റെഡ്മി മൊബൈൽ ഫോണുകളുടെ ഗുണങ്ങൾ എന്തൊക്കെയാണ്?

റെഡ്മി മൊബൈൽ ഫോണുകളുടെ ഗുണങ്ങൾ എന്തൊക്കെയാണ്?

പ്രശസ്ത ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ ഷവോമിയുടെ റെഡ്മി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉണ്ടാക്കിയ ചലനം ചെറുതൊന്നുമല്ല. 2014ൽ റെഡ്മി ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ കമ്പനിയുടെ ലക്ഷ്യം 10000 സ്മാർട്ട്ഫോണുകൾ എങ്കിലും ഇന്ത്യയിൽ വിറ്റഴിക്കുക എന്നായിരുന്നു. എന്നാൽ 2018 ലെ കണക്കുകൾ പ്രകാരം 10 മില്യണിലേറെ സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ ഷവോമി വിറ്റു കഴിഞ്ഞിരിക്കുന്നു. നിലവിൽ 30 ശതമാനത്തിലേറെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഷവോമി സ്വന്തമാക്കിയിരിക്കുന്നു. മറ്റ് കമ്പനികളും കുറഞ്ഞ നിരക്കിൽ മികച്ച ഫോണുകൾ അവതരിപ്പിച്ചത് റെഡ്മി വന്നതിനുശേഷമാണ്.

        ഇതിനെല്ലാം കാരണം മറ്റ് ഫോണുകളെ അപേക്ഷിച്ച് റെഡ്മി ഫോണുകൾ തരുന്ന സൗകര്യങ്ങളാണ്. ഇന്ത്യയിലെ സാധാരണക്കാരുടെ പ്രൈസ് റേഞ്ചിൽ ഒതുങ്ങുന്ന എന്നാൽ ഹൈ എൻഡ് ഫോണുകളുടെ ഒട്ടുമിക്ക സൗകര്യങ്ങളും തരുന്നവയാണ് റെഡ്മി ഫോണുകൾ.15000 താഴെ വില വരുന്ന റെഡ്മി നോട്ട് 4, നോട്ട് 5, നോട്ട് 6 പ്രോ, നോട്ട് 7 എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഉയർന്ന ബാറ്ററി ലൈഫ്, താരതമ്യേന മികച്ച ക്യാമറ, മികച്ച പ്രൊസസർ, ഡിസ്പ്ലേ, മികച്ച റാം സ്പേസും സ്റ്റോറേജ്ജും എന്നിവയെല്ലാം ഈ വിലനിലവാരത്തിൽ റെഡ്മി തരുന്നു. രാജ്യമെങ്ങും ഷവോമിക്ക് സർവീസ് സെൻന്ററുകളുമുണ്ട്.


         ചുരുക്കത്തിൽ സാധാരണക്കാരന്റെ മികച്ച ബ്രാൻഡ് എന്നതുതന്നെയാണ് റെഡ്മി ഫോണുകളുടെ ഏറ്റവും വലിയ ഗുണം.   

Post a Comment

Previous Post Next Post

Advertisements