ഏത് സംസ്ഥാനങ്ങളില്‍നിന്ന് വാഹനം വാങ്ങിയാല്‍ ടെന്‍ഷന്‍വേണ്ട; ഇനി എന്‍ഒസി ഇല്ലാതെ നമ്പര്‍ മാറാം tech

ഏത് സംസ്ഥാനങ്ങളില്‍നിന്ന് വാഹനം വാങ്ങിയാല്‍ ടെന്‍ഷന്‍വേണ്ട; ഇനി എന്‍ഒസി ഇല്ലാതെ നമ്പര്‍ മാറാം tech


രാജ്യത്തെവിടെനിന്നുമുള്ള വാഹനങ്ങളുടെ കൈമാറ്റം ഇനി സംസ്ഥാനത്ത് നടത്താനാകും. അന്തസ്സംസ്ഥാന വാഹന കൈമാറ്റത്തിന് നിലവിൽ അതത് സംസ്ഥാനങ്ങളുടെ എൻ.ഒ.സി. ഉൾപ്പെടെ പല രേഖകൾ ആവശ്യമായിരുന്നു. ഇവ സംഘടിപ്പിച്ച് വാഹന കൈമാറ്റം നടത്തിയെടുക്കുന്നതിന് മാസങ്ങൾ വേണ്ടിവരുമായിരുന്നു. എന്നാൽ ഇത്തരം നടപടികളെല്ലാം മോട്ടോർവാഹന വകുപ്പിന്റെ കേന്ദ്രീകൃത വെബ്സൈറ്റായ വാഹനിലേക്ക് മാറ്റി ഓൺലൈനാക്കിയതോടെ നടപടികൾ വേഗത്തിലാകും. വാഹന കൈമാറ്റത്തിനുപുറമേ രാജ്യത്തെ ഏതൊരു സംസ്ഥാനത്തെയും വാഹന നികുതിയും ഫീസുകളുമെല്ലാം ഇത്തരത്തിൽ അടയ്ക്കാനാകും. മോട്ടോർവാഹന വകുപ്പിന്റെ പ്രവർത്തനം രാജ്യവ്യാപകശൃംഖലയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ വാഹനിലേക്ക് മാറ്റുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി ആദ്യവാരത്തിൽതന്നെ ഇത് പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങും. വാഹന വിവരങ്ങൾ ഓൺലൈനിൽ വിവിധ സംസ്ഥാനങ്ങളിലെ വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങൾ പൂർണമായും വാഹൻ വെബ്സൈറ്റിൽ ലഭ്യമാക്കിക്കഴിഞ്ഞു. വാഹന ഉടമയുടെ ഫോൺനമ്പർ ഉൾപ്പെടെ വെബ്സൈറ്റിൽ ലിങ്ക് ചെയ്യുന്നുണ്ട്. ഇതോടെ ഓരോ സംസ്ഥാനത്തും നിലവിലുണ്ടായിരുന്ന പ്രത്യേക സംവിധാനം അപ്രസക്തമാകും. തട്ടിപ്പ് തടയാനാകും രാജ്യത്തെ മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ ഓൺലൈനായി മാറുന്നതോടെ വാഹന ഇടപാടുകൾ സംബന്ധിച്ച് വിവിധയിടങ്ങളിൽ നിലനിൽക്കുന്ന നിയമസംവിധാനവും ഒരേ തരത്തിലാകും. അന്തസ്സംസ്ഥാന വാഹന കൈമാറ്റത്തിലുൾപ്പെടെയുണ്ടാകുന്ന തട്ടിപ്പുകളും തടയാനാകും. ഡ്രൈവിങ് ലൈസൻസ് സാരഥിയിൽ പുതിയ ഡ്രൈവിങ് ലൈസൻസ് നൽകുന്നതുൾപ്പെടെ ലൈസൻസ് സംബന്ധമായ നടപടികളും രാജ്യവ്യാപക സംവിധാനമായി മാറി. 

Post a Comment

0 Comments