ഫ്ലൈറ്റ് ടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യുന്ന ട്രിക്ക് അറിയാമോ?

ഫ്ലൈറ്റ് ടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യുന്ന ട്രിക്ക് അറിയാമോ?


ഇന്ന് എല്ലാവരും ഓൺലൈൻ വഴിയാണ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാറുള്ളത്.മുൻപൊക്കെ ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്യുമ്പോൾ അവരുടെ കമ്മീഷനും എല്ലാം എടുത്ത് വളരെ വലിയ സംഖ്യയാണ് ഈടാക്കിയിരുന്നത്.സാധാരണക്കാർക്ക് അതിനെ കുറിച്ചൊന്നും അറിവില്ലാഞ്ഞത് ഇന്റർനെറ്റ് ഇത്ര പ്രചാരത്തിൽ ഇല്ലാത്താത്തതു കൊണ്ട് തന്നെയായിരുന്നു.ഇന്റർനെറ്റ് തരംഗം വന്നതോടെ വീട്ടിലെ കമ്പ്യൂട്ടറോ അതോ മൊബൈലോ ഉപയോഗിച്ചു സ്വന്തമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ നമ്മളൊക്കെ പഠിച്ചു.മെയ്ക് മൈ ട്രിപ്പ്,യാത്ര,ഈസ് മൈ ട്രിപ്പ് തുടങ്ങിയ സൈറ്റുകൾ വഴിയാണ് ഇന്ത്യക്കാർ അധികമായും ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്.



ഇതിൽ തന്നെ പലപ്പോഴും ഒരേ ഫ്ലൈറ്റിനു വെവ്വേറെ വിലയാണ് കാണിക്കാറുള്ളത്.കൂടാതെ ടിക്കറ്റ് ഇന്ന് നോക്കി വെച്ചേക്കാം എന്നിട്ട് നാളെ ബുക് ചെയ്യാം എന്ന് വിചാരിക്കുമ്പോൾ പലപ്പോഴും പിറ്റേ ദിവസം തുറന്നു നോക്കുമ്പോൾ വില കൂടുതലായി കാണാം.കൂടാതെ ഒന്നിലേറെ പേർക്ക് ബുക്ക് ചെയ്യാനായി നോക്കിയാൽ സാധാരണ ഒരാൾക്ക് കാണിച്ച വിലയേക്കാൾ കൂടുതലായും കാണിക്കാറുണ്ട്.ഇതിന്റെ കാരണം എന്താണെന്നു വെച്ചാൽ നമ്മൾ ഗൂഗിളിലോ മറ്റു ബ്രൗസെറിലോ സേർച്ച് ചെയ്യുമ്പോൾ കുക്കീസ്‌ വഴി അത് സ്റ്റോർ ചെയ്യപ്പെടുകയും നമ്മുടെ താല്പര്യം കമ്പനിക്ക് കൈമാറപ്പെടുകയും ചെയ്യുന്നു,ഇത് വഴി നമ്മൾ വീണ്ടും അതെ സേർച്ച്, ടിക്കറ്റിനായി നടത്തുമ്പോൾ അവർ വില കൂടി കാണിക്കുന്നു.
ഇങ്ങനെ കൂടുന്ന വില ഇല്ലാതെ കുറഞ്ഞ നിരക്കിൽ തന്നെ ടിക്കറ്റ് ലഭിക്കാൻ ഒന്ന് രണ്ട് സൂത്രങ്ങളുണ്ട്.അതിൽ ആദ്യത്തേത് നിങ്ങളുടെ ബ്രൌസർ "ഇൻകോഗ്നിറ്റോ" മോഡിൽ ഇട്ടു കൊണ്ട് ടിക്കറ്റ് തിരയുക.(ബ്രൗസറിന്റെ ഓപ്ഷൻസിൽ/സെറ്റിങ്സിൽ പോയാൽ ഇൻകോഗ്നിറ്റോ മോഡ് ഓൺ ചെയ്യാനുള്ള ഓപ്ഷൻ കാണാവുന്നതാണ്.)
ഈ സമയത് കുക്കീസ്‌ സേവ് ആവുകയില്ല അത് കൊണ്ട് വില കൂടില്ല ആദ്യം കാണിച്ച വിലയ്ക്ക് തന്നെ ടിക്കറ്റ് ലഭിക്കുകയും ചെയ്യും.രണ്ടാമത്തേത് ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ പലപ്പോഴും കൂപ്പൺ കോഡുകൾ നേരിട്ട് കൊടുക്കാറില്ല,അഥവാ കൊടുത്താലും ഒരുപാട് കിഴിവ് കിട്ടുന്നവ കാണിക്കാറില്ല.അതിനാൽ ടിക്കറ്റ് കൺഫേം ചെയ്യുന്ന മുന്നേ കൂപ്പണുകൾ മാത്രം കൊടുക്കുന്ന വെബ്സൈറ്റുകൾ തിരയുക,ഉദാഹരണത്തിന് "ഗ്രാബോൺ" എന്ന സൈറ്റിൽ പലതരം കൂപ്പണുകൾ ലഭ്യമാണ്.അതിൽ നിന്നും കൂപ്പൺ കോഡ് കോപ്പി ചെയ്ത ശേഷം പേസ്റ്റ് ചെയ്യുക.ഈ രണ്ട് ട്രിക്കുകൾ വഴി ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ലാഭം കിട്ടും.

Post a Comment

أحدث أقدم

 



Advertisements