ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം

ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം



കോവിഡ് മഹാമാരി കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമായി ഡോക്ടർ സേവങ്ങൾ ഇപ്പോൾ ഈ ആപ്പിൽ ലഭ്യമാക്കിയിരിക്കുന്നു.
നിങ്ങൾക്ക് വീഡിയോ കോൾ വഴി ഡോക്ടറെ കണ്ട് സംസാരിക്കാൻ സാധിക്കു.ആപ്പ് ഉപയോഗത്തിനായി താഴെ കൊടുത്തിരിക്കുന്ന വഴി പിന്തുടരുക.

1. ആദ്യമായി ഇവിടെ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക .
2. സൈറ്റിന്റെ മുകൾവശത്തായി കാണുന്ന പേഷ്യന്റ് രജിസ്ട്രേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക
3. പേഷ്യന്റ് രജിസ്ട്രേഷൻ കോളത്തിനകത്ത് മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത ശേഷം സെന്റ് ഒടിപി ക്ലിക്ക് ചെയ്യുക
4. മൊബൈലിൽ വരുന്ന ഒടിപി ടൈപ്പ് ചെയ്യുക
5. ഇനി വരുന്ന പേഷ്യന്റ് രജിസ്ട്രേഷൻ കോളത്തിൽ പേരും വയസും മറ്റ് വിവരങ്ങളും നൽകിയ ശേഷം ജനറേറ്റ് പേഷ്യന്റ് ഐഡി, ടോക്കൺ നമ്പർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
6. ഇത് കഴിഞ്ഞ് ലോഗിൻ ആകാൻ സമയമാകുമ്പോൾ മൊബൈലിൽ മെസേജ് വരും. അപ്പോൾ മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ
7. മൊബൈലിൽ വരുന്ന പേഷ്യന്റ് ഐഡി, ടോക്കൺ നമ്പർ എന്നിവ ടൈപ്പ് ചെയ്യുമ്പോൾ ക്യൂവിലാകും
8. ഉടൻ തന്നെ ഡോക്ടർ വീഡിയോ കോൾ വഴി വിളിക്കും
9. കൺസൾട്ടേഷൻ കഴിഞ്ഞ ശേഷം മരുന്നിന്റെ കുറുപ്പടി അവിടെ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാം. >

Readപഠിക്കാം



പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഡോക്ടർമാരാണ് ഇ-സഞ്ജീവനി വഴി ഓൺലൈൻ സേവനം നൽകുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ്, മലബാർ ക്യാൻസർ സെന്റർ, ആർസിസി തിരുവനന്തപുരം, ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം തുടങ്ങിയ ആതുരശുശ്രൂഷ രംഗത്തെ മികവുറ്റ സ്ഥാപനങ്ങൾ ടെലി മെഡിസിനായി കൈകോർക്കുകയാണ്. ദിവസവും 30 ഓളം ഡോക്ടർമാരാണ് വിവിധ ഷിഫ്റ്റുകളിൽ സേവനമനുഷ്ഠിക്കുന്നത്
കൂടുതൽ സ്ഥാപനങ്ങൾ ഇപ്പോൾ ടെലി മെഡിസിൻ സേവനങ്ങൾ ഉപയോഗിച്ചുവരിയകായണ്. ജയിലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇ സഞ്ജീവനി സേവനങ്ങൾ ഉപയോഗിച്ചു തുടങ്ങി. കോവിഡ് ചികിത്സിച്ച് ഭേദമാക്കിയ ഒരു റിമാന്റ് പ്രതിക്ക് തുടർ ചികിത്സക്കായി പാലക്കാട് ജില്ലാജയിൽ ഇ സഞ്ജീവനി സംവിധാനം ഉപയോഗപ്പെടുത്തി. പാലിയേറ്റീവ് ഹെൽത്ത് വോളണ്ടിയർമാർ ഗൃഹ സന്ദർശനം നടത്തുമ്പോൾ ഇതിന്റെ സേവനം വീട്ടുകാരെ മനസിലാക്കിക്കൊടുക്കാനും ഡോക്ടറുടെ സേവനം ലഭ്യമാക്കിക്കൊടുക്കാനും സാധിക്കും.

തികച്ചും സർക്കാർ സംരഭമായ ഇ സഞ്ജീവനിയിൽ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായിരിക്കും. ഈ പദ്ധതി പ്രകാരം ഡോക്ടറെ കാണാൻ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ദിശ 1056 നമ്പരിൽബന്ധപ്പെടാവുന്നതാണ്.



Post a Comment

Previous Post Next Post

 



Advertisements