ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ


കൊറോണ വൈറസ് കാരണം ഇന്ത്യയിലടക്കം ലോകമെമ്പാടുമുള്ള ആളുകൾ അവരുടെ വീടുകളിൽ കഴിയുകയാണ്. മാരകമായ വൈറസിന്റെ വ്യാപനം തടയുന്നതിന് ജോലി ചെയ്യുന്ന മിക്ക പ്രൊഫഷണലുകളെയും വർക്ക് ഫ്രം ഹോം രീതിയാണ് പിന്തുടരുന്നത്. ഇത് ആളുകളുടെ മൊബൈൽ ഫോണിന്റെ ഉപയോഗം വർദ്ധിപ്പിച്ചു. മൊബൈൽ ഉപയോഗം വർദ്ധിച്ചതോടെ ഡാറ്റ ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട്.

സാഹചര്യം പരിഗണിച്ച് പല കമ്പനികളും പ്രത്യേക ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ടെലിക്കോം, ബ്രോഡ്ബാന്റ് കമ്പനികൾ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകളെ സംബന്ധിച്ച കാര്യങ്ങൾ നമ്മൾ നേരത്തെ ചർച്ച ചെയ്തതാണ്. ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ പ്രതിദിനം 1.5 ജിബിയോ അതിൽ കൂടുതലോ ഡാറ്റ വാഗ്ദാനം ചെയ്യുന്ന 300 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനകളാണ് ഇന്ന് പരിശോധിക്കുന്നത്.


റിലയൻസ് ജിയോ

റിലയൻസ് ജിയോ വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ചില പ്രീപെയ്ഡ് പ്ലാനുകളുണ്ട്. ഇവയിൽ 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ 199 രൂപ മുതൽ ആരംഭിക്കുന്നു. പ്രതിദിനം അൺലിമിറ്റഡ് കോളിംഗും 100 എസ്എംഎസും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്.


വോഡഫോൺ

300 രൂപയിൽ താഴെയുള്ള 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ മാത്രമാണ് വോഡഫോണിന് ഉണ്ടായിരുന്നത്. 249 രൂപയുടെ പ്ലാൻ തുടക്കത്തിൽ 1.5 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്തിരുന്നത് എങ്കിൽ ഇപ്പോഴുള്ള ഇരട്ട ഡാറ്റാ ആനുകൂല്യ ഓഫർ പ്രകാരം 249 രൂപ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഒരു അധിക പൈസ പോലും നൽകാതെ ഇതിലൂടെ അധിക ഡാറ്റ നേടാം.


എയർടെൽ

വോഡഫോണിനെപ്പോലെ, എയർടെലിനും 300 രൂപയിൽ താഴെയുള്ള ഒരു പ്ലാൻ മാത്രമേ ഉള്ളൂ, അത് പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 249 രൂപയുടെ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസിനൊപ്പം പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങളും ലഭിക്കുന്നു. 249 രൂപ പ്ലാൻ‌ പോലുള്ള സമാന ആനുകൂല്യങ്ങൾ‌ നൽ‌കുന്ന മറ്റൊരു പ്ലാൻ‌ എയർടെല്ലിനുണ്ട്. അത് 279 രൂപ പ്ലാനാണ്.

249 രൂപ പ്ലാനിനെക്കാൾ വില കൂടിയ 279 രൂപ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ സമാനമാണ്. ഒരേയൊരു മാറ്റം 279 രൂപ പ്ലാൻ എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിൽ നിന്ന് 4 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ പ്ലാൻ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. പ്രീപെയ്ഡ് പ്ലാനിൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ഏക ടെലികോം ബ്രാൻഡാണ് എയർടെൽ. രണ്ട് ലക്ഷം ഇൻഷുറൻസ് പരിരക്ഷ നൽകുന്ന 179 രൂപയുടെ പ്ലാനും എയർടെല്ലിനുണ്ട്

Post a Comment

0 Comments