരിടുന്ന പ്രശ്നമാണ് ഹാങ്ങിങ്. ഫോണുകൾ ഇങ്ങനെ ഹാങ്ങ് ആകുന്നത് പലപ്പോഴും നമ്മളെ ചൊടിപ്പിക്കും. സ്മാർട്ട് ഫോണുകളുടെ ഇടയിലെ രാജാവായിരുന്ന സാംസങാണ് ഇതിന് ഉത്തമ ഉദാഹരണം.

ഫോൺ ഹാങ്ങ് ആവുന്നതിന് പല കാരണങ്ങളാണുള്ളത്. ഇവയിൽ ചിലതിനെ നമുക്ക് പരിചയപ്പെടാം.


ഫോണിൽ സ്പേസ് ഇല്ലാതെ വരുന്നതാണ് ഫോൺ ഹാങ്ങ് ആകാൻ ഒരു പ്രധാന കാരണം. നമ്മൾ പ്ലേയ് സ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൌൺലോഡ് ചെയ്യുമ്പോഴും അത് അപ്ഡേറ്റ് ചെയ്യുമ്പോഴും ഫോൺ മെമ്മറിയിലേക്കാണ് വന്നെത്തുന്നത്. ഫോൺ മെമ്മറിയിൽ സ്ഥലമുണ്ടെങ്കിൽ മാത്രമേ ഫോണുകൾക്ക് പ്രവർത്തിക്കാൻ ആകുകയുള്ളു.

മറ്റൊരു കാരണം ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നതാണ്. നമ്മൾ ഏതൊരു ആപ്പ് ഉപയോഗിച്ചതിന് ശേഷം ബാക് ബട്ടൺ അമർത്തിയാലും ആ ആപ്പ് ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഈ പ്രവർത്തനം മൂലവും ഫോൺ ഹാങ്ങ് ആയേക്കാം.

Read Alsoഈ 3 മണ്ടത്തരങ്ങൾ ചെയ്യുന്നത് കൊണ്ടാണ് നിങ്ങളുടെ ഫോൺ സ്റ്റോറേജ് ഫുൾ ആകുന്നത്!

പിന്നെ അപ്പ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്ന സമയത് ശ്രദ്ധ ചെലുത്തിയില്ലെങ്കിലും പിന്നീട് ഫോൺ ഹാങ്ങ് ആയേക്കാം. ചില ഫോണുകളിൽ ചില തരം അപ്പ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ഹാങ്ങ് ആകാറുണ്ട്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ആകാം ഇവ, അല്ലെങ്കിൽ സൈസ് കൂടിയ ആപ്പുകൾ.

കിടിലൻ കീബോർഡ് ആപ്പ് ഇതാ

വൈദ്യുതി ബിൽ അടക്കാൻ 2 മിനിറ്റ് മതി

ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തും ഫയലുകൾ തുറക്കുന്ന സമയത്തും നിങ്ങളുടെ ഉപയോഗത്തെ രേഖപ്പെടുത്തുന്ന ചില ഫയലുകൾ ഫോണിൽ ഉണ്ടാകാറുണ്ട്. ഇവയും ഫോൺ ഹാങ്ങ് ആകാൻ കാരണമാകുന്നു. ഇത് കൂടാതെ ഫോണിൽ ചാർജ് തീരാറാകുന്ന സമയത്തും ഹാങ്ങ് ആകാൻ സാധ്യതയുണ്ട്.

Post a Comment

Previous Post Next Post

Advertisements