പണമിടപാടിൽ മുൻ നിരയിൽ ഗൂഗിൾ പേ google pay

പണമിടപാടിൽ മുൻ നിരയിൽ ഗൂഗിൾ പേ google pay

ന്യൂഡൽഹി | 2019ല്‍ യു പി ഐ (യൂനിഫൈഡ് പേമെന്റ് ഇന്‍റര്‍ഫേസ്) ആപ്ലിക്കേഷനുകളിലൂടെ നടന്ന ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്പിലെത്തി ഗൂഗിൾ പേ. 59 ശതമാനം ആളുകളാണ് കഴിഞ്ഞ വർഷം ഗൂഗിളിന്റെ പേമെന്റ് ആപ്പായി ഗൂഗിൾ പേയിലൂടെ പണമിടപാട് നടത്തിയത്.
വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺ േപയിലൂടെ 26 ശതമാനവും പേ ടി എമ്മിലൂടെ ഏഴ് ശതമാനവും ഭീമിലൂടെ ആറ് ശതമാനവും ഇടപാടുകൾ നടന്നതായി ഫിന്‍ടെക് സ്ഥാപനം റേസര്‍പേ തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

2018 ജനുവരി മുതൽ 2019 ഡിസംബർ വരെ റേസർപേ പ്ലാറ്റ്ഫോം വഴി നടന്ന ഇടപാടുകളാണ് റിപ്പോർട്ടിനായി പരിശോധിച്ചത്. 2018 ല്‍ ഗൂഗിള്‍ പേക്ക് 48, ഭീമിന് 27, ഫോൺ പേക്ക് 15, പേ ടി എമ്മിന് നാല് ശതമാനം വിപണി വിഹിതമാണ് ഉണ്ടായിരുന്നത്.

DOWNLOAD GOOGLE PAY

Post a Comment

0 Comments