വസ്തുവിന്റെ കരം(Tax) ഓൺലൈനായി അടകുന്നതെങ്ങെനെ?

വസ്തുവിന്റെ കരം(Tax) ഓൺലൈനായി അടകുന്നതെങ്ങെനെ?


ഇന്റർനെറ്റിന്റെ വരവോടെ ഇന്ന് നമുക്ക് മിക്ക സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാണ്. മിക്ക സർക്കാർ സേവനങ്ങളൂം നിന്ന് നമുക്ക് ഓൺലൈനിലൂടെ ലഭ്യമാക്കിയിരിക്കുകയാണ്. അങ്ങനെ ഇന്ന് നമുക്ക് വസ്തുവിന്റെ (ഭൂമി) കരം (ടാക്സ്) അടയ്ക്കാനും സാധിക്കും. സാധാരണ വില്ലേജ് ഓഫീസിൽ പോയി അടച്ചുകൊണ്ടിരുന്ന വസ്തുവിന്റെ കരം ഇന്ന് നമുക്ക് വീട്ടിൽ ഇരുന്നു തന്നെ അടയ്ക്കാൻ സാധിക്കും.


എങ്ങനെയാണ് ഈ കരം അടയ്ക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ https://www.revenue.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവിടെ നിങ്ങൾക്ക് "Pay your tax" എന്ന് കാണാൻ സാധിക്കും, ഇവിടെ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോവുക.



ശേഷം വരുന്ന പേജിൽ "E-payment" അല്ലെങ്കിൽ "Quick Pay" എന്നതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് നിങ്ങളുടെ വസ്തുവിന്റെ വിവരങ്ങൾ നൽകേണ്ടതായുണ്ട്. ഈ വിവരങ്ങളൊക്കെ നൽകിയതിനു ശേഷം "Details" ക്ലിക്ക് ചെയ്യുക.




പിന്നീട് നിങ്ങളുടെ മൊബൈൽ നമ്പർ നൽകണം ഇതിൽ ഒരു OTP വരും. ഈ OTP-യുടെ സഹായത്തോടെ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ കരം എത്രയാണെന്ന് അറിയാനും അത് അടയ്ക്കാനുള്ള സംവിധാനവും ഉപയോഗിക്കാൻ പറ്റുകയുള്ളു.



ഇനി അടയ്‌ക്കേണ്ട വിവരങ്ങൾ കാണുമ്പോൾ നിങ്ങളുടെ പേരും മേൽവിലാസവും നൽകി "Pay Now" ക്ലിക്ക് ചെയ്യാവുന്നതാണ്.



അപ്പോൾ നിങ്ങൾ നടത്താൻ പോകുന്ന ഇടപാടിന്റെ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും, ഇത് ഉറപ്പു വരുത്തി "Pay Now" ക്ലിക്ക് ചെയ്യുക, തെറ്റുണ്ടെങ്കിൽ "Cancel" ക്ലിക്ക് ചെയ്ത് തിരുത്തിയതിനു ശേഷം മുന്നോട്ടു പോവുക.



നിങ്ങൾക്ക് ഇന്റർനെറ്റ് ബാങ്കിങ്, കാർഡ്, UPI എന്നിവ വഴി പണം 

നൽകാൻ സാധിക്കും. ഉചിതമായ ഓപ്‌ഷൻ തിരഞ്ഞെടുത്തതിന് ശേഷം "Proceed for payment" ക്ലിക്ക് ചെയ്ത് അവർ ചോദിക്കുന്ന വിവരങ്ങൾ നൽകുക.



ശ്രദ്ധിക്കുക: ഇങ്ങനെ കരം അടയ്ക്കാൻ നിങ്ങൾക്ക് User Id വേണമെന്ന് നിർബന്ധമില്ല

Post a Comment

أحدث أقدم

Advertisements