ഇനി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ പറ്റില്ല!പുതിയ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്! നമ്പർ പ്ലേറ്റിന്റെ ഫോട്ടോ കിട്ടിയാൽ വാഹന ചരിത്രം വരെ അറിയാം!

ഇനി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ പറ്റില്ല!പുതിയ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്! നമ്പർ പ്ലേറ്റിന്റെ ഫോട്ടോ കിട്ടിയാൽ വാഹന ചരിത്രം വരെ അറിയാം!

മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന കണ്ട് കുതിച്ചുപാഞ്ഞ് രക്ഷപ്പെടാമെന്ന് കരുതേണ്ട; അവരെ കുടുക്കാനുള്ള വിദ്യയായി. വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് റോഡിൽനിന്ന് വാഹനം കൈകാണിച്ചു നിർത്തിയുള്ള പരിശോധനയും വേണ്ട. വാഹന പരിശോധന ഡിജിറ്റലായിട്ട് ഒരാഴ്ചയായി.

ഉദ്യോഗസ്ഥരുടെ കൈവശമുള്ള പി.ഒ.എസ്. (പോയിന്റ് ഓഫ് സെയിൽ) ഉപകരണമാണ് ഇനി താരം. ഇത് ഉപയോഗിച്ച് നമ്പർപ്ലേറ്റിന്റെ ചിത്രമെടുത്താൽ മതി. വാഹനം സംബന്ധിച്ച് എല്ലാ വിവരങ്ങളും അതിന്റെ സ്ക്രീനിൽ തെളിയും. ഏതെങ്കിലും രേഖകളില്ലെങ്കിൽ അതിന്റെ പിഴയടക്കം തത്സമയം അറിയാനാകും.

ഈ തുക ഓൺലൈനായോ എ.ടി.എം. കാർഡ് സ്വൈപ് ചെയ്തോ ഉടൻ അടയ്ക്കാം. അല്ലെങ്കിൽ ഓഫീസിലോ പിന്നീട് കോടതിയിലോ അടയ്ക്കാം. ഹെൽമെറ്റ് വയ്ക്കാതെ വാഹനമോടിക്കലുൾപ്പെടെ തത്സമയം പി.ഒ.എസ്. ക്യാമറയ്ക്കുള്ളിൽ കുടുങ്ങും. പരിശോധനാസ്ഥലം, സമയം, കുറ്റം, പിഴ എന്നിവ രേഖപ്പെടുത്തിയ പ്രിന്റ് ചെയ്ത രസീതോ മൊബൈൽ സന്ദേശമോ കിട്ടും.

വാഹനമോടിച്ചയാളുടെ ഡ്രൈവിങ് ലൈസൻസ് നമ്പർ പി.ഒ.എസിൽ രേഖപ്പെടുത്തിയാൽ ലൈസൻസ് കാലാവധിയും മുമ്പ് മോട്ടോർവാഹന നിയമലംഘനം നടത്തിയിട്ടുണ്ടോയെന്നും വ്യക്തമാകും. മുമ്പ്, പിഴയൊടുക്കാത്തതുൾപ്പെടെയുള്ള വിവരവും കിട്ടും. നിർത്തിയിട്ട വാഹനമുൾപ്പെടെ പരിശോധിക്കാനാകുമെന്നതാണ് വലിയ സവിശേഷത.

കരിമ്പട്ടികയിലാകും

പി.ഒ.എസിലൂടെ ഒരു വാഹനത്തിന്റെ കേസ് രജിസ്റ്റർ ചെയ്താൽ പിഴയൊടുക്കുന്നതു വരെ കരിമ്പട്ടികയിലാകും. പരിശോധനയ്ക്കിടെ നിർത്താതെ പോകുന്ന വാഹനങ്ങളും കരിമ്പട്ടികയിലാകും. ഇങ്ങനെ പോകുന്നയാൾക്ക് ലൈസൻസില്ലെന്ന് കണക്കാക്കി അതിനുൾപ്പെടെ പിഴയീടാക്കുകയും ചെയ്യും.

മോട്ടോർ വാഹനവകുപ്പിന്റെ സാരഥി, വാഹൻ ആപ്പുകൾ വഴിയുള്ള എല്ലാ സേവനങ്ങളും ഇതോടെ റദ്ദാകും. നികുതി, ഇൻഷുറൻസ് എന്നിവയൊന്നും പുതുക്കാനുമാകില്ല. രാജ്യത്തിന്റെ ഏതുഭാഗത്ത് നടത്തുന്ന പരിശോധനയിലും വാഹനം കണ്ടെത്താനും പിടിച്ചെടുക്കാനുമാകും. കേസ് തീർപ്പാകാതെ വാഹനം റോഡിലിറക്കാനാകില്ലെന്ന് ചുരുക്കം.

പി.ഒ.എസ്. പരിശോധനയിൽ തത്സമയം പിഴയടക്കാത്തവർക്ക് വെർച്വൽ കോടതിയായിരിക്കും പിഴ നിശ്ചയിക്കുക. പരിശോധാനാ സ്ഥലത്തുതന്നെ രണ്ട് സാക്ഷികളുടെ സാക്ഷ്യപ്പെടുത്തലോടെ എറണാകുളത്തെ വെർച്വൽ കോടതിയിലേക്ക് അയയ്ക്കും. പിഴ നിശ്ചയിച്ചാൽ വാഹന ഉടമയുടെയോ ലൈസൻസ് ഉടമയുടെയോ ഫോണിലേക്ക് സന്ദേശമായെത്തും.


Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