വീട്ടിലെ വൈ-ഫൈ വേഗത മെച്ചപ്പെടുത്തുന്നതിനുള്ള വിദ്യകൾ wifi

വീട്ടിലെ വൈ-ഫൈ വേഗത മെച്ചപ്പെടുത്തുന്നതിനുള്ള വിദ്യകൾ wifi

 കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തില്‍ എല്ലാവരും ഇപ്പോൾ വീട്ടില്‍ തന്നെയിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ആളുകൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നതുകൊണ്ടുതന്നെ വീഡിയോ സ്ട്രീമിങ്, ഗെയിമുകള്‍, വർധിച്ചു വരുന്ന വർക്ക് ഫ്രം ഹോം രീതിയിലുള്ള ജോലികൾ എന്നിവയെല്ലാം കാരണം ഇന്റര്‍നെറ്റ് ഉപയോഗം മുൻപുള്ളതിനേക്കാൾ വർധിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഹോം ബ്രോഡ്ബാന്‍ഡ്, വൈ-ഫൈ കണക്ഷനുകളുടെ ഉപയോഗം.

നെറ്റ്‌വർക്കിൽ കൂടുതൽ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടാല്‍ സ്വാഭാവികമായും കണക്റ്റിവിറ്റിയുടെ വേഗത്തിലും തടസങ്ങള്‍ അനുഭവപ്പെടും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ഇന്റർനെറ്റ് സ്പീഡ് കുറയാതിരിക്കാൻ വൈ-ഫൈ സ്പീഡ് കൂട്ടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പരിചയപ്പെടാം.

വൈ-ഫൈ സ്പീഡ് കൂട്ടാൻ

ഒന്നിലധികം ഡിവൈസുകൾ വൈ-ഫെയുമായി കണക്ട് ചെയുന്നത് ഒഴിവാക്കുക. അതായത് ഉദാഹരണത്തിന് നിങ്ങൾ ലാപ്ടോപ്പിൽ ആണ് വർക്ക് ചെയ്യുന്നതെങ്കിൽ വൈ-ഫൈ കണക്ടിവിറ്റി ആവശ്യമില്ലാത്ത സ്മാർട്ട് വാച്ച് അല്ലെങ്കിൽ സ്മാർട്ഫോൺ പോലെയുള്ള ഡിവൈസുകൾ ഡിസ്കണക്ട് ചെയ്യുക. ആവശ്യമില്ലാത്ത ബാൻഡ്‌വിഡ്ത് ഉപയോഗം കുറയ്ക്കാൻ ഇത് സഹായിക്കും

വീട്ടിലെ ഇന്റര്‍നെറ്റ് വേഗം മെച്ചപ്പെടുത്താനുള്ള മറ്റൊരുവഴി, സമയക്രമം നിശ്ചയിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുക എന്നതാണ്. ഗെയിമിങ്,വീഡിയോ സ്ട്രീമിങ്, വര്‍ക്ക് ഫ്രം ഹോം എന്നിവ ഒരേ സമയം ചെയ്താല്‍ നെറ്റ് വര്‍ക്ക് വേഗം കുറയാനിടയാക്കും. ഇക്കാരണം കൊണ്ട് ഓരോന്നിനും പ്രത്യേകം സമയം നിശ്ചയിക്കുക. രാവിലെ ജോലിയാണെങ്കില്‍ ഉച്ചയ്ക്ക് ഗെയിമിങോ വീഡിയോ സ്ട്രീമിങോ ആവാം

നിങ്ങളുടെ വർക്ക് ഡിവൈസിന്റെ ഫ്രീക്വൻസിയിലും മാറ്റം വരുത്താം. മറ്റൊരു ഡിവൈസും ആ ഫ്രീക്വൻസിയിലേക്ക് കണക്റ്റ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. 2.4GHz, 5GHz എന്നിങ്ങനെ ഫ്രീക്വെൻസിയുള്ള ഡ്യൂവൽ ബാൻഡുള്ള റൂട്ടർ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ വർക്ക് ഡിവൈസിന് പ്രത്യേകം ഫ്രീക്വൻസി നൽകണം. ഇത് കൂടുതൽ സ്പീഡ് ലഭിക്കാൻ സഹായിക്കും.

ഇന്റര്‍നെറ്റ് വേഗത്തില്‍ എന്തെങ്കിലും തടസം നേരിട്ടാല്‍ റൂട്ടര്‍ റീബൂട്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. പലപ്പോഴും ഇന്റര്‍നെറ്റ് വേഗം തിരികെ ലഭിക്കാന്‍ ഇത് സഹായിക്കും. ഫോണില്‍ ആണെങ്കിൽ ഫ്‌ളൈറ്റ് മോഡ് ഓണ്‍ ആക്കി ഓഫ് ചെയ്യുന്നതും ചിലപ്പോൾ സഹായിക്കാറുണ്ട്. സ്പീഡിന്റെ കാര്യത്തിൽ ഏറ്റവും മികച്ചത് വയേഡ്‌ ഏതർനെറ്റ് കണക്ഷനുകൾ ആയിരിക്കും.

Post a comment

0 Comments