കറന്റ് ബില്ല് തലവേദന ആകുന്നോ? സ്വന്തമായി ബില്ല് കണക്കാക്കൂ...Electricity bill calculation app

കറന്റ് ബില്ല് തലവേദന ആകുന്നോ? സ്വന്തമായി ബില്ല് കണക്കാക്കൂ...Electricity bill calculation app


KSEB Bill  കണക്കാക്കുന്ന രീതി എങ്ങനെ എന്നുള്ള സംശയം നിരന്തരമായി വന്നു കൊണ്ടിരിക്കുന്നതിനാൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്  നമുക്ക് തന്നെ നമ്മുടെ ബിൽ എങ്ങനെ കണ്ടു പിടിക്കാം എന്ന്  നോക്കാം..

ഇതിനായി ഇന്ന് സോഷ്യൽ മീഡിയ വഴി വന്ന ഇന്നത്തെ ബില്ലിന്റെ തന്നെ ഒരു സംശയം  ഉദാഹരണമായി എടുക്കാം..
ഈ കൺസ്യൂമർ നമ്പറിൽ 144 യൂണിറ്റിന്റെ 543 രൂപയുടെ ബില്ലാണ് 09-04-2020 ലോക്ക് ഡൗൺ പീരിയേഡിൽ കൊടുത്തിരിക്കുന്നത്....

അതെങ്ങനെ കണക്കാക്കി?

അതിന് മുന്നിൽ കൊടുത്തിരിക്കുന്ന മൂന്ന് ബില്ലുകളെടുത്ത് പരിശോധിക്കാം...

ഇതിനായി wss.kseb.in എന്ന website വഴി കൺസ്യൂമർ നമ്പർ  രജിസ്റ്റർ ചെയ്താൽ കമ്പ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയോ സഹായത്തോടെ പഴയ ബില്ലുകൾ മീറ്റർ റീഡിംഗുകൾ, പെയ്മെന്റ് തുടങ്ങിയവയുടെ ഹിസ്റ്ററി പരിശോധിക്കാവുന്നതാണ്..

മുൻ ഉപഭോഗം ഇപ്രകാരമാണ്..

Feb- 165 unit
Dec-  141 unit
Nov - 127 unit
ഏത് സാഹചര്യത്തിൽ റീഡിംഗ് ലഭിക്കാതെ വന്നാലും തൊട്ട് മുന്നിലെ 3 ബില്ലുകളുടെ   (ie:6 മാസം) ശരാശരിയാണ്  നിയമപ്രകാരം എടുക്കാനാവുക..
അത്
165+ 141 + 127 = 433/3 =  144 unit
144 യൂണിറ്റിന്റെ ചാർജ് : 544

ഇതാണ് ലോക്ക് ഡൗൺ കാരണം റീഡിംഗ് എടുക്കാൻ കഴിയാതെ വന്ന ഏപ്രിൽ മാസം മേസേജ് ആയി ഈ കൺസ്യൂമർ നമ്പറിൽ കൊടുത്ത ബിൽ തുക..

തുക എളുപ്പത്തിൽ കണ്ട് പിടിക്കാനുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് അവസാനം കൊടുക്കുന്നു.

ജൂണിൽ റീഡിംഗിന് വന്ന് മീറ്റർ നോക്കിയപ്പോൾ 4 മാസം കൊണ്ട് ഉപയോഗിച്ച യൂണിറ്റ് 460 യൂണിറ്റ്.

അതെങ്ങനെ കണ്ട് പിടിക്കും?

പുതിയ LCD മീറ്ററുകളിലാണെങ്കിൽ മീറ്ററിൽ സ്പർശിക്കാതെ തന്നെ ഏറ്റവും കൂടുതൽ സമയം കാണപ്പെടുന്ന റീഡിങ്ങ് അതിനോടു ചേർന്ന് KWH എന്നും ഉണ്ടാകും..

പഴയ മീറ്ററുകളാണെങ്കിൽ നേരിട്ട് കാണുന്നതിൽ അവസാനത്തെ കളർ വ്യത്യാസമുള്ള അക്കം ഒഴിവാക്കിയാൽ കിട്ടുന്നത്..

ഈ മീറ്ററിൽ കാണുന്നത് 8423 എന്നാണ്.. 
അതായത് 8423 KWH അഥവാ യൂണിറ്റാണ് ഈ മീറ്റർ വച്ചതിന് ശേഷം ഈ കണക്ഷനിൽ ഉപയോഗിച്ചിരിക്കുന്നത്..

8423 യൂണിറ്റിൽ നിന്ന് മുൻ റീഡിംഗ് അതായത് കഴിഞ്ഞ പ്രാവശ്യം മീറ്റർ റീഡർ വന്നപ്പോൾ എടുത്ത റീഡിംഗ് (ഈ കേസിൽ അത് ഫെബ്രുവരി മാസത്തിൽ 7963 ആണ്. ഇത് ഇപ്പോഴത്തെ ബില്ലിൽ Prev reading ആയും കഴിഞ്ഞ ബില്ലിൽ  Pres. reading ആയും കാണപ്പെടും) കുറച്ചാൽ ഫെബ്രുവരിയിൽ ബിൽ ചെയ്തതു മുതൽ ജൂണിൽ റീഡിംഗ് എടുക്കുന്നത് വരെയുള്ള നമ്മുടെ ഉപഭോഗം ലഭ്യമാകും..

