“ഹലോ… കേള്‍ക്കാമോ…??

“ഹലോ… കേള്‍ക്കാമോ…??

“ഹലോ… കേള്‍ക്കാമോ…?? ഇവിടെ നല്ല റേഞ്ച് ആണല്ലോ.. എന്നിട്ടുമെന്താ ഒരു പ്രശ്നം??? ഹലോ…..” ഈ ധാരണ തെറ്റാണ്. നമ്മുടെ മൊബൈല്‍ ഫോണില്‍ കാണുന്ന സിഗ്നല്‍ ബാറുകളെണ്ണി നെറ്റ്വര്‍ക്കിന്‍റെ നിലവാരം നോക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒരു അന്ധവിശ്വാസമാണ്. ഈ നെറ്റ്വര്‍ക്ക് സിഗ്നല്‍ ബാറുകള്‍ നല്‍കുന്നത് അടുത്തുള്ള ടവറില്‍ നിന്ന് ലഭിക്കുന്ന സിഗ്നലിന്‍റെ അളവ് മാത്രമാണ്. എന്നാല്‍ ആ ടവറിന്‍റെ കീഴില്‍ ഉപയോഗിക്കുന്ന ഫോണിന്‍റെ എണ്ണത്തിന് അനുസരിച്ച് നെറ്റ്വര്‍ക്കില്‍ തടസ്സങ്ങള്‍ ഉണ്ടാവാം. അതായത് ഒരു അളവിനപ്പുറം ഫോണുകള്‍ ആ ടവറിന് കീഴില്‍ പ്രവര്‍ത്തിച്ചാല്‍ ടവറിന് അടുത്താണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കിലും സിഗ്നല്‍ ബാര്‍ മുഴുവന്‍ കാണിച്ചാലും നെറ്റ്വര്‍ക്കില്‍ തടസ്സങ്ങള്‍ സംഭവിക്കാം. ഉത്സവ പറമ്പുകളിലും മറ്റും നില്‍ക്കുമ്പോള്‍ റേഞ്ച് ഉണ്ടെങ്കിലും നിങ്ങള്‍ക്ക് കോളുകള്‍ ചെയ്യാന്‍ തടസ്സമുണ്ടാക്കുന്നതും ഈ കാരണം കൊണ്ടാണ്. ആ പ്രദേശത്ത് തന്നെ എത്ര ഫോണുകള്‍ ഒരേ സമയം ടവറില്‍ നിന്ന് സിഗ്നല്‍ സ്വീകരിക്കുന്നുണ്ടാകും എന്ന് ഒന്ന് ഓര്‍ത്ത് നോക്കൂ…!!!

Post a Comment

Previous Post Next Post

 


Advertisements