ജനറല്‍ ആശുപത്രിയിലെ ടോക്കണ്‍ ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം download play store GH Que app

ജനറല്‍ ആശുപത്രിയിലെ ടോക്കണ്‍ ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം download play store GH Que app

Book General Hospital Kasaragod OP Tickets or tokens online.
GH Que is an application service developed for General Hospital Kasaragod for online booking of tokens. Any one planning to go to the hospital can book the token online and get your allotted time slot of appointment.
കോവിഡ് കാലത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കുന്നതിനും രോഗികള്‍ക്ക് ടോക്കണ്‍ ലഭ്യമാക്കുന്നതിനും വെര്‍ച്യൂല്‍ ക്യൂ മൊബൈല്‍ ആപ്പ് തയ്യാര്‍. കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് വേണ്ടി പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് ജിഎച്ച്ക്യൂ എന്ന് പേരിട്ട മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബു ആപ്പ് പുറത്തിറക്കി.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ടോക്കണുകള്‍ ഈ മൊബൈല്‍ ആപ്പ് വഴി ജൂണ്‍10 മുതല്‍ ലഭിക്കും. ടോക്കണ്‍ ബുക്കിംഗ് എല്ലാദിവസവും രാവിലെ ആറുമുതല്‍ എട്ടുവരെയായിരിക്കും. ഓണ്‍ലൈനായി ടോക്കണ്‍ ലഭിച്ചവര്‍ക്ക്, അതില്‍ നിര്‍ദേശിച്ച സമയത്ത് ജനറല്‍ ആശുപത്രി കൗണ്ടറില്‍ എത്തി ഒ പി ടിക്കറ്റ് കൈപ്പറ്റി, ഡോക്ടറെ കാണാന്‍ സാധിക്കും. ഓണ്‍ലൈനായി ടോക്കണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സാധാരണ രീതിയില്‍ ആശുപത്രിയില്‍ എത്തി ഒപി ടിക്കറ്റ് എടുക്കാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ രാജാറാം പറഞ്ഞു

Post a comment

0 Comments