ഇനി ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാൻ സാധിക്കില്ല! പുതിയ തരം ഫാനുകൾ വിപണിയിലേക്ക്,അറിയാം വിശേഷങ്ങൾ

ഇനി ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാൻ സാധിക്കില്ല! പുതിയ തരം ഫാനുകൾ വിപണിയിലേക്ക്,അറിയാം വിശേഷങ്ങൾ

തൂങ്ങി മരിക്കാൻ ഫാൻ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാനായി കൊണ്ടുവരുന്ന ഉപകരണമാണ്  ആന്റി സൂയിസൈഡ് ഫാൻ റോഡ്. സെലിബ്രിറ്റികളുടെയും അല്ലാത്തവരുടെയും വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത ചിന്തിപ്പിച്ചത് ഫാൻ കമ്പനികളെയാണ്. തൂങ്ങിമരിക്കാൻ കൂടുതൽ പേരും മുറികളിലെ സിലിംഗ് ഫാൻ ആണ് തിരഞ്ഞെടുക്കുന്നത് എന്നതാണ് കാരണം. ഇലക്ട്രിക്കൽ ഗോൾഡ് ലൈഫ് സ്മാർട്ട് ഫാൻ റോഡ് ഇതിനൊരു പരിഹാരമാണ്.
22 kg ൽ കൂടുതൽ ഭാരം തൂങ്ങിയാൽ ഫാനിൽ ഘടിപ്പിച്ച സ്പ്രിങ് താഴേക്ക് നീളും.
 തൂങ്ങിയ ആൾ സുരക്ഷിതമായി ഭൂമിയിൽ കാൽ തൊടും. എങ്ങനെയുണ്ട് ഐഡിയ. വെറും 350 രൂപയേയുള്ളൂ ഈ ഫാൻ റോഡിന് വിലയുള്ളു. ഏതുതരം ഫാനിലും ഘടിപ്പിക്കാം
 10 ഇഞ്ച് നീളത്തിലാണ് സാധാരണ കിട്ടുന്നത് എങ്കിലും ആവശ്യാനുസരണം നീളം കൂട്ടിയും, കുറച്ചും നിർമിച്ചു തരും. വെള്ള, ബ്രൗൺ നിറങ്ങളിൽ ലഭിക്കും. വീടുകൾ, ഹോസ്റ്റൽ, ഹോട്ടൽ മുറികൾ ഇങ്ങനെ എവിടെയും പിടിപ്പിക്കാം.

Post a Comment

Previous Post Next Post

Advertisements