ലൈഫ് മിഷൻ; ഓൺലൈനായി അപേക്ഷ നൽകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലൈഫ് മിഷൻ; ഓൺലൈനായി അപേക്ഷ നൽകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലൈഫ് മിഷൻ
വെബ് സൈറ്റ് മുഖേന ഓൺ ലൈനായി വീടിന് അപേക്ഷിക്കുമ്പോൾ (അപേക്ഷകർ ശ്രദ്ധിക്കേണ്ടവ മാത്രം)
 👉അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന സമയം ഓഗസ്റ്റ് 14.

 👉Containtment സോണുകളിൽ  ഉള്ളവർക്ക് അധിക സമയം ലഭിക്കും. (ഗവൺമെന്റ് തീരുമാനപ്രകാരം)

 👉SC /ST /ഫിഷറീസ്  വിഭാഗത്തിൽപ്പെട്ടവർക്ക് സ്ഥലത്തിന്റെ അളവിൽ പരിധികളില്ല.

 👉വരുമാന പരിധി മൂന്ന് ലക്ഷം രൂപ

👉ആധാർ കാർഡ് /റേഷൻ കാർഡ് /വരുമാന സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. 

👉 ഭൂരഹിത ഭവന രഹിതർ ഭൂമിയില്ല എന്ന V O യുടെ  സാക്ഷ്യപത്രവും 

SC, ST അപേക്ഷകർ ജാതി സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. 

 👉 ഗുണഭോക്താവിന് വ്യക്തിപരമായി,  സ്മാർട്ട്ഫോൺ ഉപയോഗിച്ചു പോലും അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.

 👉അക്ഷയ കേന്ദ്രങ്ങൾ/ കമ്പ്യൂട്ടർ സെന്ററുകൾ എന്നിവ വഴിയും ചെയ്യാം.

 👉ലോക്കൽ ബോഡി ഹെൽപ്പ് ഡസ്ക്കുകൾ മുഖേനയും അപേക്ഷകൾ കൊടുക്കാവുന്നതാണ്.

 👉അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷാഫീസ് 40 രൂപ ആയിരിക്കും.

 👉ലോക്കൽ ബോഡി ഹെൽപ്പ് ഡെസ്ക്കുകൾ/ വ്യക്തിപരം  എന്നിങ്ങനെ അപേക്ഷകൾ അയക്കുമ്പോൾ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

👉 ഒന്നാം തീയതി മുതൽ തന്നെ സോഫ്റ്റ്‌വെയർ Enable ആവും..

👉നിങ്ങടെ ഫോൺ നമ്പർ ആയിരിക്കും ലോഗിൻ id. പിന്നെ പേര് കൊടുക്കുക. 
അപ്പോൾ  ആ ഫോണിലേക്ക് ഒടിപി എത്തും.
ഒ ടി പി എന്റർ  ചെയ്തു ലോഗിൻ ചെയ്ത് നിങ്ങൾക്ക് അപേക്ഷാഫോമിലേക്ക് പ്രവേശിക്കാവുന്നതാണ്.

👉 അഞ്ച് സ്റ്റേജുകൾ ആയാണ് അപേക്ഷാഫോം ഉള്ളത്.

 👉ഓരോ സ്റ്റേജിലും  എൻട്രി നടത്തിയാൽ അവസാനം അത് വ്യൂ  ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.

 👉തെറ്റുകൂടാതെ എന്റർ ചെയ്തു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം കൺഫർമേഷൻ കൊടുത്താൽ അടുത്ത പേജിലേക്ക്  പോകുവാൻ സാധിക്കും. 

👉അഞ്ചാം  സ്റ്റേജിൽ റേഷൻ കാർഡ് /ആധാർ കാർഡ്/ വരുമാന സാക്ഷ്യപത്രം ഇവ അപ്‌ലോഡ് ചെയ്യുവാനുള്ള സംവിധാനമുണ്ട്. 

👉അപ്‌ലോഡ് ചെയ്യുന്ന ഇമേജുകൾ pdf,  jpeg, jpg, png എന്നിവ  ആവാം.

 👉ഫയൽ സൈസ് 5 മെഗാപിക്സലിൽ കൂടരുത്.

👉 അപ്‌ലോഡിങ് പൂർത്തിയായാൽ നിങ്ങളുടെ ഫോണിലേക്ക് sms എത്തും.
അതിൽ ആപ്ലിക്കേഷൻ ഐഡി നമ്പർ ഉണ്ടാവും. നിങ്ങൾക്ക് കമ്പ്യൂട്ടർ സെന്ററിൽ നിന്നും പ്രിന്റ് എടുക്കുന്നതിനും സാധിക്കും.
 👉ലോക്കൽ ബോഡി ഹെല്പ് ഡെസ്കുകളിൽ സെക്രട്ടറി സൃഷ്ടിക്കുന്ന Sulekha login id ഉപയോഗിച്ച്  ആവശ്യാനുസരണം ഇടങ്ങളിൽ വിവിധ login കളിൽ അപേക്ഷ എടുക്കുവാൻ സാധിക്കും. 
👉എന്നാൽ അക്ഷയ സെന്റർ/ കമ്പ്യൂട്ടർ സെന്ററുകൾ / സ്മാർട്ട്‌  ഫോൺ എന്നിവ ഉപയോഗിച്ച്  ഒരു id യിൽ നിന്നും  അഥവാ ഫോൺ നമ്പറിൽ നിന്നും ആകെ ഒരു അപേക്ഷ മാത്രമേ അയയ്ക്കുവാൻ സാധിക്കുകയുള്ളൂ. 

👉www.life2020.kerala.gov.in ആണ് വെബ് സൈറ്റ് വിലാസം.

ഓർക്കുക!
അപേക്ഷകൻ സ്വയം അപേക്ഷ നൽകുകയാണെങ്കിൽ .ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രം..

Post a Comment

Previous Post Next Post

Advertisements