സ്കൂൾ വിദ്യാർഥികൾക്ക് 420 രൂപയുടെ കിറ്റ് free kit

സ്കൂൾ വിദ്യാർഥികൾക്ക് 420 രൂപയുടെ കിറ്റ് free kit


സംസ്ഥാന സർക്കാർ വക സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഏകദേശം എല്ലാ ആളുകളിലേക്കും എത്തി കഴിഞ്ഞു. കിട്ടാനുള്ളവർക്ക് സപ്ലൈ കോ വഴിയും ലഭ്യമാക്കിയിരുന്നു. ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ചു വിദ്യാർഥികൾക്ക് സൗജന്യ കിറ്റ് നൽകുന്നു. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കാണ് ലഭിക്കുന്നത്.

26,27,559 കുട്ടികൾക്കാണ് സംസ്ഥാന സർക്കാരിന്റെ ഈ‌ ഭക്ഷ്യവിഭവങ്ങൾ കിറ്റുകളായി എത്തുന്നത്. സ്‌കൂളുകൾ അടച്ചിട്ട സാഹചര്യത്തിലാണ് സർക്കാരിന്റ ഈ തീരുമാനം ‌‌. കേരളമാണ് രാജ്യത്ത്‌ 81.36 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാന൦‌ . സപ്ലൈകോ അരിയും പലവ്യഞ്‌ജനങ്ങളും ഉൾപ്പെടുന്ന കിറ്റ്‌ ഉടൻ സ്‌കൂളുകളിലെത്തിക്കും. 10% സപ്ലൈകോ കിഴിവ്‌ പദ്ധതിക്ക്‌ നൽകും. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക്‌ 300 രൂപയുടെയും യുപി വിദ്യാർഥികൾക്ക്‌ 420 രൂപയുടെയും കിറ്റാണ്‌ ലഭിക്കുക. ലഭിക്കുന്ന തീയതി സ്‌കൂൾ അധികൃതർ ഉടൻ അറിയിക്കും.

Post a comment

0 Comments