ഈ മൂന്ന് മണ്ടത്തരങ്ങൾ ചെയ്യുന്നത് കൊണ്ടാണ് നിങ്ങളുടെ ഫോണിന്റെ "സ്റ്റോറേജ് ഫുൾ" ആകുന്നത്!

ഈ മൂന്ന് മണ്ടത്തരങ്ങൾ ചെയ്യുന്നത് കൊണ്ടാണ് നിങ്ങളുടെ ഫോണിന്റെ "സ്റ്റോറേജ് ഫുൾ" ആകുന്നത്!

ഹായ് ഫ്രണ്ട്സ്, പലർക്കുമുള്ള പ്രശ്നമാണ് എത്ര ജിബി മെമ്മറിയുള്ള സ്മാർട്ട് ഫോൺ ആണെങ്കിലും പെട്ടെന്ന് തന്നെ സ്റ്റോറേജ് ഫുൾ ആകുന്നു എന്നത്.സത്യത്തിൽ നമ്മുടെ ഫോണിലെ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും.


1. ആപ്പുകൾ ആൺ ഇൻസ്റ്റാൾ ചെയ്യുമ്പോൾ

സാധാരണ നമ്മൾ ഒരു ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുന്നത് ആവശ്യമില്ലാത്ത ആപ്പിന്റെ മുകളിൽ അമർത്തി പിടിച്ച് അൺ ഇൻസ്റ്റാൾ എന്നതിൽ ക്ലിക്ക് ചെയ്യും.പക്ഷേ അങ്ങനെ ചെയ്താൽ ഈ ആപ്പ് ഉപയോഗിച്ച സമയം ഇതിലേക്ക് വന്ന ഫയലുകൾ എല്ലാം നമ്മുടെ ഫോണിൽ തന്നെ കിടക്കും.അതിനാൽ ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യാൻ മൊബൈലിന്റെ സെറ്റിംഗ് ഓപ്ഷനിൽ പോവുക.ശേഷം Apps/Application Manager/Installed Apps എടുക്കുക.നിങ്ങൾക്ക് ആവശ്യമില്ലാത്ത ആപ്പിന്റെ മേൽ ക്ലിക്ക് ചെയ്യുക. തുടർന്ന് Clear Data യും Clear cache യും ചെയ്യുക.തുടർന്ന് അൺ ഇൻസ്റ്റാൾ ചെയ്യുക.
2.'സ്റ്റോറേജ് വർദ്ധിപ്പിക്കാം' എന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

മെമ്മറി ഫുൾ ആകുമ്പോൾ നമ്മൾ വിചാരിക്കും വല്ല ആപ്പോ ഉപയോഗിച്ച് കുറക്കാമെന്ന്..അപ്പോൾ തന്നെ പ്ലേ സ്റ്റോറിൽ പോയി സ്റ്റോറേജ് വർദ്ധിപ്പിക്കാമെന്ന വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും! (ഓർക്കുക നിങ്ങളുടെ ഫോണിന്റെ സ്റ്റോറേജ് ഫോൺ നിർമ്മിക്കുന്ന സമയത്ത് സെറ്റ് ചെയ്തത് ആണ്. പിന്നീട് അതിനെ വർദ്ധിപ്പിക്കാൻ സാധിക്കില്ല.) അപ്പോൾ സംഭവിക്കുന്നത് ഈ ആപ്പുകൾ വർക്ക് ചെയ്യാൻ കൂടി നമ്മുടെ ഫോണിലെ സ്റ്റോറേജ് ആവശ്യമായി വരും!
3. Cache ഫയലുകൾ ഡിലീറ്റ് ചെയ്യുക.

നമ്മുടെ ഫോണിൽ നാം എന്ത് ഫയലുകൾ ഡിലീറ്റ് ചെയ്താലും അതിന്റെ 'cache' ഫയലുകൾ സ്റ്റോറേജിൽ എവിടെയൊക്കെയോ ആയി കിടക്കും.അതിനെ ഓരോന്നായി കണ്ടെത്താൻ പ്രയാസമാണ് .അതിനാൽ സെറ്റിംഗ്സിൽ പോവുക.Storageഎന്ന ഓപ്ഷൻ എടുക്കുക.അവിടെ "Cached Data" എന്ന് കാണും.അത് ഡിലീറ്റ് ചെയ്യുക.

Post a Comment

Previous Post Next Post

Advertisements