വീട്ടിലിരിക്കുന്നവർക്ക് അൺലിമിറ്റഡ് ഡാറ്റ ഓഫറുമായി വോഡഫോൺ

വീട്ടിലിരിക്കുന്നവർക്ക് അൺലിമിറ്റഡ് ഡാറ്റ ഓഫറുമായി വോഡഫോൺ


ഇന്ത്യയിലെ കൊറോണ വൈറസ് പാൻഡെമിക് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിക്കാൻ കാരണമായി. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടായിട്ടുപോലും ലോക്ക്ഡൌൺ ആളുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ വോഡഫോൺ ഒരു പുതിയ പ്ലാനുമായി രംഗത്തെത്തി. അത് അതിന്റെ പേ മൻതിലി വരിക്കാരിൽ അര ദശലക്ഷം ആളുകൾക്കാണ് പരിധിയില്ലാത്ത മൊബൈൽ ഡാറ്റ 30 ദിവസത്തേക്ക് വോഡാഫോൺ നൽകുന്നത്.

പുതിയ ഓഫർ

പുതിയ ഓഫർ ക്വാറന്റൈനിലും മറ്റുമായി വീടുകളിൽ കഴിയുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണെന്ന് വോഡഫോൺ അറിയിച്ചു. സൌജന്യമായി പരിധിയില്ലാത്ത മൊബൈൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നതിനു പുറമേ ഇവർക്കായി കരാറുകളുടെ നവീകരണവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ലോക്ക്ഡൌൺ കാലത്ത് ഇന്ത്യയിലെ ഡാറ്റ ഉപഭോഗം വർദ്ധിച്ച് വരികയാണ്. ഈ അവസരത്തിലാണ് വോഡാഫോണിന്റെ ഓഫർ വരുന്നത്.

നവീകരണത്തിന് അർഹരായ ഉപഭോക്താക്കളെ ടെക്സ്റ്റ് മെസേജ് വഴി അറിയിക്കും എന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ സൌജന്യ ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന മറ്റ് ഉപയോക്താക്കൾക്ക് വോഡഫോൺ അപ്ലിക്കേഷനിലെ റിവാർഡ് സ്കീം ഉപയോഗിക്കാമെന്നും വോഡഫോൺ അറിയിച്ചു. ആദ്യത്തെ 50,000 ഉപഭോക്താക്കൾക്ക് സൌജന്യ റിവാർഡ് സ്കീം ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.

പുതിയ ഓഫർ കൂടാതെ വീടുകളിൽ കഴിയുന്നവർക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വിധത്തിൽ വിവിധ പ്രീപെയ്ഡ് പ്ലാനുകളും വോഡഫോൺ അവതരിപ്പിക്കുന്നുണ്ട്. വോഡഫോണിന്റെ 16 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു ദിവസത്തേക്ക് 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 28 ദിവസത്തെ വാലിഡിറ്റിയുള്ള 3 ജിബി ഡാറ്റ നൽകുന്ന 48 രൂപയുടെ മറ്റൊരു പ്ലാനും വോഡാഫോണിനുണ്ട്. 28 ദിവസത്തേക്ക് 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 98 രൂപയുടെ മറ്റൊരു പ്ലാനും വോഡാഫോൺ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്.

ടെലിക്കോം കമ്പനികൾ ആനുകൂല്യങ്ങൾ നൽകുന്നു

വോഡഫോണിന് പുറമെ ഇന്ത്യയിലെ മറ്റ് ടെലിക്കോം സേവനദാതാക്കളും ഉപഭോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എയർടെൽ അതിന്റെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം പരിധിയില്ലാത്ത കോളിംഗും ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഡാറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ആഡ്-ഓൺ പായ്ക്കുകളും എയർടെൽ കൊണ്ടുവന്നിട്ടുണ്ട്.

വോഡഫോണും എയർടെല്ലും മാത്രമല്ല അധിക ആനുകൂല്യങ്ങൾ നൽകുന്നത്. റിലയൻസ് ജിയോ അടുത്തിടെ 251 രൂപ പ്ലാൻ പുറത്തിറക്കിയിരുന്നു. 51 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ ദിവസേന 2 ജിബി ഡാറ്റയാണ് ലഭിക്കുക. പക്ഷേ ഈ പ്ലാൻ അൺലിമിറ്റഡ് കോളിംഗോ മെസേജുകളോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ല. ഇരട്ടി ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ഉൾപ്പെടുത്തികൊണ്ട് ജിയോ തങ്ങളുടെ ടോപ്പ്-അപ്പ് വൗച്ചറുകളും പരിഷ്കരിച്ചു

Post a comment

0 Comments