ഫേസ്ബുക്കിൽ ഇനി എല്ലാവർക്കും 3D ഫോട്ടോകൾ ഉണ്ടാക്കാം; അറിയേണ്ടതെല്ലാം

ഫേസ്ബുക്കിൽ ഇനി എല്ലാവർക്കും 3D ഫോട്ടോകൾ ഉണ്ടാക്കാം; അറിയേണ്ടതെല്ലാം

2018ലാണ് 3D ഫോട്ടോസ് എന്ന് വിളിക്കുന്ന ഒരു സവിശേഷത ഫേസ്ബുക്ക് കൊണ്ടുവന്നത്. സാധാരണ ഫോട്ടോകളെക്കാൾ ഈ ചിത്രങ്ങൾ കൂടുതൽ ഡൈമൻഷനുകളോടെ കൂടുതൽ മനോഹരമായവയാണ്. ഇതിന് സഹായിക്കുന്നത് ഫേസ്ബുക്കിന്റെ 3D ഫോട്ടോ എന്ന സവിശേഷതയാണ്. 3D സവിശേഷതയിലുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ ഇപ്പോൾ നമ്മൾ കൂടുതലായും കാണാറുമുണ്ട്.

നേരത്തെ 3D സവിശേഷത ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് രണ്ട് പിൻ ക്യാമറകളുള്ള ഒരു ഫോൺ ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ 3D സവിശേഷത എല്ലാവർക്കും ലഭ്യമാക്കാൻ വേണ്ടി തങ്ങളുടെ സാങ്കേതിക വിദ്യകളിൽ മാറ്റം വരുത്തി സിംഗിൾ റിയർ ക്യാമറയുള്ള ഫോണുകളിൽ പോലും 3D ചിത്രങ്ങൾ ലഭ്യമാക്കിയിരിക്കുകയാണ് ഫേസ്ബുക്ക്.

നേരത്തെ 3 ഡി ഫോട്ടോ സവിശേഷത ഇരട്ട ക്യാമറ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായിരുന്നതിന് കാരണം ഫോണിലെ രണ്ടാമത്തെ ക്യാമറയെ ഒരു ഇമേജിലെ ദൂരം നിർണ്ണയിക്കാനായി ഈ 3D സവിശേഷത ഉപയോഗിച്ചിരുന്നു. ഇപ്പോൾ പുതുക്കിയ ഫേസ്ബുക്ക് സവിശേഷതയിൽ ദൂരം അളക്കാനുള്ള സാങ്കേതികവിദ്യ മെച്ചപ്പെടുത്തി. ഇതിലൂടെ ബാക്ക് ക്യാമറയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഫോട്ടോയിൽ 3D ഇഫക്റ്റ് നൽകാൻ സാധിക്കുന്നു.

സിംഗിൾ റിയർ

3D സവിശേഷത സിംഗിൾ റിയർ ക്യാമറ ഉള്ള സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി 'കൺവൻഷണൽ ന്യൂറൽ നെറ്റുകൾ' ഉപയോഗിച്ച് തങ്ങളുടെ 3D സാങ്കേതിക വിദ്യയിൽ മാറ്റം വരുത്തിയെന്ന് ഫേസ്ബുക്ക് തങ്ങളടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. 2D ചിത്രത്തെ 3D ആക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഫേസ്ബുക്ക് 3D ഫോട്ടോ സവിശേഷതയിൽ ഉള്ളത്.

ഒരു 2 ഡി ചിത്രം അനലൈസ് ചെയ്ത് ഫോൺ ടിൽറ്റ് ചെയ്യുമ്പോഴോ സ്ക്രോൾ ചെയ്യുമ്പോഴോ വെവ്വേറെയായി നീങ്ങുന്ന നിരവധി ലയറുകളായി സ്ലൈസ് ചെയ്തുകൊണ്ടാണ് ഈ 3D ഫോട്ടോകൾ പ്രവർത്തിക്കുന്നത്. സവിശേഷത ഫോട്ടോയ്ക്ക് ഒരു തത്സമയ അനുഭവം നൽകുന്നു. ദൂരം അളന്ന് ഫോട്ടോ സ്ലൈസ് ചെയ്യാൻ വേണ്ടിയാണ് നേരത്തെ ഫോണിലെ രണ്ടാമത്തെ ക്യാമറ ഉപയോഗിച്ചിരുന്നത്.

