കൊറോണ വൈറസ് മാസ്ക് ധരിക്കുമ്പോൾ ഐഫോണിലെ ഫെയ്‌സ് ഐഡി പ്രശ്നത്തിന് പരിഹാരവുമായി ആപ്പിൾ. apple mask

കൊറോണ വൈറസ് മാസ്ക് ധരിക്കുമ്പോൾ ഐഫോണിലെ ഫെയ്‌സ് ഐഡി പ്രശ്നത്തിന് പരിഹാരവുമായി ആപ്പിൾ. apple mask

കൊറോണ വൈറസ് പ്രതിരോധ മാസ്ക് ധരിച്ചിരിക്കുന്ന സമയം ഐഫോണിലെ ഫെയ്‌സ് അൺലോക്ക് സംവിധാനമായ ഫെയ്‌സ് ഐഡി ഉപയോഗിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനു ഒരു പരിഹാരം ഐഒഎസ് പുതിയ ബീറ്റാ പതിപ്പ് 13.5ൽ ആപ്പിൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നമ്മുടെ കണ്ണ്, മൂക്ക്, വായ എന്നിവ ഒരേ സമയം കാണുന്ന തരത്തിൽ ഫോൺ പിടിച്ചാൽ മാത്രമേ ഐഫോണിലെ ഫെയ്‌സ് ഐഡി പ്രവർത്തിക്കൂ. അതായത് മാസ്ക് ധരിച്ചിരിക്കുന്ന സമയം ഇത് പ്രവർത്തിക്കില്ല.

ഫെയ്‌സ് ഐഡി

നിലവിൽ മാസ്ക് ധരിച്ച് ഫെയ്‌സ് ഐഡി ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒന്നിൽ തവണ കൂടുതൽ പരാജയപ്പെട്ട് താനെ സ്വയ്പ്പ് ചെയ്ത് പിൻ നൽകാനുള്ള ഓപ്ഷൻ വരികയാണ് ചെയ്യുന്നത്.

ഇപ്പോൾ മുകളിൽ പറഞ്ഞ പ്രകാരം കാത്തിരുന്ന് പിൻ നൽകി അൺലോക്ക് ചെയ്യണം അല്ലെങ്കിൽ ഫെയ്‌സ് ഐഡി പ്രവർത്തന രഹിതതമാക്കി പിൻ നൽകി അൺലോക്ക് രീതി മാത്രമാക്കണം.

ഐഒഎസ് 13.5 ബീറ്റാ പതിപ്പ് 3ൽ സ്‌ക്രീനിൽ മുകളിലോട്ട് സ്വയ്പ്പ് ചെയ്താൽ പിൻ നൽകാനുള്ള ഓപ്ഷൻ ഓൺ ആകും. ഫെയ്‌സ് ഐഡി പരാജയപ്പെടുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. മാസ്ക് ധരിക്കാത്ത സമയം നേരിട്ട് ഫെയ്‌സ് ഐഡി ഉപയോഗിക്കുകയുമാകാം.

ഐഒഎസ് 13.5 ബീറ്റാ പതിപ്പ് 3ൽ കോൺടാക്ട് ട്രാക്കിങ് ആപ്പുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ മാറ്റങ്ങളും ആപ്പിൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم

 



Advertisements