ഇനി ഫേസ്ബുക്കില്‍ ഇഷ്ടമായില്ലെന്ന് പറയാനും ബട്ടണ്‍

ഇനി ഫേസ്ബുക്കില്‍ ഇഷ്ടമായില്ലെന്ന് പറയാനും ബട്ടണ്‍

Ad
ലൈക്ക് ബട്ടണ്‍ ഫേസ്ബുക്കിന്റെ അത്യുഗ്രന്‍ ഫീച്ചറായിരുന്നു. ഇതിന് ശേഷം 2016ലാണ് മറ്റ് ഇമോജികള്‍ ഫേസ്ബുക്കില്‍ പ്രതികരിക്കാനായി അവതരിപ്പിച്ചത്. ലൈക്കിന് പുറമെ ലൗ, ആംഗ്രി, ഹാഹാ ഇമോജികളാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് നല്‍കിയത്.
AD
എന്നാല്‍ ഇപ്പോള്‍ അതൃപ്തി രേഖപ്പെടുത്താന്‍ ഡൗണ്‍വോട്ട് ബട്ടണ്‍ കൂടി ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. എന്നാല്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ പോലൊന്നാകില്ലെന്ന് കമ്പനി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വമ്പന്‍ ഇത് പരീക്ഷിച്ച് വരികയാണ്. അതേസമയം ഇത് അനാവശ്യ കമന്റുകള്‍ക്ക് പ്രതികരണം അറിയിക്കാന്‍ മാത്രമാണെന്ന് എഫ്ബി അവകാശപ്പെടുന്നു.
ഡൗണ്‍വോട്ട് ബട്ടണ്‍ അടിച്ചാല്‍ ഈ കമന്റുകള്‍ ഹൈഡ് ചെയ്യപ്പെടും. ഇതിനുള്ള കാരണവും ചോദിക്കും. ഡൗണ്‍വോട്ടിന്റെ എണ്ണം മറ്റ് ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയില്ല.

Post a comment

0 Comments