സർക്കാർ സേവനങ്ങൾക്ക് ഇനി ക്യൂ നിൽക്കേണ്ട; കേന്ദ്രസർക്കാരിന്റെ ഈ 20 ആപ്പുകൾ നിങ്ങളുടെ വഴികാട്ടും

സർക്കാർ സേവനങ്ങൾക്ക് ഇനി ക്യൂ നിൽക്കേണ്ട; കേന്ദ്രസർക്കാരിന്റെ ഈ 20 ആപ്പുകൾ നിങ്ങളുടെ വഴികാട്ടും

വിവരസാങ്കേതിക വിദ്യയൊളിപ്പിച്ച വിസ്മയ ലോകം ഇന്ന് നാം ഓരോരുത്തരുടെയും വിരൽത്തുമ്പ് വരെയെത്തിയിരിക്കുന്നു. വിരൽഞൊടിച്ചാൽ വീട്ടു പടിക്കൽ എത്തുന്ന സേവനങ്ങൾ പുതിയ കാലത്തെ ടെക്നോളജിയുടെ ബാക്കിപത്രമാണ്

ക്യൂ നിന്നും കാത്തിരുന്നും അമിത പണം നൽകിയും നേടിയെടുത്തിരുന്ന സർക്കാർ സേവനങ്ങൾ എല്ലാം ഇന്ന് നമ്മുടെ വിരൽ തുമ്പിലുണ്ട്. സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളിലെ ഒറ്റ ക്ലിക്കിലൂടെ ഓരോ സർക്കാർ സേവനങ്ങളും ഇന്ന് നമ്മളെ തേടിയെത്തും. ചുരുക്കിപ്പറഞ്ഞാൽ നാല് ചുമരുകൾക്കുള്ളിലിരുന്ന് നമുക്ക് വേണ്ട സേവനങ്ങൾ എന്തും ൈകയ്യെത്തിപ്പിടിക്കാം.

കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ള ഈ 20 ആപ്ലിക്കേഷനുകൾ സർക്കാർ സേവനങ്ങളിലേക്ക് നമ്മുടെ വഴികാട്ടിയാകുകയാണ്.

കർഷകർക്കും, സാധാരണക്കാർക്കും, ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും എന്നു വേണ്ട, ജീവിതത്തിലെ സമസ്ത മേഖലകളിലുള്ളവർക്കും ഉപയോഗപ്രദമാകുന്ന സർക്കാർ സേവനങ്ങൾ കോർത്തിണക്കിയുള്ള ‘ആപ്പുകൾ’ ഇതാ ചുവടെ:

app

1. ഇന്ത്യ പൊലീസ് അറ്റ് യുവർ കോൾ ആപ്പ്:

ഇന്ത്യയുടെ ഏത് കോണിൽ നിന്നുംലഅടുത്തുള്ള പൊലീസ് സ്റ്റേഷനെ ബന്ധപ്പെടാനുള്ള ആപ്ലിക്കേഷൻ. ആപ്പിലെ ജിപിഎസ് നമുക്ക് പൊലീസ് സ്റ്റേഷനിലേക്ക് നിയമസഹായത്തിനായ് വഴികാട്ടും. ബന്ധപ്പെട്ട നിയമപാലകരുമായി ബന്ധപ്പെടാനുള്ള സൗകര്യവുമുണ്ട്.

Download app

2. ഇ–പാഠ്ശാല:

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ ഉപകാരപ്രദമായ പഠനസംബന്ധിയായ ആപ്ലിക്കേഷൻ. വിവിധ വിഷയങ്ങൾ തരംതിരിച്ചുള്ള പുസ്തകങ്ങൾ ഈ ആപ്പിൽ ലഭ്യം. പാഠഭാഗങ്ങൾ കേൾക്കാനും സാധിക്കും. എച്ച്.ആർ.ഡി മിനിസ്ട്രിയും എൻസിഇആർടിയും സംയുക്തമായാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

Download App


app4

3. എം–പരിവാഹൻ ആപ്പ്:

ലൈസൻസ് രജിസ്ട്രേഷന് ഇനി ആർടിഒ ഓഫീസിൽ കയറിയിറങ്ങേണ്ട. ലൈസൻസ് രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യം. ലൈസൻസിന്റെ ഡിജിറ്റൽ രൂപവും ആപ്പില്‍ നിന്നും ലഭ്യം.

