രാത്രി ഫോൺ ചാർജ് ചെയ്യാൻ വെച്ച് ഉറങ്ങുന്നത് കൊണ്ട് പ്രശ്നമുണ്ടോ?

രാത്രി ഫോൺ ചാർജ് ചെയ്യാൻ വെച്ച് ഉറങ്ങുന്നത് കൊണ്ട് പ്രശ്നമുണ്ടോ?

ലോകം മുഴുവൻ വിരൽത്തുമ്പിൽ എത്തിക്കുന്ന സ്മാർട്ട് ഫോൺ , ക്യാമറ, സ്കാനർ , ജി പി സ് നാവിഗേഷൻ , മെഷറിങ് ടേപ്പ് , ടോർച്, വാച്ച് , റേഡിയോ.... പറഞ്ഞാൽ തീരില്ല ഇതെല്ലാം ഒരു സ്മാർട്ട് ഫോണിൽ ഇമ്പ്ലിമെൻറ് ചെയ്ത ടെക്നോളോജിക് വളരെ ലളിതമായി ചെയ്യാവുന്ന ഒരു ബാറ്ററി ഓവർ ചാർജ് പ്രൊട്ടക്ഷൻ സ്മാർട്ട് ഫോണിൽ ചെയ്യുന്നില്ല എന്ന് ചിന്തിക്കുന്നത് തന്നെ ശരിയാണോ?.നമ്മുടെ വീട്ടിൽ ടോയ്‌ലെറ്റിലെ ഫ്ലഷ് ടാങ്ക് ശ്രെദ്ധിച്ചിട്ടുണ്ടോ ?ടാങ്കിലേക് വാട്ടർ കണക്ഷൻ എപ്പോഴും ഉണ്ടായിരിക്കും ഒരിക്കൽ നമ്മൾ ഫ്ലഷ് ചെയ്തു കഴിഞ്ഞാൽ ടാങ്ക് കാലിയാകുകയും, വെള്ളം വീണ്ടും നിറയാൻ തുടങ്ങുകയും നിറഞ്ഞു കഴിഞ്ഞാൽ ടാങ്കിനകത്തെ ഫ്‌ളോട്ട് വാൽവ് ടാങ്കിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ ഹോൾ തനിയെ അടക്കുകയും ഓവർ ഫ്ലോ തടയുകയും ചെയ്യുന്നു. അതായത് ടാങ്കിൽ ഉൾക്കൊള്ളാവുന്ന വെള്ളം മാത്രെമേ നിറക്കുകയൊള്ളു നിറഞ്ഞു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി വാൽവ് അടക്കുന്നു.ഇത് പോലെ ഇപ്പോഴത്തെ സ്മാർട്ഫോണിൽ എല്ലാം ഓവർ ചാർജ് പ്രൊട്ടക്ഷൻ ഉണ്ട്. അതായത് ബാറ്റെറിയുടെ ചാർജ് 100 % ആയിക്കഴിഞ്ഞാൽ ഫോണിലെ സർക്യൂട്ട് തന്നെ ചാർജിങ് കട്ട് ചെയ്യാനുള്ള സംവിധാനം മൊബൈൽ ഫോണിൽ ഉണ്ട്. അതുകൊണ്ടു തന്നെ ഇത് രാത്രി മുഴുവൻ ചാർജ് ചെയ്താൽ ബാറ്ററിക്ക് കംപ്ലൈന്റ്റ് വരാൻ ഉള്ള സാധ്യത ഇല്ല.

Post a Comment

Previous Post Next Post

 


Advertisements