ഭൂരഹിതർക്കും ഭവനരഹിതർക്കും ലൈഫ് പദ്ധതി

ഭൂരഹിതർക്കും ഭവനരഹിതർക്കും ലൈഫ് പദ്ധതി



കേരളത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ ആളുകൾക്ക് വീട് ലഭ്യമാക്കുന്നതിനായി കേരളാ ഗോവെർന്മെന്റിന്റെ കീഴിൽ നടക്കുന്ന ഭവനനിർമാണ പദ്ധതിയാണ് ലൈഫ് മിഷൻ.
 (Livelihood Inclusion and Financial Empowerment) ചുരുക്കമായി life എന്നറിയപ്പെടുന്ന പദ്ധതി വഴി അഞ്ചു വർഷങ്ങൾക്കുള്ളിൽ 4.3ലക്ഷം ഭവനരഹിതർക്ക് പാർപ്പിടസൗകര്യം ഒരുക്കുവാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.


ഇതിൽ തന്നെ ഭവനരഹിതരായവരിൽ ഏകദേശം 1.60ലക്ഷം കുടുംബങ്ങൾ ചരിത്രപരമായി ഗോവെർന്മെന്റിന്റെ മുൻകാല പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്തവരാണ്. പദ്ധതി പ്രകാരം തയ്യാറാക്കുന്ന വീടുകൾ ആധുനിക രീതിയിൽ നിർമിച്ചവ ആയിരിക്കും പദ്ധതിപ്രകാരം ഗുണഭോക്താവിന് വരുമാന മാർഗം ലഭ്യമാകുവാനുള്ള അവസരങ്ങൾ ഒരുക്കേണ്ടതും ഗോവെർന്മെന്റിന്റെ കടമയാണ്. സമീപത്തായി ഹെൽത്ത്‌ സെന്ററുകൾ,പ്രായമായവർക്കുള്ള കരുതൽ,നൈപുണ്യ വികസനം സാമ്പത്തിക ഇടപാടുകൾ എന്നിവ എളുപ്പത്തിൽ കൈകാര്യം ചെയ്യുവാനുള്ള സാഹചര്യം ഒരുക്കും. മറ്റ്

ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്കും ലൈഫ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചും ഭവനനിർമ്മാണം പൂർത്തിയാകാതെ താൽകാലിക ഇടത്തിൽ താമസിക്കുന്നവരുടെ  വീടുകളും ഇത്തരത്തിൽ പദ്ധതിയുടെ കീഴിൽ നിർമിച്ചു നൽകുന്നതാണ് എങ്കിലും തീരദേശങ്ങളിൽ താമസിക്കുന്നവർക്കും, എസ്റ്റേറ്റുകളിൽ പണിയെടുക്കുന്ന താത്കാലിക വീടുകളിൽ കഴിയുന്ന തൊഴിലാളികൾക്കുമാണ് പദ്ധതി പ്രകാരം മുൻഗണന എന്ന് മാത്രം.


ഗുണഭോക്താവിന് ജീവിക്കുവാൻ സാധ്യമാകുന്ന പരിതഃസ്ഥിതിയുണ്ടാക്കുക, നല്ല ഭവനങ്ങൾ സൃഷ്ടിക്കുക.ഭവനരഹിതരില്ലാത്ത ഒരു കേരളത്തെ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യങ്ങൾ.

കൂടുതൽ അറിയാൻ ക്ലിക്ക്

Post a Comment

أحدث أقدم

 



Advertisements