എയർടെൽ ഉപയോക്താക്കൾക്ക് എടിഎമ്മുകൾ, ബിഗ്ബസാർ, ഫാർമസി എന്നിവിടങ്ങളിൽ നിന്നും റീചാർജ് ചെയ്യാം airtel

എയർടെൽ ഉപയോക്താക്കൾക്ക് എടിഎമ്മുകൾ, ബിഗ്ബസാർ, ഫാർമസി എന്നിവിടങ്ങളിൽ നിന്നും റീചാർജ് ചെയ്യാം airtel

കൊവിഡ്-19 കാരണം രാജ്യം മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്. വൈറസ് പടരാതിരിക്കാൻ ഏപ്രിൽ 14 വരെ സർക്കാർ 21 ദിവസത്തെ മുൻകരുതൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ പല കമ്പനികളും അവരുടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നൽകിയിട്ടുണ്ട്. ആളുകളെ പുറത്തിറങ്ങാൻ അനുവദിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ റീചാർജുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ഓൺലൈൻ

ഓൺലൈൻ റീചാർജ് ചെയ്യാൻ അറിയാത്തതോ അതിനുള്ള സംവിധാനങ്ങൾ ഇല്ലാത്തതോ ആ ഉപയോക്താക്കൾക്കായി എയർടെൽ പുതിയ റീചാർജ് സൌകര്യങ്ങൾ ഒരുക്കി. എടിഎമ്മുകൾ, പലചരക്ക് കടകൾ, ഫാർമസി സ്റ്റോറുകൾ എന്നിവയിൽ പ്രീപെയ്ഡ് നമ്പറുകൾ റീചാർജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ഭാരതി എയർടെൽ അറിയിച്ചു. ലോക്ക്ഡൌൺ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം എടിഎം വഴി റീചാർജ് ചെയ്യാനുള്ള സംവിധാനം റിലയൻസ് ജിയോ ഒരുക്കിയിരുന്നു.2020 ഏപ്രിൽ 14 വരെ റീട്ടെയിൽ സ്റ്റോറുകൾ അടച്ചുപൂട്ടിയിരിക്കുന്നതിനാൽ വരിക്കാർക്ക് റീചാർജ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഭാരതി എയർടെല്ലിന്റെ സിഇഒ ഗോപാൽ വിറ്റാൽ പറഞ്ഞു. തടസ്സങ്ങളില്ലാതെ സുഗമമായ കണക്റ്റിവിറ്റി ഉറപ്പാക്കാൻ എടിഎമ്മുകളിൽ റീചാർജ് സൗകര്യം നൽകുന്നതിന് എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവയുമായി എയർടെൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ബിഗ് ബസാർ ഗ്രോസറി സ്റ്റോറുകൾ, അപ്പോളോ ഫാർമസി എന്നിവിടങ്ങളിലും റീചാർജ് സൌകര്യം ലഭ്യമാക്കാൻ കമ്പനി സംവിധാനം ഒരുക്കി.


ഓൺ‌ലൈൻ റീചാർജ് സൌകര്യങ്ങൾ ഉപയോഗിക്കാത്ത, റീട്ടെയിലർമാരിൽ നിന്ന് മാത്രം റീചാർജ് ചെയ്യുന്ന ഒരു വലിയ വിഭാഗം ആളുകൾ ഉണ്ട്. അത്തരം ആളുകൾക്ക് സൌകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് എടിഎമ്മുകൾ, ഫാർമസികൾ, പലചരക്ക് കടകൾ എന്നിങ്ങനെയുള്ളവ വഴി റീചാർജ് ചെയ്യാനുള്ള സംവിധാനം കമ്പനി ഒരുക്കിയിരിക്കുന്നത്. ഈ റീചാർജ് സൌകര്യങ്ങൾ ഒരുക്കാൻ ഒപ്പം നിന്ന എച്ച്ഡി‌എഫ്‌സി, ഐ‌സി‌ഐ‌സി‌ഐ, അപ്പോളോ, ബിഗ് ബസാർ എന്നീ കമ്പനികളോടെ നന്ദി പറയുന്നുവെന്ന് ഗോപാൽ വിറ്റാൽ പറഞ്ഞു.ജിയോ നമ്പറുകളും ബാങ്ക് എടിഎം വഴി റീചാർജ് ചെയ്യാം

ഭാരതി എയർടെലിന് സമാനമായി റിലയൻസ് ജിയോയും ഒമ്പത് വ്യത്യസ്ത ബാങ്കുകളുമായി ചേർന്ന് പ്രീപെയ്ഡ് വരിക്കാർക്ക് എടിഎം വഴി റീചാർജ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. മാർക്കറ്റ് ഡാറ്റ അനുസരിച്ച്, റിലയൻസ് ജിയോയുമായി സഹകരിച്ച ഒമ്പത് ബാങ്കുകൾക്ക് ഇന്ത്യയിൽ 90,000 ത്തിലധികം എടിഎമ്മുകളുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങി മുൻ നിര ബാങ്കുകളെല്ലാം ജിയോയുമായി സഹകരിച്ച ബാങ്കുകളുടെ പട്ടികയിൽ ഉണ്ട്.എയർടെൽ പ്രീപെയ്ഡ് നമ്പറുകളുടെ വാലിഡിറ്റി വർദ്ധിപ്പിക്കുന്നു

ലോക്ക്ഡൗൺ കാലയളവിൽ ഉപയോക്താക്കളുടെ കണക്ഷന് യാതൊരു വിധ തടസ്സവും ഉണ്ടാവുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി കുടിയേറ്റ തൊഴിലാളികളുടെയും ദൈനംദിന വേതനക്കാരുടെയും വിഭാഗത്തിൽ പെടുന്ന 80 ദശലക്ഷം വരിക്കാരുടെ വാലിഡിറ്റി ഭാരതി എയർടെൽ വർദ്ധിപ്പിച്ചു. വാലിഡിറ്റി അവസാനിക്കുന്ന നമ്പരുകളുടെ സർവ്വീസ് വാലിഡിറ്റി കമ്പനി നീട്ടിനൽകുകയാണ് ചെയ്യുക.


വാലിഡിറ്റി നീട്ടി നൽകുന്നതിനൊപ്പം എയർടെൽ ഉപയോക്താക്കളുടെ പ്രീപെയ്ഡ് അക്കൗണ്ടുകളിൽ 10 രൂപ ടോക്ക് ടൈം ക്രെഡിറ്റ് ചെയ്യുകയും ഈ പ്രത്യേക സാഹചര്യത്തിൽ അവരെ സഹായിക്കുകയും ചെയ്യുന്നു. ഭാരതി എയർടെല്ലിന് സമാനമായി, വോഡഫോൺ ഐഡിയ, ബി‌എസ്‌എൻ‌എൽ എന്നിവയും പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വർദ്ധിക്കുന്നതിനൊപ്പം സൌജന്യ ടോക്ക് ടൈം ക്രെഡിറ്റും നൽകുന്നു.

Post a Comment

0 Comments