ചുരുങ്ങിയ ചിലവിൽ വെന്റിലേറ്റർ സംവിധാനിക്കാനുള്ള വിദ്യയുമായി കാസറഗോഡ് ഗവ കോളേജ് ഫിസിക്സ് അധ്യാപകൻ

ചുരുങ്ങിയ ചിലവിൽ വെന്റിലേറ്റർ സംവിധാനിക്കാനുള്ള വിദ്യയുമായി കാസറഗോഡ് ഗവ കോളേജ് ഫിസിക്സ് അധ്യാപകൻ


കൊറോണ രോഗികൾക്ക് വെന്റിലേറ്റർ സംവിധാനത്തിന് ആഗോള ക്ഷാമം നേരിട്ട് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ലോകത്തെ പ്രധാന ഗവേഷകരും സംരംഭകരുമൊക്കെ നിർമ്മാണ ചിലവ് കുറഞ്ഞ വെന്റിലേറ്ററുകൾ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ്. ശ്വസനസംബന്ധിയായ തടസ്സം നേരിടുന്ന രോഗികൾക്ക് വെന്റിലേറ്ററുകൾ അത്യാവശ്യമാണ് . രണ്ട് ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെ വില വരുന്ന വെന്റിലേറ്ററുകൾക്ക് പകരക്കാരനായി വളരെ ചുരുങ്ങിയ ചിലവിൽ ശ്വസന സഹായി രൂപപ്പെടുത്തിയിരിക്കുകയാണ് കാസറഗോഡ് ഗവ കോളേജ് അസിസ്റ്റന്റ് പ്രഫസറും പയ്യന്നൂർ സ്വദേശിയുമായ ഡോ.പ്രദീപ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷകനായിരുന്നു.  മൂവായിരത്തിൽ താഴെ ചിലവ് വരുന്ന രീതിയിൽ ആണിതിന്റെ നിർമാണം.

Post a Comment

Previous Post Next Post

Advertisements