എന്താണ് ഐടി ആക്ട്?

എന്താണ് ഐടി ആക്ട്?

വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം സുരക്ഷിതവും ഭദ്രവുമാക്കാനും നിയന്ത്രിക്കുവാനും വേണ്ടി ഇന്ത്യൻ പാർലമെന്റ് 2000 ൽ നടപ്പാക്കിയ നിയമമാണ് ഇൻഫോർമേഷൻ ടെക്നോളജി ആക്റ്റ്, 2000. 17 ഒക്ടോബർ 2000ത്തിനു നിലവിൽ വന്ന ഈ നിയമം 27 ഒക്ടോബർ 2009തിൽ ഭേദഗതി ചെയ്തു. ഭരണ പ്രക്രിയയിൽ ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി സൈബർ കുറ്റങ്ങൾക്കുള്ള ശിക്ഷ വരെ ഈ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. നിലവിലുള്ള ഇൻഫോർമേഷൻ ടെക്നോളജി അമെൻഡ്‌മെന്റ് ആക്ടിലെ പ്രധാനപ്പെട്ട സെക്ഷനുകൾ:-
  • സെക്ഷൻ 65: കമ്പ്യൂട്ടർ സോഴ്‌സിൽ നടക്കുന്ന തിറ്റുമാറി പിടിക്കപ്പെട്ടാൽ 3 വർഷം വരെ കഠിനതടവോ 2 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചു ലഭിക്കുന്നതാണ്.
  • സെക്ഷൻ 66: ഹാക്കിങ് ചെയ്യുന്നത് 3 വർഷം വരെ കഠിന തടവോ 5 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചു ലഭിക്കുന്ന കുറ്റമാണ്.
  • സെക്ഷൻ 66A:അപകീർത്തി പെടുത്തുന്ന മെസ്സേജുകൾ ഇലക്ട്രോണിക് മീഡിയയിലൂടെ അയക്കുന്നതിനെ 2015 മാർച് 24നു അഭിപ്രായ സ്വാതന്ദ്ര്യത്തിന് എതിരാണ് എന്ന കാരണത്താൽ സുപ്രീം കോടതി എടുത്തു കളഞ്ഞു.
  • സെക്ഷൻ 66B: മോഷ്ടിക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വീകരിക്കുന്നതും കുറ്റകൃത്യം ആണെന്ന് വിവരിക്കുന്ന സെക്ഷനാണിത്.
  • സെക്ഷൻ 66C: ഈ സെക്ഷൻ പ്രകാരം മറ്റൊരാളുടെ യൂസർനെയിം, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മുതലായ കുറ്റകൃത്യങ്ങളെ വിവരിക്കുന്നു.
  • സെക്ഷൻ 66D: ഇലക്ട്രോണിക് റിസോഴ്‌സിന്റെ സഹായത്തോടെ ചതിയിൽ പെടുത്തുന്ന കുറ്റകൃത്യങ്ങളെ ഈ സെക്ഷൻ വിവരിക്കുന്നു.
സെക്ഷൻ 66B, 66C, 66D പ്രകാരമുള്ള കുറ്റകൃത്യങ്ങക്ക് ശിക്ഷയായി 3 വർഷത്തെ കഠിനതടവോ 1 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ച് ലഭിക്കുന്നതാണ്.
  • സെക്ഷൻ 66E: അനുവാദമില്ലാതെ ഫയൽ, വീഡിയോ, ഡാറ്റ മുതലായവ കോപ്പി ചെയ്യുന്നത്  3 വർഷം കഠിന തടവോ 2 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച് ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.
  • സെക്ഷൻ 66F: ഇലക്ട്രോണിക് സഹായത്തോടെ തീവ്രവാദ പ്രവർത്തനങ്ങൾ ചെയ്യുന്നത്, ഇൻഫോർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയായ ജീവപര്യന്തം തന്നെ ലഭിക്കുന്ന കുറ്റമാണ്.

Post a Comment

Previous Post Next Post

 



Advertisements