Download App

4. സ്റ്റാർട്ട്–അപ്പ്–ഇന്ത്യ:

യുവസംരംഭകർക്ക് വഴികാട്ടിയാണ് സ്റ്റാർട്ട് അപ്പ് ഇന്ത്യ ആപ്പ്. പുത്തൻ സംരംഭങ്ങൾ തേടുന്നവർക്കുള്ള മാർഗ നിർദ്ദേശങ്ങൾ മാറുന്ന ബിസിനസ് ട്രെൻ‍‍ഡുകള്‌ എന്നിവ പരിചയപ്പെടുത്തുന്നു.


5. ഡിജിസേവക് ആപ്പ്:

വിവിധ സർക്കാർ സേവനങ്ങള്‍ പരിചയപ്പെടുന്നതിനും വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിനും വേണ്ടിയുള്ള പ്ലാറ്റ്ഫോം. തൊഴിൽ വൈദഗ്ധ്യം, വ്യവസായം, മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ സംഭരണം എന്നിവയെല്ലാം ഡിജി സേവകിലൂടെ കാണാനും പരിചയപ്പെടാനുമാകും.

Download App

app2

6.ജിഎസ്ടി റേറ്റ് ഫൈൻഡർ:

ജിഎസ്ടിയിലെ ആശങ്കകൾ ഇനി വേണ്ട. വിവിധ ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് അറിയുന്നതിനും കണക്കു കൂട്ടുന്നതിനു മുള്ള ആപ്ലിക്കേഷൻ.

Download app

app6

7.ഉമംഗ്:

ആയിരക്കണക്കിന് കേന്ദ്രസർക്കാർ സേവനങ്ങളെ ഒറ്റച്ചരടിൽ കോർക്കുകയാണ് ഉമംഗ് ആപ്ലിക്കേഷനിലൂടെ. ആധാർ, ഡിജി ലോക്കർ, പേ ഗവൺമെന്റ് തുടങ്ങിയ സേവനങ്ങളും ലഭ്യം. ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പാണ് ഈ ആപ്ലിക്കേഷന് രൂപം നൽകിയിട്ടുള്ളത്.

Download app

8.ഇൻക്രെഡിബിൾ ഇന്ത്യ:

ഇന്ത്യയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ദിശാസൂചികയാണ് ഇൻക്രെഡിബിൾ ഇന്ത്യ ആപ്ലിക്കേഷൻ. ടൂറിസ്റ്റ് മേഖലകൾ, ഹോട്ടലുകൾ, യാത്രാ സൗകര്യം, ഏജൻസികൾ എന്നിവയെയെല്ലാം ഈ ആപ്പ് ഒറ്റച്ചരടിലെന്ന പോലെ കോർക്കുന്നു.

Download app

9.എം–പാസ്പോർട്ട്:

പാസ്പോർട്ട് സേവനങ്ങൾക്ക് ഇനി അലയേണ്ട. പാസ്പോർട്ട് അപേക്ഷ, പുതുക്കൽ, അന്വേഷണങ്ങൾ തുടങ്ങി പാസ്പോർട്ട് സേവാകേന്ദ്രത്തിലെ സകല സേവനങ്ങളും ഈ ആപ്പിലൂടെ നമ്മുടെ വിരൽത്തുമ്പിലെത്തും.

Download app

10.എം–ആധാർആപ്പ്;

ഇന്ത്യയുടെ തിരിച്ചറിയൽ ഏകകമായി മാറുന്ന ആധാർ കാർഡിന്റെ ഡിജിറ്റൽ രൂപം എം–ആധാർആപ്പ് നമ്മുടെ വിരൽത്തുമ്പിലെത്തിക്കും. ക്യൂആർ കോഡ് സ്കാനിംഗിലൂടെ ആധാർ വിവരങ്ങളിലേക്കെത്താനും സൗകര്യമൊരുക്കുന്നു ഈ ആപ്പ്.

download app

11.പോസ്റ്റ് ഇൻഫോ:

പോസ്റ്റ് ഓഫീസും ഡിജിറ്റലായിരിക്കുകയാണ്. പോസ്റ്റൽ ട്രാക്കിംഗ്, ഇൻഷ്വറൻസ് സ്കീം, പോസ്റ്റൽ ബാങ്കിംഗ് തുടങ്ങി സകല സേവനങ്ങളും ഇനി പോസ്റ്റ് ഇൻഫോയുടെ കുടക്കീഴിൽ.

