ബ്ലോഗിംഗിലൂടെ എങ്ങനെയാണ് പണം സമ്പാദിക്കുന്നത്?

ബ്ലോഗിംഗിലൂടെ എങ്ങനെയാണ് പണം സമ്പാദിക്കുന്നത്?

✨നിങ്ങളുടെ ബ്ലോഗിനു വേണ്ടി ഒരു വെബ്സൈറ്റ് തുടങ്ങുക (.com, .in സൈറ്റുകൾ അഭികാമ്യം) .ബ്ലോഗർ (blogger) എന്ന ഗൂഗിളിന്റെ വെബ്സൈറ്റ് ഫ്രീ ബ്ലോഗ് തുടങ്ങുവാൻ നിങ്ങളെ സഹായിക്കും.✨നിങ്ങളുടെ ബ്ലോഗിലേക്ക് അത്യാവശ്യം ട്രാഫിക്ക് (ബ്ലോഗ് സന്ദർശിക്കുന്നവരുടെ എണ്ണം) കൊണ്ട് വരാൻ ശ്രമിക്കുക.


👉ബ്ലോഗിങ്ങ് ഇന്ന് പലരുടെയും പ്രധാന വരുമാന മാർഗമാണ്.
ഒരു ബ്ലോഗിൽ നിന്ന് വരുമാനം താഴെ പറയുന്ന രീതികൾ വഴി സാധ്യമാണ്.

✨ഗൂഗ്ൾ ആഡ്സെൻസ് (Google Adsense) ഇൽ അക്കൗണ്ട് തുടങ്ങി ബ്ലോഗ് സൈറ്റിനെ അതുമായി ബന്ധിപ്പിക്കുക.
✨നിങ്ങളുടെ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകി അതിൽ നിന്നും ഉണ്ടാകുന്ന വരുമാനത്തിന്റെ ഒരു പങ്ക് നമുക്ക് ലഭിക്കും. ബ്ലോഗറിലും ഇത് സാധ്യമാണ് പക്ഷെ wordpress പോലുള്ള സൈറ്റുകളിൽ നിർമിച്ച ഫ്രീ വെബ്സൈറ്റിൽ ഇത് സാധ്യമല്ല.
✨ഉൽപന്നങ്ങളുടെ അഫിലിയേറ്റ് ലിങ്ക് (affliate link) ബ്ലോഗ്ഗിൽ ഉൾപ്പെടുത്തുക. ആരെങ്കിലും ആ ലിങ്ക് വഴി ആ ഉൽപന്നം വാങ്ങിയാൽ ഒരു ശതമാനം നമ്മൾക്ക് ലഭിക്കും. ✨ആമസോൺ പോലുള്ള സൈറ്റുകൾ അഫിലിയേറ്റ് ലിങ്ക് സേവനങ്ങൾ നൽകുന്നുണ്ട്.
ഏതെങ്കിലും ഉൽപന്നം ഉപയോഗിച്ചിട്ട് അതിനെ ബ്ലോഗിൽ ഉൾപ്പെടുത്താൻ അതിന്റെ നിർമാതാവ് നിങ്ങളെ സമീപിക്കുന്നു. ഈ സേവനത്തിനു അവർ ഒരു പ്രതിഫലം നൽകുന്നു.ബ്ലോഗിന്റെ പ്രശസ്തിക്കനുസരിച്ചു പ്രതിഫലവും കൂടും.

Post a Comment

Previous Post Next Post

 


Advertisements