വീഡിയോ കോൾ ചെയ്യാൻ ഉപയോഗിക്കാവുന്ന മികച്ച അഞ്ച് അപ്ലിക്കേഷനുകൾ apps

വീഡിയോ കോൾ ചെയ്യാൻ ഉപയോഗിക്കാവുന്ന മികച്ച അഞ്ച് അപ്ലിക്കേഷനുകൾ apps


വേഗതയേറിയ ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമായതോടെ വീഡിയോ കോളുകൾ നമ്മുടെ നിത്യജീവിതത്തിൽ സാധാരണ സംഭവമായി കഴിഞ്ഞു. എത്ര ദൂരെയുള്ള ആളാണെങ്കിലും അവരെ കണ്ട്കൊണ്ട് സംസാരിക്കാൻ വീഡിയോ കോളുകളിലൂടെ സാധിക്കും. ഓഫീസിലെ മീറ്റിങ്ങിലും മറ്റും ഇന്ന് വീഡിയോകോൾ സർവ്വ സാധാരണമായി കഴിഞ്ഞിരിക്കുന്നു. ഗ്രൂപ്പ് വീഡിയോ കോൾ സംവിധാനവും ഇന്ന് ധാരാളം ആപ്പുകളിൽ ലഭ്യമാണ്.

കൊറോണവൈറസ്

കൊറോണവൈറസ് ഭീതി കേരളത്തിലടക്കം വർദ്ധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ പല കമ്പനികളും അവരുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്ന വർക്ക് ഫ്രം ഹോം എന്ന സംവിധാനം അനുവദിക്കുന്നുണ്ട്. ഇത്തരം അവസങ്ങളിൽ ഒന്നിച്ച് ജോലി ചെയ്യുന്നവരുമായി സംവദിക്കാനും മീറ്റിങ്ങുകൾ നടത്താനും വീഡിയോ കോളുകളിലൂടെ സാധിക്കും. ഇന്റർവ്യൂ പോലും വീഡിയോ കോളിലൂടെ ഇന്ന് നടത്താറുണ്ട്. വീഡിയോ കോൾ ചെയ്യാൻ ഉപയോഗിക്കാവുന്ന അഞ്ച് മികച്ച അപ്ലിക്കേഷനുകളാണ് നമ്മൾ ലിസ്റ്റ് ചെയ്യുന്നത്. ഇവ പലതും നിങ്ങൾ ഉപയോഗിക്കുന്നവ തന്നെയായിരിക്കും.

വാട്സ്ആപ്പ്

വാട്സ്ആപ്പ്

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് സേവന അപ്ലിക്കേഷനാണ് വാട്സ്ആപ്പ്. നമ്മളിൽ വലിയ ഭൂരിപക്ഷം ആളുകളും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരായിരിക്കും. മെസേജുകൾ അയയ്‌ക്കാനും സ്വീകരിക്കാനും മാത്രമല്ല വോയ്‌സ്, വീഡിയോ കോളുകളും ഗ്രൂപ്പ് വീഡിയോ കോളുകളും വാട്സ്ആപ്പിലൂടെ ചെയ്യാനും കഴിയും. ഗ്രൂപ്പ് വീഡിയോ കോളിനുള്ള സംവിധാനവും വാട്സ്ആപ്പ് നൽകുന്നുണ്ട്.

ഫേസ്ബുക്ക് മെസഞ്ചർ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിന്റെ ഉപയോക്താക്കൾക്ക് മെസേജിങിനായി ഉപയോഗിക്കാവുന്ന ആപ്പാണ് മെസഞ്ചർ. വീഡിയോ ചാറ്റ് നടത്താനും ഈ ആപ്പിൽ സൌജര്യമുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്തും താമസിക്കുന്ന ആരുമായും നിങ്ങൾക്ക് ഫേസ്ബുക്ക് വീഡിയോ കോളിംഗ് വഴി വീഡിയോ കോൾ ചെയ്യാം.

ഗൂഗിൾ ഹാങ്ഔട്ട്

ഗൂഗിൾ ഹാങ്ഔട്ട്

നമ്മിൽ മിക്കവർക്കും ഗൂഗിൾ അല്ലെങ്കിൽ ജിമെയിൽ അക്കൌണ്ട് ഉണ്ട്. ഗൂഗിളിന്റെ അപ്ലിക്കേഷനായ ഹാങ്ഔട്ട് ഗൂഗിൾ അക്കൌണ്ടുമായി ലിങ്ക് ചെയ്ത് ഉപയോഗിക്കാവുന്ന ആപ്പാണ്. സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ തങ്ങളുടെ ഹാങ്ഔട്ട് അപ്ലിക്കേഷനിൽ വീഡിയോ കോളിംഗ് സവിശേഷത കൂടി നൽകുന്നുണ്ട്. അപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ഒരേസമയം ഒരു കൂട്ടം ആളുകളുമായി സൌജന്യമായി വീഡിയോ കോളുകൾ ചെയ്യാൻ കഴിയും.

സ്കൈപ്പ്

സ്കൈപ്പ് ആപ്പ് വഴി നിങ്ങൾക്ക് എച്ച്ഡി വീഡിയോ കോൾ ചെയ്യാൻ കഴിയും. നിങ്ങൾ ആരെയാണോ വീഡിയോ കോൾ ചെയ്യാൻ പോകുന്നത് ആ വ്യക്തിക്ക് സ്കൈപ്പ് അക്കൌണ്ട് ഉണ്ടെന്ന് ഉറപ്പാക്കുക. സ്കൈപ്പ് അപ്ലിക്കേഷനിൽ എവിടെയിരുന്നും നിങ്ങൾക്ക് 24 ആളുകളുമായി വരെ സംസാരിക്കാൻ കഴിയും.

ലൈൻ

ഒരേസമയം 200 ആളുകളുമായി വീഡിയോ കോളുകൾ നടത്താൻ ലൈൻ അപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും. ഈ ആപ്പിലെ സേവനം തികച്ചും സൌജന്യമാണ്. വിദേശത്ത് താമസിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വീഡിയോ കോളുകൾ ചെയ്യാനും കഴിയും. വീഡിയോ കോളിനിടെയുള്ള സംഭാഷണം കൂടുതൽ രസകരമാക്കാൻ നിങ്ങൾക്ക് ഇഫക്റ്റുകളും ഫിൽട്ടറുകളും ഉപയോഗിക്കാനും ആപ്പിലൂടെ സാധിക്കും.

Download Line app

Post a Comment

0 Comments