കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപിച്ചാൽ ഫേസ്ബുക്ക്പണിതരും

കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപിച്ചാൽ ഫേസ്ബുക്ക്പണിതരും


കൊറോണ വൈറസിനെക്കുറിച്ചുള്ള വ്യാജ വാർത്തകളും വിവരങ്ങളും നീക്കംചെയ്യാനുള്ള നടപടികൾ ഫെയ്‌സ്ബുക്ക് ഇങ്ക് ആരംഭിക്കും. 200 ലധികം പേരുടെ ജീവൻ അപഹരിച്ച ഈ അപകടകരമായ വൈറസിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ പോരാടാനുള്ള ശ്രമങ്ങൾ കമ്പനി ശക്തമാക്കും. ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച വൈറസിന്റെ വ്യാപനത്തോടെ സോഷ്യൽ നെറ്റ്വർക്കുകളിൽ വൻ തോതിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിനെ ചെറുക്കാനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

ബ്ലീച്ച്

ബ്ലീച്ച് കുടിച്ചാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാം എന്നാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്ന പ്രധാനപ്പെട്ട ഒരു പോസ്റ്റ്. ഇത്തരം പോസ്റ്റുകൾ അപകരമാണെന്നും ഇതൊരു വ്യാജ ചികിത്സാ ക്ലെയിം ആണെന്നും ഫേസ്ബുക്ക് അധികൃതർ വ്യക്തമാക്കി. തെറ്റായ അവകാശവാദങ്ങളോ ഗൂഢാലോചനകളോ ഉള്ള കണ്ടന്റുകൾ നീക്കംചെയ്യാൻ തുടങ്ങുമെന്ന് പ്രമുഖ ആഗോള ആരോഗ്യ സംഘടനകളും പ്രാദേശിക ആരോഗ്യ അധികാരികളും ആവശ്യപ്പെട്ടിട്ടുണ്ട്.


ശാരീരിക ആരോഗ്യം

ഉപയോക്താക്കളുടെ ശാരീരിക ആരോഗ്യത്തിന് ഭീഷണിയാണെന്ന് കാണുന്ന കണ്ടന്റുകൾ നീക്കംചെയ്യുന്നതിന് കമ്പനിക്ക് നിലവിൽ തന്നെ ഒരു നയമുണ്ട്. കൊറോണ പോലെ നേരത്തെ ഉണ്ടായ അപൂർവ്വം ചില സന്ദർഭങ്ങളിൽ വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ നീക്കംചെയ്യുന്നതിന് ഫേസ്ബുക്ക് ആ നയം ഉപയോഗിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സർക്കാരുകൾ തീരുമാനിച്ചിട്ടുണ്ട്.

കൊറോണ

കൊറോണ എന്ന അപകടകാരിയായ വൈറസിനെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളും ഇന്റർനെറ്റിൽ കണ്ടുവരുന്നുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനുള്ള യുഎസ് ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ കമ്പനികളുടെ ശ്രമങ്ങൾ തുടരുകയാണ്. രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വംശീയ വിശദീകരണങ്ങൾ മുതൽ അത്ഭുത രോഗശാന്തിയെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ വരെ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് ഗവേഷകരും പത്രപ്രവർത്തകരും വ്യക്തമാക്കിയിരുന്നു.


തെറ്റായ പോസ്റ്റുകൾ

കൊറോണയെ സംബന്ധിച്ച തെറ്റായ പോസ്റ്റുകൾ നീക്കം ചെയ്യുന്ന നയം വിപുലീകരിക്കുന്നതിന് പുറമെ, സ്വതന്ത്ര തേർഡ്പാർട്ടികളുമായി ചേർന്ന് ഫേസ്ബുക്ക് പതിവ് വസ്തുത പരിശോധന നടത്തുന്നുണ്ട്. തെറ്റായ പ്രതിരോധ നുറുങ്ങുകൾ പങ്കിട്ട ഉപയോക്താക്കളെ ഇക്കാര്യം അറിയിക്കുകയും പരിശോധിച്ചുറപ്പിച്ച കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഇപ്പോൾ ഫേസ്ബുക്ക് ചെയ്യുന്നത്.

ഫേസ്ബുക്ക്

തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം കണ്ടെത്താനും നീക്കംചെയ്യാനും കമ്പനി സജീവമായ പരിശോധന നടത്തുന്നുണ്ടെന്ന് ഫേസ്ബുക്കിന്റെ ആരോഗ്യ മേധാവി കാങ്-സിംഗ് ജിൻ പറഞ്ഞു. ഇതിനൊപ്പം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചേക്കാവുന്ന ഹാഷ്‌ടാഗുകൾ ഇൻസ്റ്റാഗ്രാമിൽ തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.


ചൈന

ചൈനയിൽ ആദ്യം റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ ആദ്യ കേസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിൽ നിന്ന് തിരിച്ചെത്തിയ ഒരു മലയാളി വിദ്യാർത്ഥിക്കാണ് ഇപ്പോൾ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വിദ്യാർത്ഥിയെ ഇപ്പോൾ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ആരോഗ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമായി പറഞ്ഞ കാര്യങ്ങളിലൊന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Post a comment

0 Comments