വിസാ വിവരങ്ങൾ എവിടെനിന്നും അറിയാൻ ഈ സംവിധാനങ്ങൾഉപയോഗപ്പെടുത്തുക Visa

വിസാ വിവരങ്ങൾ എവിടെനിന്നും അറിയാൻ ഈ സംവിധാനങ്ങൾഉപയോഗപ്പെടുത്തുക Visa


UAE
new toll free number for visa related information
ദുബായ്:ദുബായിലെ വിസാ സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 8005111 എന്ന ആമർ ടോൾഫ്രീ നമ്പറിലേക്കാണ് യു.എ.ഇ. യിലുള്ള ഉപഭോക്താകൾ വിളിക്കേണ്ടതെന്ന് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.എഫ്.ആർ.എ.) മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. ഇത് 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. ഇതിനൊപ്പം തന്നെ ഓൺലൈൻ ചാറ്റ്, ഇ-മെയിൽ വഴിയല്ലാം ഉപഭോക്താക്കൾക്ക് വകുപ്പുമായി ബന്ധപ്പെടാൻ കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.


ലോകത്തിൽ എവിടെനിന്നും ദുബായിലെ വിസ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ വൈവിധ്യമാർന്ന സേവന സൗകര്യങ്ങളാണ് ജി.ഡി.ആർ.എഫ്.എ. ഏർപ്പെടുത്തിയിരിക്കുന്നത്. വിസാ നടപടികളുടെ സ്റ്റാറ്റസ്, നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള എല്ലാവിവരങ്ങളും അതിവേഗം ഇതുവഴി ലഭ്യമാവും.

+97143139999 എന്ന നമ്പറിലും വിവരങ്ങൾ ലഭ്യമാവും. എന്നാൽ രാജ്യത്തിന് പുറത്തുള്ളവർ +97145011111 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഇ-മെയിൽ വിലാസം Amer@dnrd.ae എന്നതാണ്. കഴിഞ്ഞവർഷം വിസാ അന്വേഷണങ്ങൾക്ക് ആമർകോൾ സെന്ററുമായി ബന്ധപ്പെട്ടത് ലക്ഷക്കണക്കിന് ഇടപാടുകാരാണ്. അവരുടെ കേളുകൾക്ക് തൃപ്തികരമായ മറുപടിയാണ് നൽകിയത്. എന്നാൽ വിസാ അന്വേഷണങ്ങൾക്കുള്ള ആമർ ഓൺലൈൻ ചാറ്റിങ് സേവനം ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള സമയങ്ങളിലായിരിക്കും. ജി.ഡി.ആർ.എഫ്.എ. ദുബായിയുടെ 20 വിവിധ സേവനകേന്ദ്രങ്ങൾ പല ഇടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ജാഫ്ലിയ മെട്രോ സ്റ്റേഷന് എതിർവശമുള്ള ജി.ഡി.ആർ.എഫ്.എ. ഓഫീസാണ് വകുപ്പിന്റെ മുഖ്യകാര്യാലയം.

Post a comment

0 Comments