50 ആളുകളുമായി ഒരേസമയം വീഡിയോ കോൾ ചെയ്യാം;ഫേസ്ബുക്ക് മെസഞ്ചർ റൂംസ് വഴി apk file rooms

50 ആളുകളുമായി ഒരേസമയം വീഡിയോ കോൾ ചെയ്യാം;ഫേസ്ബുക്ക് മെസഞ്ചർ റൂംസ് വഴി apk file rooms

കെറോണ വൈറസ് കാരണം പല രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ വീട്ടിൽ കഴിയുന്ന ഈ അവസരത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാനുമായി ആളുകൾ ആശ്രയിക്കുന്നത് വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളെയാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ലോക്ക്ഡൌൺ കാലയളവിൽ സൂം വീഡിയോ കോളിങ് സേവനത്തിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധന ഞെട്ടിക്കുന്നതാണ്. ഈ അവസരത്തിലാണ് ഫേസ്ബുക്ക് പുതിയ വീഡിയോ കോളിങ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഫേസ്ബുക്ക് മെസഞ്ചറിൽ വീഡിയോ കോളിങിനുള്ള സൌകര്യം ഉണ്ടായിരുന്നുവെങ്കിലും ഇത് കുറച്ച് ആളുകൾക്ക് മാത്രം പങ്കെടുക്കാൻ സാധിക്കുന്ന ഗ്രൂപ്പ് വീഡിയോ കോളുകൾ മാത്രമേ സപ്പോർട്ട് ചെയ്തിരുന്നുള്ളു.

മെസഞ്ചർ റൂംസ്

ഫേസ്ബുക്കിന്റെ പുതിയ മെസഞ്ചർ റൂംസ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉണ്ടാക്കിയ പ്രത്യേക പ്ലാറ്റ്ഫോമാണ്. ഇതിലൂടെ 50 പേരെ വരെ ചേർത്തുകൊണ്ട് ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്ത ആളുകൾക്കും ഈ സേവനം ലഭ്യമാകും. ഒരാൾ ക്രിയേറ്റ് ചെയ്യുന്ന റൂമിലേക്ക് മറ്റുള്ളവരെ ലിങ്ക് വഴി ക്ഷണിക്കുന്ന സൂമിന് സമാനമായ രീതി തന്നെയാണ് മെസഞ്ചർ റൂമിൽ ഫേസ്ബുക്ക് നൽകിയിരിക്കുന്നത്.

സൂമിൽ നിന്നും മെസഞ്ചർ റൂമിനെ വ്യത്യസ്തമാക്കുന്നത് ഇതിൽ കോളുകൾക്ക് സമയ പരിധിയില്ല എന്നതാണ്. മെസഞ്ചർ ആപ്ലിക്കേഷനിലൂടെ റൂമിലേക്ക് കയറുകയാണെങ്കിൽ നിങ്ങൾക്ക് AR ഇഫക്റ്റുകളും ഇമേഴ്‌സീവ് ബാഗ്രൌണ്ടുകളും മൂഡ് ലൈറ്റിംഗും പോലുള്ള സവിശേഷതൾ കോളിങിനിടെ ഉപയോഗിക്കാൻ സാധിക്കും. ഒരു റൂമിന്റെ ക്രിയേറ്റർക്ക് റൂമിൽ ചേരാൻ മറ്റുള്ളവർക്ക് അനുമതി കൊടുക്കാനോ ആളകളെ ചേർക്കാനോ സാധിക്കും.

റൂംസ് സവിശേഷത എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റഡ് അല്ല. കാരണം കൂടുതൽ ആളുകളുമായി വീഡിയോ കോളിംഗ് ഓപ്ഷൻ നൽകുമ്പോൾ അതിൽ എൻ‌ക്രിപ്ഷൻ നൽകുന്നതിന് സാങ്കേതികമായി ചില തടസ്സങ്ങളുണ്ട്. എന്തായാലും ഭാവിയിൽ എൻക്രിപ്ഷൻ സവിശേഷത ഇതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. കോളിൾ പങ്കെടുക്കുന്നവർക്കും ഫേസ്ബുക്ക് സെർവറുകൾക്കുമിടയിൽ റൂം കണ്ടന്റ് എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. പുറത്തു നിന്നുള്ള ആരും ഓഡിയോ, വീഡിയോ കോളുകൾ കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്ന് ഫേസ്ബുക്ക് ഉറപ്പാക്കിയിട്ടുണ്ട്.

Post a Comment

0 Comments