അതായത് 8423-7963 = 460

സ്ലാബ് സിസ്റ്റത്തിൽ ഓരോ നൂറ് യൂണിറ്റുകൾക്കും തുക വർദ്ധിക്കുന്ന തരത്തിലുള്ള താരിഫ് ആണ് നമ്മുടെയെന്നതിനാൽ  4 മാസത്തേക്കുള്ള 460 യൂണിറ്റിനെ രണ്ടാക്കി 2 മാസത്തേക്കുള്ള യൂണിറ്റായി കണക്കാക്കി തുകയെടുത്ത്  ഇരട്ടിയാക്കേണ്ടതുണ്ട്.


അപ്രകാരം 4 മാസത്തേക്കുള്ള  460 യൂണിറ്റിനെ 2 മാസത്തെ രണ്ട് ബില്ലുകളാക്കിയാൽ ഉപയോഗം 460/2 = 230 യൂണിറ്റ്...

230 യൂണിറ്റിന്റെ തുക മൊബൈൽ ആപ്പ് വഴി കണ്ടെത്താം..

230 യൂണിറ്റിന്റെ ചാർജ് = 913...

അപ്പോൾ  ഏപ്രിൽ മുതൽ ജൂൺ വരെ മീറ്റർ റീഡിംഗ് പ്രകാരം 913..
ഇതാണ് ബില്ലിൽ കാണപ്പെടുന്ന
Bill Amount..

ഫെബ്രുവരി മുതൽ ഏപ്രിൽ വരെ മീറ്റർ റീഡിംഗ് പ്രകാരം  913..

എന്നാൽ ഏപ്രിൽ മാസം റീഡിംഗ് എടുക്കാൻ കഴിയാത്തതിനാൽ അതിന് മുന്നിലെ 6 മാസത്തെ ഉപയോഗമായ 144 യൂണിറ്റിനുള്ള 543 ആണ് ബിൽ ചെയ്തിരിക്കുന്നത് എന്ന് ആദ്യഭാഗത്ത് സൂചിപ്പിച്ചിട്ടുണ്ടല്ലോ...

ഏപ്രിൽ മാസത്തെ യഥാർത്ഥ ബിൽ = 913 
ഏപ്രിൽ തയ്യാറാക്കിയ ബില്ല് 133 യൂണിറ്റിന് = 543 രൂപ 
വ്യത്യാസം = 370 രൂപ

ഇതാണ് ബില്ലിൽ കാണപ്പെടുന്ന DL Adjustment(Door Lock)...
ഉപയോഗം ഏതെങ്കിലും കാരണവശാൽ ശരാശരിയേക്കാൾ കുറവായ കൺസ്യൂമർ ആണെങ്കിൽ ഈ തുക ബില്ലിൽ കുറവായാണ് വരുക.....


ജൂൺ മാസത്തെ ബില്ലിൽ നാം  അടച്ചിരിക്കുന്ന security Deposit ന്റെ 6.5 ശതമാനം പലിശ KSEB കൺസ്യൂമർക്ക് നൽകുന്നതിനാൽ അത് അഡ്വാൻസായി കുറച്ചും പഴയ ബില്ലുകൾ എന്തെങ്കിലും അടക്കാനുണ്ടെങ്കിൽ അത് Arrear ആയി കൂട്ടിയും കിട്ടുന്ന Payable ആയ തുകയാണ് ആകെ അടക്കേണ്ടത്....

മീറ്റർ റീഡർ ഇത് കണക്കാക്കാൻ വരുന്ന ഒരാളെന്ന് മാത്രമേ ഉള്ളൂ..
റീഡിംഗിലോ തുകയിലോ മീറ്റർ റീഡർക്കോ ജീവനക്കാർക്കോ കൂട്ടാനോ കുറക്കാനോ അധികാരമില്ല....

ആയതിനാൽ മറ്റുള്ളവർ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളിൽ അകപ്പെടാതെ നമുക്ക് തന്നെ നമ്മുടെ തുകയെത്രയെന്ന് കണ്ട് പിടിക്കാം.. 
എന്തെങ്കിലും സാഹചര്യത്തിൽ ഇതിൽ നിന്നെങ്കിലും വ്യത്യാസം കാണാനിടയായാൽ KSEB യുടെ കസ്റ്റമർ കെയർ നമ്പറായ 1912 ലോ സെക്ഷനിലെ ബില്ലിംഗ് വിഭാഗവുമായി ബദ്ധപ്പെട്ട് സംശയ ദൂരീകരണം നടത്തി നമ്മുടെ ഒരു പൈസ പോലും അനധികൃതമായി പോകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് സ്വയം ഉത്തരവാദിത്വമായി  ഏറ്റെടുക്കുക..

 മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കാം.

Post a Comment

Previous Post Next Post

Advertisements