പ്രതിദിനം 3ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

പ്രതിദിനം 3ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

സ്വകാര്യ ടെലിക്കോം കമ്പനികളെ വിപണിയിൽ വെല്ലുവിളിച്ചുകൊണ്ട് ബിഎസ്എൻഎൽ തങ്ങളുടെ പുതിയ റീചാർജ് പ്ലാൻ പുറത്തിറക്കി. റീചാർജ് ചെയ്ത തീയതി മുതൽ 30 ദിവസത്തേക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 247 രൂപയുടെ പുതിയ പ്രീപെയ്ഡ് എസ്ടിവിയാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ അവതരിപ്പിച്ചത്. രൂപയുടെ 247 എസ്ടിവി അൺലിമിറ്റഡ്പ്ലാനാൺ പ്ലാനാ

247 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം പ്രതിദിനം 3 ജിബി ഡാറ്റയും നൽകുന്നു. ഈ പുതിയ പ്ലാൻ 186/187 രൂപ പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ രണ്ട് ദിവസത്തെ അധിക വാലിഡിറ്റിയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. പ്രതിദിനം 3 ജിബി ഡാറ്റയും പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളുകളും 28 ദിവസത്തേക്ക് 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് 186 രൂപയുടേത്.

എസ്ടിവി 247

എസ്ടിവി 247 അവതരിപ്പിക്കുന്നതിനൊപ്പം ബി‌എസ്‌എൻ‌എൽ 998 രൂപയുടെയും 1,999 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ പുതുക്കിയിട്ടുണ്ട്. 998 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് ഇപ്പോൾ 270 ദിവസത്തെ വാലിഡിറഅറിയാണ് ലഭിക്കുക., 1,999 രൂപ പ്ലാൻ രണ്ട് മാസത്തേക്ക് ഇറോസ് നൌ കണ്ടന്റ് സൌജന്യമായി നൽകും. ഈ രണ്ട് പ്ലാനുകളും ബിഎസ്എൻഎല്ലിന്റെ ജനപ്രീയ പ്ലാനുകളാണ്.

ബി‌എസ്‌എൻ‌എൽ എസ്ടിവി 247; ആനുകൂല്യങ്ങൾ

ബി‌എസ്‌എൻ‌എൽ എസ്ടിവി 247; ആനുകൂല്യങ്ങൾ

മുകളിൽ സൂചിപ്പിച്ചതുപോലെ 247 രൂപയുടെ പ്ലാൻ ബി‌എസ്‌എൻ‌എല്ലിന്റെ തന്നെ 186/187 രൂപ പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇവ തമ്മിലുള്ള വ്യത്യാസം 247 രൂപ പ്ലാൻ രണ്ട് ദിവസം കൂടുതൽ വാലിഡിറ്റി നൽകുന്നു എന്നതാണ്. ഇതിനൊപ്പം ഈ പ്ലാനിൽ മുംബൈ, ദില്ലി എന്നിവിടങ്ങളിലെ എംടി‌എൻ‌എൽ റോമിംഗ് ഏരിയകളിലേക്കും സൌജന്യ വോയ്‌സ് കോളുകൾ ലഭ്യമാകും.

ബി‌എസ്‌എൻ‌എൽ കഴിഞ്ഞ വർഷം മുതലാണ് എം‌ടി‌എൻ‌എല്ലിലേക്ക് പോലും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യം നൽകാൻ തുടങ്ങിയത്. എസ്ടിവി 247 ഉം ഇപ്പോൾ ഈ സൌജന്യ കോൾ ഓഫറുകളുടെ ഭാഗമാണ്. ഇതിലൂടെ പ്ലാൻ ബി‌എസ്‌എൻ‌എൽ ഹോം, നാഷണൽ റോമിംഗ് എന്നിവയിൽ അൺലിമിറ്റഡ് സൌജന്യ വോയ്‌സ് കോളുകൾ ലഭിക്കുന്നു. എന്നിരുന്നാലും ബിഎസ്എൻഎൽ ഒരു ദിവസം 250 മിനുറ്റ് എഫ്യുപി ലിമിറ്റോടെയാണ് സൌജന്യ കോൾ അനുവദിക്കുന്നത്.

ഡാറ്റാ ആനുകൂല്യം പരിശോധിച്ചാൽ പ്രതിദിനം 3 ജിബി ഡാറ്റയുള്ള എസ്ടിവിയാണ് 247 രൂപയുടേത്. ഈ 3 ജിബി ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസായി കുറയും. ഡാറ്റ ഓഫറിനൊപ്പം പ്രതിദിനം 100 എസ്എംഎസുകളും ബിഎസ്എൻഎൽ 247 രൂപ പ്ലാനിലൂടെ ലഭ്യമാക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങളെല്ലാം 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് ലഭ്യമാവുക. റിലയൻസ് ജിയോ ദീർഘകാല പദ്ധതികളുടെ സാധുത 336 ദിവസമായി (28 x 12) ആയി കുറയ്ക്കുന്ന സമയത്താണ് ബിഎസ്എൻഎൽ എസ്ടിവി 247ൽ 30 ദിവസത്തെ വാലിഡിറ്റി നൽകുന്നത്.
Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