BSNL Prepaid Plans: കേരളത്തിനായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ

BSNL Prepaid Plans: കേരളത്തിനായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ


കേരളത്തിൽ
ഉപയോക്താക്കളെ ആകർഷിക്കാനുള്ള പ്ലാനുകൾ പൊതുവേ അവതരിപ്പിക്കാത്ത കമ്പനിയാണ് ബിഎസ്എൻഎൽ. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ഏറ്റവും കൂടുതൽ വരിക്കാരുള്ള സംസ്ഥാനമാണ് കേരളം എന്നതിനാൽ തന്നെയാണിത്. കടുത്ത മത്സരങ്ങളൊന്നുമില്ലാതെ ബിഎസ്എൻഎല്ലിന് വരിക്കാരെ നിലനിർത്താൻ സാധിക്കുന്നു എന്നത് തന്നെയാണ് അധികം പ്ലാനുകൾ കൊണ്ടുവരാതെ മുന്നോട്ട് നീങ്ങാൻ കമ്പനിക്ക് ആത്മവിശ്വാസം നൽകുന്നത്. 15 ദശലക്ഷത്തിലധികം വരിക്കാരാണ് ബിഎസ്എൻഎല്ലിന് കേരളത്തിൽ ഉള്ളത്.

രണ്ട് പ്ലാനുകൾ

കേരളത്തിനായി പുതിയ രണ്ട് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 108 രൂപയുടെയും 1,999 രൂപയുടെയും പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് പ്ലാനുകളും കുറച്ചുകാലമായി ചെന്നൈ, തമിഴ്നാട് സർക്കിളുകളിൽ ലഭ്യമാണ്. 108 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 28 ദിവസത്തേക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 1,999 രൂപ പ്ലാൻ ഒരു ദീർഘകാല പ്ലാനാണ്. റീചാർജ് ചെയ്ത തീയതി മുതൽ 436 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ ലഭ്യമാവുക.

ബി‌എസ്‌എൻ‌എൽ 1,999 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ 1,999 രൂപ പ്ലാൻ

ആകർഷകമായ പ്ലാനുകൾ കേരളത്തിലെ ഉപയോക്താക്കൾക്ക് വൈകി മാത്രം ലഭ്യമാക്കുന്ന ബിഎസ്എൻഎൽ നയമാണ് 1,999 രൂപ പ്ലാനിലും കണ്ടത്. ഭൂരിഭാഗം ബി‌എസ്‌എൻ‌എൽ സർക്കിളുകളിലും ഇതിനകം ലഭ്യമായ 1,999 രൂപയുടെ പ്ലാൻ ഇപ്പോൾ കേരളത്തിലും അവതരിപ്പിച്ചു. ബി‌എസ്‌എൻ‌എൽ ഈ പ്ലാൻ കേരളത്തിൽ എത്തിക്കുമ്പോൾ അതിന്റെ ആനുകൂല്യങ്ങൾ കുറയ്ക്കുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടില്ല. ബി‌എസ്‌എൻ‌എല്ലിൽ നിന്നുള്ള 1,999 രൂപ പ്ലാനിൽ പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളിംഗ്, അൺ ലിമിറ്റഡ് ഡാറ്റ, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ ദിവസവും 3 ജിബി കഴിഞ്ഞാൽ വേഗത 80 കെബിപിഎസ് ആയി കുറയും.

Post a Comment

0 Comments