അവകാശികള്‍ ആരൊക്കെയെന്ന് മൊബൈല്‍ ആപ്പിന് നല്‍കുക. അനന്തരസ്വത്തിന്റെ മൊത്തം മൂല്യവും എന്റര്‍ ചെയ്യുക. ഓരോരുത്തരുടെയും വിഹിതവും അതിന്റെ മൂല്യവും നിമിഷങ്ങള്‍ക്കകം മൊബൈല്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയായി. അതിനുള്ള ഖുര്‍ആന്‍, ഹദീസ് ഉള്‍പ്പെടെയുള്ള ‘ശറഇ’യായ ന്യായങ്ങളും തെളിവുകളും അതേ സ്ക്രീനില്‍ തന്നെ ലഭിക്കുന്നു. രിയാദില്‍ പ്രവര്‍ത്തിക്കുന്ന ‘അറേബ്യ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി’ എന്ന സ്ഥാപനമാണ് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി ഇത്തരമൊരു ആപ്പ് വികസിപ്പിച്ച് പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്. പണ്ഡിതരും ഗവേഷകരും ഐ.ടി വിദഗ്ദരുമുള്ക്കൊണ്ട സംഘമാണ് ആപ്പ് വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് നിര്‍മ്മാതാക്കള്‍ ആമുഖമായി പറയുന്നുണ്ട്. ഈ വിജ്ഞാനശാഖയില്‍ പ്രത്യേകം വൈദഗ്ധ്യം നേടിയ പണ്ഡിതന്മാര് ഉള്ളടക്കം പരിശോധിച്ച് ആപ്പിന്റെ ആധികാരികത ഉറപ്പ് വരുത്തുകയും ചെയ്തിരിക്കുന്നു. ശാഫി, ഹനഫി, ഹമ്പലി, മാലിക്കി എന്ന് നാല് കര്‍മ്മശാസ്ത്ര സരണികള്‍ തമ്മിലെ നേരിയ ഭിന്നതകള്‍ വരെ ഇതില്‍ അടയാളപ്പെടുത്തിയതായി കാണാം.
അനന്തരാവകാശ വിഷയങ്ങളില്‍ തല്പരരായ വിദ്യാര്‍ഥികള്‍ക്കും അറബിക് കോളേജുകളിലെ അധ്യാപര്‍ക്കും മാത്രമല്ല ഈ വിഷയവുമായി നിരന്തരം ബന്ധപ്പെടുന്ന പണ്ഡിതന്മാര്ക്കും പ്രശ്നങ്ങളില്‍ തീര്‍പ്പ് കല്പിക്കാന് പലപ്പോഴും ബാധ്യസ്ഥരാവുന്ന മഹല്ല് ഖാസിമാര്‍ക്കും മറ്റും ആപ്പ് വലിയ തോതില്‍ പ്രയോജനപ്പെടും. വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളുടെ വ്യാഖ്യാനം, പ്രവാചക വചനങ്ങള്‍, ആധികാരിക ഗ്രന്ഥങ്ങള്‍, പ്രത്യേക പ്രശ്നങ്ങളില്‍ മുന്‍കാല പണ്ഡിതന്മാര് കല്പിച്ച വിധിതീര്‍പ്പുകള്‍, സാങ്കേതിക പദങ്ങളും അവയുടെ വിശദീകരണങ്ങളും എന്നിങ്ങനെ ഈ വിജ്ഞാനശാഖയില്‍ ആഴത്തിലുള്ള പഠനത്തിനാവശ്യമായ നല്ലൊരു റഫറന്‍സ് ലൈബ്രറിയും ആപ്പിലുള്പ്പെടുത്തിയിരിക്കുന്
إرسال تعليق