പുതുതായി ഒരു സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

പുതുതായി ഒരു സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

ഒരു മൊബൈൽ ഫോൺ ഇല്ലാതെ ഇന്ന് ജീവിക്കാൻ പറ്റുമോ? ഇല്ലെന്ന് തോന്നുന്നു!!! അതിന്റെ തെളിവാണല്ലോ പ്രായമായവർ പോലും ഇന്ന് വാട്സാപ്പ് ഉപയോഗിക്കുന്നത്.ടെക്നോളജിയുടെ പ്രസരിപ്പിൽ വളരുന്ന അല്ലെങ്കിൽ ജീവിക്കുന്ന ഒരു കാലഘട്ടം ആൺ ഇന്ന്. മൊബൈൽ ഫോണുകളും മറ്റു ഉപകരണങ്ങളും നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇന്ന് സ്വന്തമായി ഒരു മൊബൈൽ ഫോൺ ഇല്ലാത്തവർ വളരെ ചുരുക്കം ആണ്. ഇല്ലെന്ന് തന്നെ പറയാം. ചെറിയ കുട്ടികൾ പോലും ഇന്ന് തോണ്ടിക്കൊണ്ടിരിക്കുകയാണ്.

മൊബൈൽ കമ്പനികളും അതുപോലെ തന്നെ കൂടിക്കൊണ്ടിരിക്കുയാണ്. തങ്ങളുടെ ഫോണുകൾ ജങ്ങളെ കൊണ്ട് വാങ്ങിക്കുവാൻ അവർ അവതരിപ്പിക്കുന്ന പല കാര്യങ്ങളുണ്ട്. ഒരു ഫോൺ വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്.

 ഫോൺ എടുക്കുമ്പോൾ പലരും ആദ്യം നോക്കുന്നത് അതിന്റെ ഭംഗിയാണ്. ആൾക്കാരെ ആകർഷിക്കുന്നതിൽ ഇതിന് വലിയ പങ്കുണ്ട്. ആദ്യമൊക്കെ ഒരു നിറത്തിൽ ഉള്ള ഫോണുകളായിരുന്നെങ്കിൽ ഇന്ന് പല ഭാഗത്തു നിന്ന് നോക്കിയാൽ പല വർണങ്ങൾ കാണുന്ന മൊബൈലുകളാണ്  വിപണിയിലുള്ളത്.മൊബൈലിന്റെ ഭംഗികൂട്ടാൻ വേണ്ടി ഫോണിനെ പുറകിലും ഇന്ന് ഗ്ലാസ് ഉപയോഗിക്കുന്നു. പക്ഷെ ഭംഗി മാത്രം നോക്കി ഫോൺ വാങ്ങരുത്. ഭംഗി ഒരു ഘടകമാണ് എന്നിരുന്നാലും മറ്റു കാര്യങ്ങൾ കൂടെ നോക്കേണ്ടതുണ്ട്.

ആദ്യം നിങ്ങൾ ഉദ്ദേശിക്കുന്ന അല്ലെങ്കിൽ എടുക്കാൻ സാധിക്കുന്ന വില ഏകദേശം നിർണയിക്കുക. ആ വിലയിൽ ലഭ്യമായ ഫോണുകൾ ഏതൊക്കെയെന്ന് അന്വേഷിക്കുക.ഇതാണ് ആദ്യം ചെയ്യേണ്ടതെന്ന് എല്ലാവര്ക്കും അറിയാം.

ഇന്ന് പലതരത്തിലുള്ള ആപ്പുകളും മറ്റും വരുന്നുണ്ട്. മാത്രവുമല്ല ആൻഡ്രോയിഡും വളർന്നു കൊണ്ടിരിക്കുന്നു. അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണ് ഫോണിന്റെ RAM . റാം കൂടുന്നത് ഫോണിന്റെ സ്പീഡിനെ നിർണയിക്കുന്നു.അതായത്‌ കൂടുതൽ റാം ഉള്ള ഫോണിൽ പ്രവർത്തനങ്ങൾ ചെയ്യാൻ വേഗം സാധിക്കും. കൂടാതെ ഫോൺ ഹാങ്ങ് ആവുന്നത് തടയാനും  ഇതിന് സാധിക്കുന്നു. പൊതുവെ ഇന്ന് എല്ലാവരും 3GB യോ 4GB യോ റാം ഉള്ള ഫോണുകളാണ് വാങ്ങുന്നത് എന്നിരുന്നാലും ഉയർന്ന റാം ഉള്ളത് വാങ്ങുന്നത് നല്ലതായിരിക്കും. അതുപോലെ തന്നെ ഇന്റെര്നെൽ മെമ്മറിയും.