Download App

12.മൈ ഗവൺമെന്റ്:

രാജ്യത്തിന്റെ പുനരുദ്ധാരണത്തില്‍ പൗരൻമാരെ പങ്കാളികളാക്കുകയാണ് ഈ ആപ്ലിക്കേഷന്റെ ലക്ഷ്യം. വിവിധ സർക്കാര്‍ വകുപ്പുകളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അഭിപ്രായങ്ങൾ എന്നിവ ഈ ആപ്പിലൂടെ പങ്കു വയ്ക്കാം.

Download App

app3

13.മൈ–സ്പീഡ് (ട്രായ്):

4ജി വേഗതയുടെ ലോകത്ത് ട്രായ് അവതരിപ്പിക്കുന്ന ആപ്പാണ് മൈ–സ്പീഡ്. മൊബൈൽ ഡേറ്റ, ഡൗൺലോഡിംഡ് എന്നിവയുടെയെല്ലാം വേഗത അളക്കുന്നതിനുള്ള ആപ്ലിക്കേഷൻ. ഒരു നെറ്റ്‍വർക്കിലിരുന്ന് കൊണ്ട് തന്നെ മറ്റ് മൊബൈൽ നെറ്റ്‍വർക്കുകളുടെ വേഗത എത്രയെന്ന് ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.

Download app

14.എം–കവച്:

മാൽവെയറുകൾ, സ്പാമുകൾ, അനാവശ്യ കോളുകൾ എന്നിവയിൽ നിന്നെല്ലാം നമ്മളെ രക്ഷപ്പെടുത്തും ഈ എം.–കവച് ആപ്പ്. ആന്റി തെഫ്റ്റ്, കോൾ–എസ്എം–എസ് ഫിൽട്ടർ എന്നീ സൗകര്യങ്ങളും ലഭ്യം.

Download app

15.സ്വച്ഛ്ഭാരത് അഭിയാൻ:

ശുചിത്വത്തിന്റെ നല്ല പാഠം പകർന്നു നൽകുകയാണ് സ്വച്ഛ് ഭാരത് അഭിയാൻ ആപ്ലിക്കേഷൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്ന ഈ ആപ്ലിക്കേഷൻ മാലിന്യ സംസ്ക്കരണം, ശുചിത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ഏറ്റെടുക്കുകയും ചെയ്യുന്നു.

Download app

16.ഭീം ആപ്പ് (BHIM)

ഭാരത് ഇന്റർഫേസ് ഫോർ മണി എന്ന ഭീം ആപ്പ് (BHIM) പണമിടപാടുകളെ ഏകോപിപ്പിക്കുന്ന ഏകകമാണ്. ക്യൂ ആർ സ്കാനിംഗ്. ഇന്ത്യയിലെ സകല ബാങ്കുകൾ മുഖാന്തിരമുള്ള പണമിടപാടുകളും ഭീം ആപ്പിലൂടെ നമ്മുടെ വിരൽത്തുമ്പിൽ.

Download App

app5

17.ഐആർസിറ്റിസി:

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ആപ്പുകളിൽ ഒന്ന്. റെയിൽവേ ടിക്കറ്റ് ബുക്കിംഗ്, ക്യാൻസലേഷൻ, റിസർവേഷൻ, ഹോട്ടൽ ബുക്കിംഗ്, മീൽസ് ബുക്കിംഗ് എല്ലാം ഈ ആപ്ലിക്കേഷനിൽ ലഭ്യം.

Download app

18.ആയ്കർസേതു:

ഇൻകം ടാക്സ് സേവനങ്ങളുടെ ഡിജിറ്റൽ വേര്‍ഷനാണ് ആയ്കർ സേതു. ടാക്സ് കണക്കു കൂട്ടലുകൾ, പാൻ നമ്പർ രജിസിട്രേഷൻ തുടങ്ങിയ സേവനങ്ങൾ ലഭ്യം.

Download App

19.കിസാൻ സുവിധ:

കർഷകന്റെ വഴികാട്ടിയാണ് കിസാൻ സുവിധ. ഇന്ത്യയിലെ കൃഷിരീതി, കാലാവസ്ഥ, കൃഷി സംരക്ഷണം, വിപണി എന്നിവയെല്ലാം കിസാൻ സുവിധയിൽ ഭദ്രം.

Download App

20. ആരോഗ്യ സേതു:

കൊറോണ വ്യാപനം തടയാൻ പുതിയ ആപ്ലിക്കേഷൻ. ആരോഗ്യ സേതു


Post a Comment

Previous Post Next Post

 



Advertisements