What is DigiLocker? എന്താണ് ഗുണങ്ങൾ? എങ്ങനെ ആണ് പ്രവർത്തിക്കുക?

What is DigiLocker? എന്താണ് ഗുണങ്ങൾ? എങ്ങനെ ആണ് പ്രവർത്തിക്കുക?

Image result for digilocker
DigiLocker

നമ്മൾ പലപ്പോഴും വിലപിടിപ്പുള്ള സ്വർണങ്ങൾ ആയാലും പ്രമാണങ്ങൾ ആയാലും സൂക്ഷിക്കാൻ ബാങ്ക് ലോക്കർ ഉപയോഗിക്കും. അത് പോലെ തന്നെ ഉള്ള ഒരു ലോക്കർ ആണ് ഈ ഡിജി ലോക്കറും. സൂക്ഷിക്കേണ്ട സർട്ടിഫിക്കറ്റുകളും മറ്റും ഡിജിറ്റൽ രൂപത്തിൽ ഇതിൽ സൂക്ഷിക്കാം.



ആവശ്യമായ സെർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ വിവിധ ആവശ്യങ്ങൾക്ക് ഈ ഡിജിറ്റൽ രൂപത്തിലുള്ള സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും. അതുകൊണ്ടു തന്നെ നമ്മുടെ സെർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടുകയോ ഒറിജിനൽ സർട്ടിഫിക്കറ്റ് പലയിടത്തും കൊണ്ട് പോകേണ്ട ആവശ്യകതയും ഇല്ല.

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കൊണ്ടുവന്ന ഈ സംവിധാനം പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് ഡിജി ലോക്കർ അക്കൗണ്ട് ആവശ്യമാണ്. ഇത് ആധാർ കാർഡും മൊബൈൽ നമ്പറും ഉണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. ഡിജി ലോക്കർ സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക് വിവിധ തരത്തിലുള്ള സെർട്ടിഫിക്കറ്റുകൾ സൂക്ഷിക്കാവുന്നതാണ്. നിങ്ങൾക്ക് ആധാർ കാർഡ്, പാൻ കാർഡ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് പോലെയുള്ള നിരവധി സെർട്ടിഫിക്കറ്റുകൾ സൂക്ഷിക്കാവുന്നതാണ്.

ഡിജിലോക്കർ വെബ്‌സൈറ്റിൽ പോയി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക - ഡിജിലോക്കർ or  Install App

മൊബൈൽ ഫോണിൽ ഡിജിലോക്കർ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനും കഴിയും. പൂർണമായും ഗവൺമെൻറ് നിയന്ത്രണത്തിലുള്ളതാണ് ഈ സംവിധാനം
ഡിജി ലോക്കർ രജിസ്ട്രേഷൻ & വിവരങ്ങൾ ആഡ് ചെയ്യൽ എന്നിവയ്ക്കായി താഴെ ഉള്ള വീഡിയോ
കാണുക. Download for iphone




Post a Comment

Previous Post Next Post

 



Advertisements