ഏറ്റവും സുരക്ഷിതമായി ഓൺലൈൻ പണമിടപാടുകൾ നടത്താൻ

ഏറ്റവും സുരക്ഷിതമായി ഓൺലൈൻ പണമിടപാടുകൾ നടത്താൻ


Image result for google pay phone pe paytm"
ഏറ്റവും സുരക്ഷിതമായി ഓൺലൈൻ പണമിടപാടുകൾ നടത്താൻ സാധിക്കുന്നത് അതാത് ബാങ്കിന്റെ അപ്പ്ളിക്കേഷനുകൾ വഴിയാണ്. എല്ലാത്തരം ബാങ്ക് ഇടപാടുകളും ഈ അപ്പ്ളിക്കേഷനുകൾ വഴി അറിയാൻ നമുക്ക് സാധിക്കും. ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
സുരക്ഷിതമായി പണമിടപാടുകൾ നടത്താൻ മുഖ്യധാരയിലുള്ള ആപ്പുകൾ വേറെയുമുണ്ട്. Google Pay , Phonepe, Paytm മുതലായവ കാലങ്ങളായി ഉപയോഗത്തിലുള്ളതും ജനവിശ്വാസമാർജിച്ചതുമാണ്. റിസർവ് ബാങ്കിന്റെ UPI സംവിധാനമാണ് പണം കൈമാറാൻ ഈ ആപ്പുകൾ ഉപയോഗിക്കുന്നത്. അതിനാൽ ഈ മൂന്ന് ആപ്പുകളും വിശ്വാസ യോഗ്യമാണ്. പേയ്‌മെന്റുകളെല്ലാം ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനം എത്തിയതോടെ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളുടെ പ്രചാരം വൻ തോതിൽ വർധിച്ചിരിക്കുകയാണ്. പണത്തിന്റെ വിനിമയം ഓണ്ലൈനിലൂടെ നടക്കുമ്പോൾ ഒട്ടേറെ തട്ടിപ്പുകൾ നടക്കാനും സാധ്യതകളേറെയാണ്. എന്നാൽ ഇന്ത്യയിൽ റിസർവ് ബാങ്കിന്റെയും ഗവര്മെന്റിന്റെയും അനുമതിയോടെ ആണ് പ്രമുഖ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം. അതിനാൽ ധൈര്യമായി ഇവ ഉപയോഗിച്ച് പണമിടപാടുകൾ നടത്താവുന്നതാണ്.Post a Comment

Previous Post Next Post

 


Advertisements