777888999 നമ്പറിൽ നിന്ന് ഫോൺ കോൾ എടുത്താൽ നമ്മുടെ ഫോൺ പൊട്ടിത്തെറിക്കുമോ?

777888999 നമ്പറിൽ നിന്ന് ഫോൺ കോൾ എടുത്താൽ നമ്മുടെ ഫോൺ പൊട്ടിത്തെറിക്കുമോ?

ആദ്യമായി നാം ഒന്ന് ആലോചിക്കുക.പൊട്ടിത്തെറിക്കാനായി എന്താണ് നമ്മടെ മൊബൈലിൽ ഉള്ളത് ?
ആകെ ഉള്ളത് കുറച്ചു ഇലക്ട്രോണിക് സാധങ്ങളും, ബാറ്ററിയും ആണ്.അതിൽ ബാറ്ററി ചിലപ്പോൾ ഷോർട്ടായി ചൂട് പിടിച്ചു കത്തിപ്പോവാം. പക്ഷെ പൊട്ടിത്തെറിക്കാന്മാത്രം കാര്യങ്ങൾ ഒന്നും നമ്മുടെ ഫോണിൽ ഇല്ല. വേറെ ചില മെസ്സേജ് ഇൽ ഫോൺ കോൾ എടുക്കുന്നതുവഴി നമ്മുടെ ഫോണിൽ വൈറസ് കയറും എന്ന് പറയുന്നു. അതും സംഭവിക്കില്ല.എന്നാൽ പ്രത്യേക ആപ്ലിക്കേഷനുകൾ നമ്മുടെ മൊബൈലിൽ സോഫ്ട്‍വെയർ പ്രോബ്ലങ്ങൾ ഉണ്ടാക്കാം. പക്ഷെ അങ്ങനുള്ള പ്രോഗ്രാമുകൾ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. അങ്ങനെ ആണെങ്കിൽപോലും അത് സോഫ്ട്വെയർ  കംപ്ലൈന്റ്സ് മാത്രമാണ് ഉണ്ടാക്കുക. അല്ലാതെ ബാറ്ററി പോലുള്ള ഹാർഡ്വെയറിനെ ഒരു തരത്തിലും ബാധിക്കില്ല .അപ്പോൾ ചില തരികിട നമ്പറുകളിൽനിന്നുള്ള ഫോൺ എടുത്താൽ നമ്മുടെ കാഷ് ബാലൻസ് പോകും എന്ന് പറയുന്നതോ ?തരികിട നമ്പറുകളിൽനിന്നുള്ള ഫോൺ എടുത്താൽ കാഷ് പോവില്ല. പക്ഷെ നമ്മൾ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചാലോ, അല്ലെങ്കിൽ മെസേജ് അയച്ചാലോ നമ്മുടെ പൈസ കൂടുതലായി പോവും. അത് ആ നമ്പറിലേക്ക് വിളിക്കുന്നതിനോ, SMS അയക്കുന്നതിനോ സർവീസ് പ്രൊവൈഡറുമായി അവർ ഉണ്ടാക്കിയ കരാർ പ്രകാരം ആണ്. ഉദാഹരണത്തിന് റിയാലിറ്റി ഷോകളിലേക്കു SMS അയക്കുമ്പോൾ ചാർജ് കൂടുതലാണ്.അതുപോലെതന്നെയുള്ള സർവീസ് ആണ് ഈ തരികിട നമ്പറുകാരും ചെയ്യുന്നത്
.അതുകൊണ്ട് പരിചയമില്ലാത്ത നമ്പറുകളിലേക്കു വിളിക്കുകയോ, SMS അയക്കുകയോ ചെയ്യരുത് .
ചെയ്‌താൽ.. പൈസ കൂടുതൽ ആവും. അല്ലാതെ നമ്മുടെ ഫോണിലുള്ള കാഷ് ബാലൻസ് ഒറ്റയടിക്ക് ഇല്ലാതാവുകയോ, വൈറസ് കയറുകയോ, ഫോൺ പൊട്ടിത്തെറിക്കുകയോ ഒന്നും ഇല്ല .ഇനി നമ്മുടെ ഫോൺ വീഡിയോയിലെപോലെ ഫോൺ കോൾ വരുമ്പോൾ പൊട്ടിത്തെറിപ്പിക്കാൻ പറ്റുമോ ?
പറ്റും.അതിനായി നിങ്ങളുടെ ഫോണിൽ പ്രത്യേകം സോഫ്ട്വെയറുകൾ ഇൻസ്റ്റാൾ ചെയ്യണം. കൂടാതെ ആ സോഫ്ട്‍വെയറിലെ നിർദേശം വഴി പൊട്ടിത്തെറിക്കാൻ കുറച്ചു വെടിമരുന്നും ,ഫോണിനൊപ്പം ഉണ്ടാവണം .നിങ്ങളുടെ ഫോണിൽ വെടിമാരുന്നോ, മറ്റു സ്ഫോടക വസ്തുക്കളോ ഇല്ലെങ്കിൽ നിങ്ങൾ തരികിട നമ്പറുകളിൽനിന്നുള്ള ഫോൺ എടുക്കുന്നതുവഴിയുള്ള പൊട്ടിത്തെറിയെ ഒരു തരത്തിലും ഭയക്കേണ്ടതില്ല ...

Post a Comment

Previous Post Next Post

Advertisements