നമ്മളെ ആകർഷിക്കുന്ന മറ്റൊരു കാര്യമാണ് ക്യാമറ. ഇന്ന് ഫോണിനെ പറ്റി അന്വേഷിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അതിന്റെ ക്യാമറയെ പറ്റിയാണ്. സെൽഫി ക്യാമറക്കാണ് പലരും പ്രാധാന്യം കൊടുക്കുന്നത്. ക്യാമറക്ക് പലരും അമിതപ്രാധാന്യം കൊടുക്കുന്നുണ്ട്. ചിലർക്ക് ഫോൺ എന്നാൽ ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമുള്ളതായിരിക്കും. നിങ്ങളുടെ ആവശ്യം അനുസരിച്ചുള്ള കാമറ ഉള്ള ഫോൺ വാങ്ങുക. MP കൂടുതലുള്ള ഫോണുകളും നല്ല ലെൻസുകൾ ഉള്ള ഫോണുകളും അന്വേഷിക്കുന്നത് നല്ലതാണ്.


ഉപയോഗം കൂടി വരുന്നതിനാൽ, ഫോണിന്റെ ബാറ്ററിയാണ് ആകർഷക വസ്തുക്കളിൽ മറ്റൊന്ന്. കൂടുതൽ ബാറ്ററി  ബാക്കപ്പ് ഉള്ള ഫോണുകളാണ് എല്ലാവർക്കും വേണ്ടത്. കാരണം എല്ലാവരും ഇന്ന് അവരുടെ ഒഴിവ് സമയം കണ്ടെത്തി മൊബൈലിൽ കളിക്കുന്നവരാണ്. അപ്പോൾ കൂടുതൽ ഈട് നിൽക്കുന്ന ബാറ്ററി ഉള്ള ഫോണുകൾ എടുക്കുന്നതാണ് ഉത്തമം. 5000 mAh ഒകെയുള്ള ഫോണുകൾ ഇന്ന് ലഭ്യമാണ്. 3500 mAh ഇന്  മുകളിലുള്ള ഫോണുകളാണ് ഞാൻ നിർദ്ദേശിക്കുകയുള്ളു.


മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഫോണിന്റെ വില. ബജറ്റ് ഫോണുകളാണ് ഇന്ന് കൂടുതൽ പ്രിയം. മുകളിൽ പറഞ്ഞ എല്ലാ സവിശേഷതകളും 20,000 ത്തിൽ കുറഞ്ഞ വിലയുമാണെങ്കിൽ കണ്ണുമടച്ചു ആ ഫോൺ വാങ്ങി വരും നമ്മൾ. നമ്മുടെ ആവശ്യവും നമ്മൾ ഫോൺ എങ്ങനെ ഉപയോഗിക്കും എന്നുമുള്ള ഒരു ധാരണ നമുക്കുണ്ടാകും. അതിനനുസരിച്ചു ഉള്ള ഫോൺ വാങ്ങുന്നതാണ് നല്ലത്. ഒരുപാട് പണം ചിലവാക്കി വാങ്ങുന്ന ഫോണിലെ എല്ലാ കാര്യങ്ങളും നമുക്ക് ചിലപ്പോൾ ആവശ്യം ഉണ്ടായിക്കോളേണം എന്നില്ല.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഫോണിന്റെ SAR Value ആൺ. മൊബൈൽ ഫോൺ വാങ്ങുമ്പോൾ എല്ലാവരും ഏറ്റവും ആദ്യം അന്വേഷിക്കേണ്ടത് ഇതാണ്. ഇത് ഫോണിൽ നിന്നും പുറംതള്ളുന്ന റേഡിയേഷനുമായി ബന്ധപ്പെട്ടതാണ്. ഇത് 1.6 W/kg ആൺ ഇതിന്റെ അനുവദനീയമായ ഉയർന്ന അളവ്. ഇതിൽ കൂടുതൽ ഉള്ള ഫോണുകൾ ഒരു കാരണവശാലും വാങ്ങരുത്. പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. SAR Value കുറഞ്ഞ ഫോണുകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

Post a Comment

Previous Post Next Post

 



Advertisements