എങ്ങനെ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാം? എന്തൊക്കെ സാധ്യതകൾ?

എങ്ങനെ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാം? എന്തൊക്കെ സാധ്യതകൾ?

പ്രാവീണ്യമുള്ള മേഖലയിലെ അറിവുകള്‍ വീഡിയോകളിലൂടെ രസകരമായി അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് യൂട്യൂബ് ചാനല്‍ തുടങ്ങാം. വീഡിയോ ബ്ലോഗിങ് അല്ലെങ്കില്‍ വ്ളോഗിങ് നമുക്ക് മുന്നില്‍ തുറന്നിടുന്ന സാധ്യതകള്‍ വലുതാണ്.
ആളുകളെ പിടിച്ചിരുത്താനാകുന്ന ആശയ വിനിമയ ശേഷിയും ചില മേഖലകളോട് പ്രത്യേക പാഷനും അത് ലോകത്തെ അറിയിക്കുന്നതിനുള്ള താല്‍പ്പര്യവും ഉള്ള ആളുകള്‍ക്ക് യൂട്യൂബ് ചാനലുകള്‍ തുടങ്ങാം.പാചകം, ട്രാവല്‍, ടെക്ക്, ഓട്ടോമൊബൈല്‍ തുടങ്ങി ഏതു മേഖലയും ഇത്തരത്തില്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനായി തെരഞ്ഞെടുക്കാം. ഒരു സ്മാര്‍ട്ട്ഫോണ്‍ മാത്രം ഉപയോഗിച്ച് ലക്ഷക്കണക്കിന് സബ്സ്ക്രൈബര്‍മാരിലേക്കെത്തുന്ന നിരവധി മലയാളികളായ യൂട്യൂബര്‍മാരുണ്ട്.നിരന്തരമായ പരിശ്രമങ്ങളിലൂടെയേ ഒരു യൂട്യൂബ് ചാനല്‍ വിജയിപ്പിക്കാനാകൂ. തുടക്കത്തില്‍ വ്യൂവേഴ്സ് വളരെ കുറവായിരിക്കാം. പ്രതീക്ഷയോടെ ഇട്ട വീഡിയോകളില്‍ പലതും ശ്രദ്ധിക്കാതെ പോയേക്കാം. എന്നാല്‍ പണി നിര്‍ത്തിപോയേക്കാം എന്ന മനോഭാവം ആണെങ്കില്‍ വിജയിക്കാനാകില്ല.വ്യൂവേഴ്സിന്‍റെ താല്‍പ്പര്യവും പ്രതികരണവും മനസിലാക്കി കണ്ടന്‍റ് നവീകരിച്ചു കൊണ്ടേയിരിക്കണം. വ്യൂവേഴ്സിന്‍റെ അടിസ്ഥാനത്തില്‍ ഗൂഗിളില്‍ നിന്ന് ലഭിക്കുന്ന പരസ്യങ്ങള്‍ തന്നെയാകും പ്രധാന വരുമാനം. അതുകൊണ്ടു തന്നെ അവതരണത്തിലും ശ്രദ്ധിക്കാം. തനതായ സംഭാഷണ ശൈലി നിലനിര്‍ത്താം. വീഡിയോയുടെ ക്വാളിറ്റി തുടക്കം മുതല്‍ ശ്രദ്ധിക്കണം. യൂട്യൂബിന്റെ പരസ്യ വരുമാനം കിട്ടണമെങ്കിൽ നിങ്ങളുടെ ചാനലിന് ഗൂഗിൾ ആഡ് സെൻസിന്റെ അംഗീകാരം വേണം.ചാനലിന് 1000 സബ്‌സ്‌ക്രൈബേഴ്‌സും ചാനലിലെ എല്ലാ വിഡിയോകൾക്കും കൂടി 4,000 മണിക്കൂർ വാച്ച് അവേഴ്‌സും(ലാസ്റ്റ് 365 ദിവസത്തിനകം) ഉണ്ടെങ്കിൽ
 മാത്രമേ ഇപ്പോൾ ഈ അംഗീകാരത്തിനായി അപേക്ഷിക്കാനാകൂ.വാച്ച് 
ഹവർ എന്നാൽ അത്രയും നേരമെങ്കിലും ചുരുങ്ങിയത് നിങ്ങളുടെ വിഡിയോയുടെ ഉള്ളടക്കം കാഴ്‌ചക്കാർ കാഴ്‌ചക്കാർ കണ്ടിരിക്കണം. അപേക്ഷ നൽകിയാൽ നിങ്ങളുടെ ചാനലിനെക്കുറിച്ച് പഠിച്ച് അതിന്റെ സാധ്യതകൾ മനസ്സിലാക്കിയ ശേഷമാകും ആഡ് സെൻസ് അനുമതി നൽകുക. ആദ്യം ജിമെയിൽ ഉപയോഗിച്ച് ചാനൽ തുടങ്ങുക. ഉചിതമായ പേര് കണ്ടെത്തുക. യൂട്യൂബ് നിഷ്‌കർഷിക്കുന്ന കാര്യങ്ങളെല്ലാം പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിൽ ചാനൽ ആരംഭിക്കാം.ഇനി വിഡിയോ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്. തുടക്കത്തിൽ ഇതിനായി വിലപിടിച്ച ക്യാമറയൊന്നും വേണമെന്നില്ല.ഒരു സ്‌മാർട് ഫോണും മൈക്കുള്ള ഇയർഫോണും സെൽഫിസ്റ്റിക്കും ഉണ്ടെങ്കിൽ നിങ്ങൾ സംസാരിക്കുന്ന വിഡിയോ എടുക്കാം. ലളിതമായി  വിഡിയോ എഡിറ്റിങ് ചെയ്യാവുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഇതുപയോഗിച്ച് വിഡിയോ നിർമിച്ച് അപ് ലോഡ് ചെയ്യുക. അപ് ലോഡ് ചെയ്യുമ്പോൾ വിഡിയോയ്‌ക്ക് നല്ലൊരു ടൈറ്റിൽ നൽകണം. വിഡിയോ കാണാൻ ആളുകളെ പ്രേരിപ്പിക്കും വിധം വിവരണം തയാറാക്കുക. അപ് ലോഡ് ചെയ്ത ശേഷം  ഇനി വേണ്ടത് ഈ ചാനലിന്റെയും വിഡിയോയുടെയും ലിങ്ക് പരിചയക്കാർക്കും മറ്റുമായി അയച്ചുകൊടുക്കുകയാണ്. നിങ്ങളുടെ ഉള്ളടക്കം പ്രയോജനപ്രദമാണ് എങ്കിൽ ഉറപ്പായും കൂടുതൽ കാഴ്‌ചക്കാർ നിങ്ങളെ തേടിവരും. അതിനായി ക്ഷമയോടെ കാത്തിരിക്കണം. ആദ്യ വിഡിയോയുടെ വിജയത്തിനായി കാത്തിരിക്കാതെ  എത്രയും വേഗം അടുത്ത വിഡിയോ അപ് ലോഡ് ചെയ്യുക. നിലവിലുള്ള ജോലി ഉപേക്ഷിച്ച് വ്ലോഗിങ്ങിലേക്ക് പോകേണ്ട. ഒഴിവുസമയം മാത്രം തുടക്കത്തിൽ ഇതിനായി ഉപയോഗിക്കുക. അഭിരുചിയും അധ്വാനിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ വിജയം നേടാൻ ബുദ്ധിമുട്ടില്ല.

Post a Comment

Previous Post Next Post

Advertisements