1st Generation Grandmother phone!!!

1st Generation Grandmother phone!!!

ഒന്നാം തലമുറയിലെ മുത്തശ്ശി ഫോണ്‍..!


1980-കളില്‍ കടന്നുവന്ന ബ്രിക്ക് ഫോണുകള്‍ എന്നും ബാഗ് ഫോണുകള്‍ എന്നും അറിയപ്പെട്ട ചില ഫോണുകളുടെ തലമുറയാണ് വയര്‍ലെസ്സ് ടെലിഫോണ്‍ സാങ്കേതിക വിദ്യയിലെ 1G അഥവാ First Generation. പേര് സൂചിപ്പിക്കുംപോലെ തന്നെ ചെറിയ ഇഷ്ടികയുടെ അത്ര വലിപ്പം വരുന്ന മൊബൈല്‍ ഫോണുകളായിരുന്നു അവ. 1987-ല്‍ ആസ്ട്രേലിയയിലായിരുന്നു ആദ്യമായി ഒന്നാം തലമുറ ഫോണുകള്‍ അവതരിപ്പിച്ചത്. പ്രീ സെല്ലുലാര്‍ കാലഘട്ടത്തിലെന്ന പോലെ അനലോഗ് സിഗ്നലുകളാണ് ഈ ഫോണുകള്‍ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത്. 1999-ന്‍റെ അവസാനത്തോടുകൂടി നിര്‍ത്തിവെച്ച AMPS (Advanced Mobile Phone System) എന്ന സാങ്കേതിക വിദ്യയാണ് ഇവയില്‍ ഉപയോഗിച്ചത്. 800Mhz ബാന്‍റ് ഓപ്പറേറ്റ് ചെയ്യുന്ന ഒരു വോയിസ് ഒന്‍ലി നെറ്റ്വര്‍ക്കായിരുന്നു അത്.
Advertisement

FDMA (Frequency Division Multiple Access) വഴി 800Mhz ബാന്‍റുള്ള യു.എച്ച്.എഫ് റേ‍‍ഡിയോയിലെ പോലെ 395 വോയിസ് ചാനലുകളും 21 കണ്‍ട്രോള്‍ ചാനലുകളും ഇവക്ക് ഉണ്ടായിരുന്നു. അഥവാ ഒരു ടവറിന് കൈകാര്യ ചെയ്യാവുന്ന ഉപയോക്താക്കളുടെ പരിധി 395 ആയിരുന്നു. 2G യില്‍ നിന്ന് വ്യത്യസ്തമായി അനലോഗ് സിഗ്നലുകളുകളായത് കൊണ്ട് തന്നെ സംഭാഷണശബ്ദത്തിന്‍റെ നിലവാരം വളരെ മോശമായിരുന്നു. സുരക്ഷാ പ്രശ്നങ്ങളും ഫോണുകളുടെ വലിപ്പവും ഒക്കെ ഈ തലമുറയുടെ ആയുസ് തൊണ്ണൂറുകളിലേക്ക് ഒതുക്കി. ചിത്രത്തില്‍ കാണുന്ന ഫോണ്‍ ഒരു ഒന്നാം തലമുറ ഫോണ്‍ ആണ്. എന്നാല്‍ ഇത് കഴിഞ്ഞ് വന്ന 2G ഒരു വിപ്ലവമായിരുന്നു.
Ad

Post a Comment

أحدث أقدم

 



Advertisements