സ്മാർട്ട് ഫോണുകളെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ എന്തൊക്കെയാ

സ്മാർട്ട് ഫോണുകളെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ എന്തൊക്കെയാ

1. ലോകത്തിലെ ഏറ്റവും മൂല്യമേറിയ  മൊബൈൽ നമ്പർ 66666666 ആണ്. ഈ നമ്പർ സ്വന്തമാക്കാനുള്ള ലേലത്തിൽ 2.7 മില്യൺ ഡോളറിനാണ് വിറ്റ് പോയത്.
2.കമ്പ്യൂട്ടർ കീബോർഡ്കൾക്ക് ടോയ്ലറ്റ് സീറ്റിനേക്കാൾ 200 ഇരട്ടി ബാക്ടീരിയകളെ വഹിക്കാൻ സാധിക്കും.
3. പ്രിന്റർ ഉപയോഗിക്കുന്ന മഷിക്ക് മനുഷ്യ രക്തത്തിനേക്കാൾ വിലയുണ്ട്.
4.ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നറിയപ്പെടുന്ന ലേഡി അഡ  തന്നെയാണ് കമ്പ്യൂട്ടറിന്റെ മാതാവ് എന്നറിയപ്പെടുന്നത്.
5. ജപ്പാനിൽ ഉപയോഗിക്കുന്ന 90% സ്മാർട്ട്ഫോണുകളും വാട്ടർപ്രൂഫ് ആണ്. കുളിക്കുമ്പോൾ പോലും ആളുകൾക്ക് ഫോൺ ഉപയോഗിക്കാൻ സാധിക്കുന്നു.
6. 20 ശതമാനവും യൂട്യൂബ് വീഡിയോകൾ സംഗീതവുമായി ബന്ധപ്പെട്ടതാണ്.
7. ആദ്യമായി ഉണ്ടാക്കിയ അലാറം ക്ലോക്ക്  വെളുപ്പിന് നാലുമണിക്ക് മാത്രമേ റിങ് ചെയ്തിരുന്നുള്ളൂ.
8. ഗൂഗിളിൽ  നിങ്ങളുടെ പേര് തന്നെ സെർച്ച്‌  ചെയ്യുന്നതിനെ  ഈഗോ സർഫിങ് എന്നാണ് പറയുന്നത്.
9. ഫോണിലെ സിം കാർഡ് ഒരു തരത്തിൽ ഒരു ചെറിയ കമ്പ്യൂട്ടർ ആണ്. അതിന് CPU, ROM,RAM എന്നിവയുണ്ട്.
10. ബാർ കോഡ് റീഡറുകൾ ശ്രദ്ധിച്ചിട്ടില്ലേ.അതിലെ വെളുത്ത ഭാഗമാണ് വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്നത്.
11. ശരാശരി മനുഷ്യർ ഒരു ദിവസം അവരുടെ ഫോൺ അൺലോക്ക് ചെയ്യുന്നത് ദിവസത്തിൽ 110 തവണയാണ്.
12. 75 മൂലകങ്ങൾ കൊണ്ടാണ് ഒരു ഐഫോൺ നിർമ്മിക്കുന്നത്. അതായത് പിരിയോടിക് ടേബിൾ മൂന്നിൽ രണ്ടു ഭാഗം.
13. മൊബൈൽഫോൺ ഉപയോഗിച്ച് ആദ്യമായി അയച്ച ടെക്സ്റ്റ് മെസ്സേജ് മെറി ക്രിസ്മസ് എന്നായിരുന്നു.

Post a Comment

أحدث أقدم

 



Advertisements