എസ്‌ബിഐയിൽ ഇനി മിനിമം ബാലൻസ്‌ വേണ്ട ; വാർഷിക പലിശ മൂന്നു ശതമാനമായി കുറച്ചു

എസ്‌ബിഐയിൽ ഇനി മിനിമം ബാലൻസ്‌ വേണ്ട ; വാർഷിക പലിശ മൂന്നു ശതമാനമായി കുറച്ചുന്യൂഡൽഹി
സേവിങ്സ് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് വേണമെന്ന നിബന്ധന എസ്ബിഐ പിൻവലിച്ചു. മെട്രോ നഗരങ്ങളിൽ 3000, ചെറുപട്ടണങ്ങളിൽ 2000, ഗ്രാമങ്ങളിൽ 1000 എന്നിങ്ങനെയാണ് സേവിങ്സ് അക്കൗണ്ട് ഉടമകൾ മിനിമം ബാലൻസ് നിലനിർത്തേണ്ടിയിരുന്നത്. ഇത് പാലിക്കാത്ത അക്കൗണ്ടുകൾക്ക് പ്രതിമാസം അഞ്ചു രൂപമുതൽ 15 രൂപവരെ പിഴയീടാക്കിയിരുന്നു. ഇതുകൂടാതെ എസ്എംഎസിന് ഈടാക്കിയിരുന്ന തുകയും ഒഴിവാക്കി.

സേവിങ്സ് അക്കൗണ്ടിലെ വാർഷിക പലിശ മൂന്നു ശതമാനമായി കുറച്ചു. നിലവിൽ ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനവും ഒരുലക്ഷത്തിനു മുകളിൽ 3 ശതമാനവുമാണ് പലിശ. വായ്പാ പലിശ 0.15 ബേസിക് പോയിന്റും കുറച്ചു. വാർത്താക്കുറിപ്പിലൂടെയാണ് എസ്ബിഐ ഇക്കാര്യമറിയിച്ചത്. 44.51 കോടി സേവിങ്സ് അക്കൗണ്ടുകളാണ് എസ്ബിഐക്ക് രാജ്യത്തുള്ളത്.


Post a comment

0 Comments