വാട്‌സാപ്പിന് വന്‍ മുന്നേറ്റം; ഉപയോക്താക്കളുടെ എണ്ണം 200 കോടി : ഇന്ത്യയിൽ നിന്നും 40 കോടി

വാട്‌സാപ്പിന് വന്‍ മുന്നേറ്റം; ഉപയോക്താക്കളുടെ എണ്ണം 200 കോടി : ഇന്ത്യയിൽ നിന്നും 40 കോടി

ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം ആഗോള തലത്തിൽ 200 കോടിയിലെത്തി. അതായത് ലോകത്തിലെ കാൽഭാഗം ജനങ്ങളും ഇപ്പോൾ വാട്സാപ്പ് ഉപയോഗിക്കുന്നു. ഇന്ത്യയിൽ നിന്നും 40 കോടി ഉപയോക്താക്കളുണ്ടെന്ന് വാട്സാപ്പ് 2019 ൽ വ്യക്തമാക്കിയിരുന്നു. അടുത്തിടെയുണ്ടായ വിവാദങ്ങൾക്കിടയിലും വാട്സാപ്പിന് ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ. ചില ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനായി ഹാക്കർമാർ വാട്സാപ്പ് വഴി സ്പൈവെയറുകൾ പ്രചരിപ്പിച്ചതായി വാട്സാപ്പ് സ്ഥിരീകരിച്ചിരുന്നു. എങ്കിലും വാട്സാപ്പിന്റെ എന്റ് റ്റു എന്റ് എൻക്രിപ്ഷൻ സംവിധാനം ആളുകളെ വാട്സാപ്പിൽ നിലനിർത്തുകയാണ്. ആളുകളുടെ പ്രധാനപ്പെട്ടൊരു ആശയവിനിമയോപാധിയായി വാട്സാപ്പ് മാറിക്കഴിഞ്ഞു. ഒരു കാലത്ത് എസ്എംഎസ് ആണ് അയച്ചിരുന്നത് എങ്കിൽ ആ സ്ഥാനത്തേക്ക് വാട്സാപ്പ് കടന്നുവന്നിട്ടുണ്ട്. പ്രായഭേദമന്യേ കൂടുതൽ ഉപയോക്താക്കൾ വാട്സാപ്പിലേക്ക് എത്തിയതും നേട്ടമായിട്ടുണ്ടാവാം. കൂടുതൽ ആളുകൾ വരുമ്പോൾ കുടുതൽ സംരക്ഷണമൊരുക്കേണ്ടതുണ്ടെന്നും അതിന് തങ്ങൾ ഏറെ പ്രാധാന്യം നൽകുന്നുവെന്നും വാട്സാപ്പ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഇതിനായി മുൻനിര സൈബർ സുരക്ഷാ വിദഗ്ദരുടെ സഹായം തേടുമെന്നും വാട്സാപ്പ് ഉറപ്പുതരുന്നു.  whatsapp now has 200 crore users


Post a Comment

0 Comments