ടെലിഗ്രാം മറ്റു സോഷ്യൽ മീഡിയകളിൽ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെ?

ടെലിഗ്രാം മറ്റു സോഷ്യൽ മീഡിയകളിൽ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെ?

ടെലിഗ്രാം മറ്റു സോഷ്യൽ മീഡിയകളിൽ നിന്ന് വ്യത്യസ്തമാകുന്നതിന്റെ പ്രധാന കാരണം എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാവുന്ന അതുപോലെ സൂക്ഷിച്ചു വെക്കാവുന്ന ഡാറ്റ ആണ്. പുസ്തകങ്ങൾ, തുടങ്ങി പല വിധത്തിലുള്ള സഹായങ്ങളുടെ ശേഖരം ആണ് ടെലിഗ്രാം, ചുരുക്കി പറഞ്ഞാൽ ഒരു വലിയ ലൈബ്രറി. വിവരങ്ങൾ ശേഖരിക്കുവാനും കൈമാറുവാനും ഉള്ള മികച്ച സംവിധാനങ്ങൾ ആണ് ടെലെഗ്രാമിലുള്ളത്. ടെലിഗ്രാമിൽ നിന്ന് വിവരണങ്ങൾ ചോർത്താനാവില്ല എന്നും അതിന്റെ നിർമാതാക്കൾ സാക്ഷ്യം വെക്കുന്നുണ്ട്.


സീക്രട്ട് മെസ്സേജിങ് സംവിധാനം ടെലെഗ്രാമിന്റെ പ്രധാന സവിശേഷതയാണ്. ഉപയോഗിക്കുന്ന രണ്ടു വ്യക്തികൾ മാത്രം കാണുന്ന ഈ സംഭാഷണം ഇത്ര സമയം കഴിഞ്ഞാൽ മായ്ച്ചു കളയാനുള്ള സംവിധാനവും ഉണ്ട്. ടെലെഗ്രാമിൽ നിരവധി ഗ്രൂപ്പുകൾ ഉണ്ട്. ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുമ്പോൾ ഗ്രൂപ്പ് തുടങ്ങിയത് മുതലുള്ള മെസ്സേജുകൾ ചേരുന്നയാൾക്ക് അപ്പോൾ തന്നെ ലഭിക്കും. മെസ്സേജുകൾ പിന് ചെയ്തു വെക്കുവാനുള്ള സംവിധാനവും ഉണ്ട്. ഇനി  ബുക്കോ ഡൌൺലോഡ് ചെയ്യുവാൻ ഉള്ള ഗ്രൂപ്പുകളിൽ ഒരുപാടു സംസാരിച്ചു ബുദ്ധിമുട്ടുണ്ടാക്കുവാൻ അംഗങ്ങൾക്ക് അനുവാദമില്ല.അഡ്മിൻ മാത്രമായിരിക്കും മെസ്സേജുകൾ നൽകുന്നത്. ആവശ്യാനുസരണം ഉപയോഗിക്കുന്നവർക്ക് ഡൌൺലോഡ് ചെയ്യാം.

ഏറ്റവും പുതിയ വിവരങ്ങൾ, പുസ്തകങ്ങൾ, സിനിമകൾ, വാർത്തകൾ എന്നിവ വ്യക്തമായും കൃത്യമായും ലഭ്യമാക്കാൻ ടെലെഗ്രാമിലൂടെ സാധിക്കും. അതുകൊണ്ടു തന്നെ ടെലിഗ്രാം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. സൗകാര്യതയും സുരക്ഷിത്വത്വവും ടെലെഗ്രാമിനിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

Post a Comment

Previous Post Next Post

 


Advertisements