KSRTC യിൽ എങ്ങനെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്?

KSRTC യിൽ എങ്ങനെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്?

ആനവണ്ടി മലയാളികളുടെ പ്രിയപ്പെട്ട യാത്രാമാർഗമാണ്. സാധാരണ യാത്രകൾക്ക് ബസ്സിൽ കയറിയ ശേഷം ടിക്കറ്റ് എടുക്കുന്നതാണ് പതിവ്. എന്നാലും മുൻകൂട്ടി തീരുമാനിച്ച ദൂരയാത്രകൾക്ക് നേരത്തെ തന്നെ ടിക്കറ്റ് എടുക്കുന്നത് ഉപകാരപ്പെടും. അതിനായി KSRTC യുടെ ഔദ്യോഗിക വെബ്സൈറ്റ് എങ്ങെന ഉപയോഗിക്കാം എന്നാണ് ഈ ഉത്തരത്തിൽ പറയുന്നത്.


https://www.keralartc.com/  KSRTC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആണിത്. ഈ വെബ്സൈറ്റ് സന്ദർശിച്ചാൽ താഴെ കാണുന്നതിനോട് സമാനമായ ഒരു പേജ് ആണ് നിങ്ങൾ കാണുക. e-ടിക്കറ്റ് ബുക്കിങ്ങിനു പുറമെ മറ്റു സേവനങ്ങളും ഈ വെബ്സൈറ്റ് ഉപയോഗിക്കാം. 




ഇതിൽ ആദ്യം കാണുന്ന e-Ticketing എന്ന ലിങ്ക് ആണ് ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്നത്. ശബരിമല യാത്രകൾക്ക് ടിക്കറ്റ് പ്രത്യേകമാണെന്നും ഇതിൽ കാണാം.
e-ടിക്കറ്റിങ് എന്ന ലിങ്ക് എടുത്താൽ നിങ്ങൾ താഴെ കാണുന്ന പേജിൽ എത്തും.



ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം PNR നെ കുറിച്ച്  അറിയാനും ആവശ്യമെങ്കിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാനും ഇതേ പേജിൽ നിന്ന് കൊണ്ട് തന്നെ സാധിക്കും. അവ മുകളിലെ ചിത്രത്തിൽ പച്ച നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.   
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി നിങ്ങൾ യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിനു ശേഷം യാത്ര തീയതി തിരഞ്ഞെടുക്കുക. ടു വേ ട്രിപ്പാണ് ആവശ്യമെങ്കിൽ തിരിച്ച് വരുന്ന തീയതി കൂടി തിരഞ്ഞെടുക്കാം. അതിനു ശേഷം 'Search for Bus' എന്ന ബട്ടണിൽ അമർത്തിയാൽ ലഭ്യമായ ബസുകളും അവയുടെ സമയം ടിക്കറ്റ് നിരക്ക്, ലഭ്യമായ സീറ്റുകൾ തുടങ്ങിയ വിവരങ്ങളും സ്‌ക്രീനിൽ കാണാം.



എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസുകൾ ഉദാഹരണമായി കാണിച്ചിരിക്കുന്നു. (List അപൂർണം).



സൂപ്പർഫാസ്റ്, മിന്നൽ, SFP new, ലോ ഫ്ലോർ എസി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ്സ് എയർ ബസ് എന്നിവയ്ക്കുള്ള ടിക്കറ്റ് ഇത്തരത്തിൽ ബുക്ക് ചെയ്യാവുന്നതാണ്. 
ഈ പട്ടിക നിങ്ങളുടെ സൗകര്യാർത്ഥം സോർട് ചെയ്യുന്നതിന് മുകളിൽ വലത്തേ അറ്റത് ഒരു ഡ്രോപ്പ് ഡൌൺ പാനൽ ഉണ്ട്. അതുപോലെ തന്നെ നിങ്ങൾക്ക് ആവശ്യമായ രീതിയിൽ ഇവ ഫിൽട്ടറും ചെയ്യാം.
ഇതിൽ നിന്ന് നിങ്ങൾക്ക് പോകേണ്ട ബസ് തിരഞ്ഞെടുത്തു കഴിഞ്ഞാൽ ലേഔട്ട് നോക്കി സീറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. പേര്, വയസ്സ് തുടങ്ങിയ വിവരങ്ങൾ ഈ സമയത്ത്  എന്റർ ചെയ്യണം.  
  

 നിങ്ങൾ തിരഞ്ഞെടുത്ത കാര്യങ്ങളുടെ ഒരു സമ്മറി കാണിക്കും. ഇതിൽ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പ് വരുത്തുക. അതിനു ശേഷം ഏറ്റവും താഴെ കാണുന്ന പേയ്മെന്റ്  ഓപ്ഷൻ തിരഞ്ഞെടുക്കാം. എന്നിട് പണം അടച്ചാൽ നിങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് വിജയകരമായി.   
 


ടിക്കറ്റ് ബുക്കിംഗ് വിജയകരമായാൽ, ഫോണിലും ഈമെയ്‌ലിലും  സന്ദേശം ലഭിക്കുന്നതാണ്. ഇത് സൂക്ഷിച്ചു വെക്കുക.
ഇങ്ങനെ വളരെ ലളിതമായ രീതിയിൽ KSRTC ഓൺലൈൻ ബുക്കിംഗ് ചെയ്യാവുന്നതാണ്. മറ്റു സ്വകാര്യ വെബ്സൈറ്റുകൾ ഇതിനായി ഉപയോഗിക്കാമെങ്കിലും ഔദ്യോഗിക വെബ്സൈറ്റ് തന്നെയാണ് ഏറ്റവും ഉത്തമം

Post a Comment

أحدث أقدم

Advertisements