ഈ പുതിയ വിഷ്വൽ ഫോർമാറ്റ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഏത് സ്റ്റാൻഡേർഡ് 2 ഡി ചിത്രങ്ങളിൽ നിന്നും 3D ഫോട്ടോകൾ നിർമ്മിക്കാൻ സാധിക്കുന്ന അത്യാധുനിക മെഷീൻ ലേണിംഗ് ടെക്നിക്കുകൾ തങ്ങൾ ഉപയോഗിച്ചുവെന്ന് ഫേസ്ബുക്ക് തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.

ഒരു സ്റ്റാൻഡേർഡ് സിംഗിൾ ക്യാമറയുള്ള ആൻഡ്രോയിഡ് ഐഒഎസ് ഡിവൈസുകളിൽ എടുത്ത പുതിയ ചിത്രമോ അതല്ലെങ്കിൽ ഫോണിലോ ലാപ്‌ടോപ്പിലോ ഉള്ള പഴയ ചിത്രങ്ങളോ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് 3D ആക്കി മാറ്റാൻ സാധിക്കും. ഇതിനായി ചിത്രങ്ങളുടെ 3D ഘടന പുതിയ സാങ്കേതിക വിദ്യ അനുമാനിച്ചെടുക്കുന്നു. ഇതിനായാണ് മെഷീൻ ലേണിങ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നത്.

ഫേസ്ബുക്കിൽ 3D ഫോട്ടോ ഉണ്ടാക്കുന്നതെങ്ങനെ

ഫേസ്ബുക്കിൽ 3D ഫോട്ടോ ഉണ്ടാക്കുന്നതെങ്ങനെ

ഫേസ്ബുക്കിൽ 3D ഫോട്ടോ ഉണ്ടാക്കുന്നതിന് ഏറ്റവും പുതിയ ഫേസ്ബുക്ക് വേർഷൻ ആണ് നിങ്ങളുടെ ഫോണിൽ വേണ്ടത്. ഇതില്ലാത്തവർ ആപ്പ് അപ്ഡേറ്റ് ചെയ്യുക. ഫേസ്ബുക്ക് ആപ്പിൽ നിങ്ങൾ ഒരു ഫേസ്ബുക്ക് പോസ്റ്റ് ക്രിയേറ്റ് ചെയ്തുകഴിഞ്ഞാൽ പോസ്റ്റിന് മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ ഫോൺ 3D സവിശേഷത സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് 3D ഫോട്ടോ എന്ന ഒരു ഓപ്ഷൻ കാണിക്കും. ഐഫോണിലാണെങ്കിൽ 3D ഫോട്ടോ ഓപ്ഷനായി താഴേക്ക് സ്ക്രോൾ ചെയ്യണം.

ഗാലറി സെക്ഷൻ

ഫോണിന്റെ ഗാലറി സെക്ഷൻ ഓപ്പൺ ചെയ്യാൻ 3D ഫോട്ടോയിൽ ടാപ്പുചെയ്യുക. 3D യിൽ അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോ തിരഞ്ഞെടുക്കുക. ഇത് ഒരു 3D ഫോട്ടോയായി കൺവെർട്ട് ചെയ്യാൻ കുറച്ച് സമയമെടുക്കും. നിങ്ങൾക്ക് ഈ പ്രവർത്തനത്തിന്റെ പ്രിവ്യൂ കാണാനും അതിൽ ക്യാപ്ഷൻ ആഡ് ചെയ്യാനും സാധിക്കും. ഇത് പോസ്റ്റിലേക്ക് മാറിക്കഴിഞ്ഞാൽ നിങ്ങൾക്ക് പോസ്റ്റ് ഷെയർ ചെയ്യാം.

Post a Comment

0 Comments