Debit,Credit കാർഡുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്?

Debit,Credit കാർഡുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്?

നാം നിത്യേന കേട്ട് കൊണ്ടിരിക്കുന്ന രണ്ട് കാർഡുകൾ ആണ് ഡെബിറ്റ്& ക്രഡിറ്റ് കാർഡുകൾ.പക്ഷേ പലർക്കും ഇവ തമ്മിലുള്ള വ്യത്യാസം അറിയില്ല.പലർക്കും കൺഫ്യൂഷൻ ആണ് തന്റെ കയ്യിലിരിക്കുന്ന എറ്റിഎം കാർഡ് ഡെബിറ്റ് ആണോ ക്രഡിറ്റ് കാർഡ് ആണോ.ഇവകൾക്കൊക്കെ വ്യക്തമായ വിശദീകരണം ആണ് ഈ ലേഖനത്തിൽ.
ഡെബിറ്റ് കാർഡ് എന്നത് നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന പണമിടപാട് സഹായി ആണ്. നമ്മുടെ ATM കാർഡ് ഒരു ഡെബിറ്റ് കാർഡ് ആണ്.  അതായത് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന പണം നമുക്ക് ഒരു ഷോപ്പിലൂടെയോ, ATM കൗണ്ടർ വഴിയോ ആവശ്യാനുസരണം പിൻവലിക്കാനും മറ്റുള്ളവർക്ക് അയച്ചുകൊടുക്കാനും സാധിക്കുന്നു. ഇവിടെ ബാങ്കിന് നമ്മൾ ഒരു ബാധ്യതയും ഉണ്ടാക്കുന്നില്ല. കാരണം നമ്മുടെ പണം തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കാനായി നമുക്ക് നാലക്ക രഹസ്യ പിൻ നമ്പർ ഉണ്ടായിരിക്കും.  ഇതിൽ നിന്നും വിപരീതമായി ക്രെഡിറ്റ് കാർഡ് പ്രവർത്തിക്കുന്നു. കാരണം ക്രെഡിറ്റ് കാർഡിലൂടെ ബില്ലുകൾ അടക്കാനോ, മറ്റു കാര്യങ്ങൾക്കോ ബാങ്കിന്റെ പണമാണ് നമ്മൾ ഉപയോഗിക്കുന്നത്.
എത്ര തുകവരെ ഉപയോഗിക്കാം എന്ന അളവാണ് ക്രെഡിറ്റ് ലിമിറ്റ് എന്ന് അറിയപ്പെടുന്നത്. ഒരു നിശ്ചിത തുകവരെ നമുക്ക് ക്രെഡിറ്റ് കാർഡിലൂടെ ഉപയോഗിക്കാം.  തൊട്ടടുത്തമാസം ആ തുക നാം ബാങ്കിന് തിരികെ നൽകിയാൽ മതിയാകും. എന്നാൽ അതിനപ്പുറവും നമ്മൾ ആ തുക ബാങ്കിൽ തിരികെ അടച്ചില്ലെങ്കിൽ ബാങ്ക് ഉയർന്ന പലിശ ഈടാക്കുകയും അത് നമ്മുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും. ഡെബിറ്റ് കാർഡിലൂടെ നാം നമ്മുടെ പണം ഉപയോഗിക്കുന്നു, ക്രെഡിറ്റ് കാർഡിലൂടെ ബാങ്കിന്റെ പണം ഉപയോഗിക്കുന്നു നിശ്ചിത കാലയളവിൽ തിരികെ അടക്കുന്നു. ഇതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം.

Post a Comment

Previous Post Next Post

 



Advertisements