സ്വകാര്യ വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലെ ചാറ്റുകൾ ​ഗൂ​ഗിൾ സെർച്ചിലൂടെ പരസ്യമാവും; ഫേസ്ബുക്കിനും ഇക്കാര്യം അറിയാമെന്ന് റിപോർട്ട്l

സ്വകാര്യ വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലെ ചാറ്റുകൾ ​ഗൂ​ഗിൾ സെർച്ചിലൂടെ പരസ്യമാവും; ഫേസ്ബുക്കിനും ഇക്കാര്യം അറിയാമെന്ന് റിപോർട്ട്lഅതീവ സുരക്ഷിതമെന്നു കരുതി വാട്സ്ആപ്പിലെ സ്വകാര്യ ​ഗ്രൂപ്പുകളിൽ നടത്തുന്ന ചാറ്റ് ​ഗൂ​ഗിൾ സെർച്ചിലൂടെ ലഭ്യമാകുമെന്ന് വിവരം. എൻക്രിപ്റ്റഡ് ആണ് സന്ദേശങ്ങളെന്ന് ചാറ്റ് വിൻഡോയിൽ വാട്സ്ആപ്പ് കാണിക്കാറുണ്ടെന്നിരിക്കെയാണ് ഇതുസംബന്ധിച്ച പഴുതുകളെക്കുറിച്ചുള്ള റിപോർട്ട് പുറത്തുവന്നിരിക്കുന്നത്.

 

പ്രൈവറ്റ് ചാറ്റ് ​ഗ്രൂപ്പുകളിലെ ഉള്ളടക്കവും അം​ഗങ്ങളും അവരുടെ നമ്പരുകളും അടക്കം വെറുമൊരു ​ഗൂ​ഗിൾ സെർച്ചിൽ ലഭ്യമാവുമെന്നാണ് റിപോർട്ട്. ഇതേക്കുറിച്ച് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ ഫേസ്ബുക്കിന് മാസങ്ങളായി അറിയാമെന്നും റിപോർട്ടിൽ പറയുന്നു.

 

പ്രൈവറ്റ് ചാറ്റ് ​ഗ്രൂപ്പുകളിലേക്ക് യുആർഎൽ ലിങ്കുകൾ വഴിയാണ് സാധാരണ ആളുകളെ ചേർക്കുന്നത്. ഈ യുആർഎല്ലുകൾ ചിലതെങ്കിലും ​ഗൂ​ഗിൾ സെർച്ചിൽ ലഭിക്കുമെന്നാണ് റിപോർട്ട് സൂചിപ്പിക്കുന്നത്. ഈ യുആർഎൽ ഉപയോ​ഗിച്ച് ആർക്കു വേണമെങ്കിലും ​ഗ്രൂപ്പിൽ ചേരാനും വിവരങ്ങൾ ചോർത്താനും കഴിയും.

 

470000ത്തോളം ​ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്കുകൾ ​ഗൂ​ഗിൾ സെർച്ചിലൂടെ ലഭിച്ചതായി റിവേഴ്സ് ആപ്പ് എൻജിനീയർ ആയ ജേൻ മൻചുൻ വോങ് പറയുന്നു.

Post a comment

0 Comments